ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പ് സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിമാന യാത്രക്കാരുടെ ഗതാഗത വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറയുമെന്നും വ്യോമയാന വ്യവസായത്തിന്റെ സാമ്പത്തിക മേഖല മോശമായി തുടരുമെന്നും റേറ്റിംഗ് ഏജൻസി ഐസിആർഎ പറഞ്ഞു. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം തുടർച്ചയായ അഞ്ചുവർഷമായി വളർന്നിരുന്നെങ്കിലും ഈ വർഷം വളർച്ച കുറഞ്ഞതായാണ് റിപ്പോർട്ട്.

എയർ ഇന്ത്യയൊഴികെ ബാക്കി വ്യവസായ മേഖലയിൽ 1,500 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 മാർച്ച് 31 വരെ മൊത്തം കടം 7,000 കോടി രൂപയായിരിക്കും. ജെറ്റ് ഇന്ധന വിലയിലെ മുന്നേറ്റത്തിന് അനുസരിച്ച് വ്യവസായ സാധ്യതകൾ ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയർ ഏഷ്യയുടെ പുതിയ റൂട്ടിലേയക്കുള്ള സർവ്വീസുകൾ നാളെ മുതൽ, വെറും 1315 രൂപയ്ക്ക്എയർ ഏഷ്യയുടെ പുതിയ റൂട്ടിലേയക്കുള്ള സർവ്വീസുകൾ നാളെ മുതൽ, വെറും 1315 രൂപയ്ക്ക്

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക്

ഈ സാമ്പത്തിക വർഷം ജെറ്റ് എയർവേസ് സർവ്വീസ് നിർത്തിയതും, സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ സർവ്വീസ് അവസാനിപ്പിച്ചതും വ്യവസായത്തിന്റെ ശേഷിയെയും അതുവഴി യാത്രക്കാരുടെ വളർച്ചയെയും ബാധിച്ചുവെന്നും ഐസിആർഎ വ്യക്തമാക്കി. കൂടാതെ, പല ആഭ്യന്തര വിമാനക്കമ്പനികളും അന്താരാഷ്ട്ര റൂട്ടുകളിൽ വിപുലീകരിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആഭ്യന്തര യാത്രക്കാരുടെ ഗതാഗത വളർച്ച ഇടക്കാലയളവിൽ 13 മുതൽ 15 ശതമാനം വരെ ആരോഗ്യകരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിആർഎ പ്രസ്താവനയിൽ പറയുന്നു. നിലവിലെ സാമ്പത്തിക വർഷത്തിൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ചെലവ് വർദ്ധിച്ചതായും വിമാന കമ്പനികൾ വ്യക്തമാക്കിയിരുന്നു.

കിടിലൻ ദീപാവലി ഓഫറുമായി ​ഗോ എയര്‍ : അറിയാം പുതുക്കിയ നിരക്കുകൾ 

Read more about: flight വിമാനം
English summary

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക്

Rating agency ICRA said domestic air passenger traffic growth will fall to a six-year low of 4.5 per cent in the current fiscal and the aviation industry's financial sector will continue to perform poorly. Read in malayalam.
Story first published: Friday, December 20, 2019, 15:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X