ആഭ്യന്തര ഉൽപാദനത്തിലെ സങ്കോചം ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഭീഷണിയെന്ന് റിപ്പോർട്ട്. 2020-21 കാലയളവിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) അഞ്ച് ശതമാനം സങ്കോചം നേരിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു, ഇത് കോർപ്പറേറ്റ് ഇന്ത്യയുടെ വരുമാനത്തിൽ 15 ശതമാനം ഇടിവിന് ഇടയാക്കുകയും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് (എംഎസ്‌എംഇ) ഭീഷണി ഉയർത്തുകയും ചെയ്യും. റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും നയപരമായ ഇടപെടലുകളിൽ പ്രതീക്ഷയുണ്ടെങ്കിലും അവയ്‌ക്ക് ഡിമാൻഡ് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല, ഇത് ചെറുകിട ബിസിനസുകൾക്ക് നിർണായകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൈക്രോ ചെറുകിട ഇടത്തരം എന്റർപ്രൈസ് (എംഎസ്എംഇ) മേഖലയ്‌ക്ക് 21 ശതമാനം വരെ വരുമാനത്തിൽ കുത്തനെ ഇടിവ് നേരിടേണ്ടിവരുമെന്നും പ്രവർത്തന ലാഭം 4-5 ശതമാനമായി കുറയുമെന്നും ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ ഗവേഷണ വിഭാഗവും പറയുന്നു.
കോവിഡ് -19 പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും സ്വാതന്ത്രത്തിനുശേഷമുള്ള നാലാമത്തെ സാമ്പത്തികമാന്ദ്യത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നും 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വരുമാനം അഞ്ച് ശതമാനം ചുരുങ്ങുമെന്ന് കണക്കാക്കുന്നതായും ഇന്ത്യയുടെ ജിഡിപി അവലോകന റിപ്പോർട്ടിൽ ക്രിസിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി ആരംഭിച്ചതിനുശേഷം സർക്കാരും റിസർവ് ബാങ്കും എംഎസ്എംഇ മേഖലയ്‌ക്ക് 3 ലക്ഷം കോടി രൂപ വരെ ഈടില്ലാത്ത (കൊളാറ്ററല്‍ ഫ്രീ) വായ്‌പകൾ ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പിലായിരിക്കും ഈ വായ്പ.

12 മാസത്തേക്ക് വായ്പാ തിരിച്ചടവിന് മൊറട്ടോറിയവും നൽകും. വാര്‍ഷിക വിറ്റുവരവ് 100 കോടിയില്‍ കൂടാത്ത, 25 കോടി രൂപവരെ വായ്പ തിരിച്ചടവ് ബാക്കിയുള്ള സംരംഭങ്ങള്‍ക്കായിരിക്കും വായ്പയ്ക്ക് അര്‍ഹതയുണ്ടാവുകയെന്നും പ്രഖ്യാപിച്ചിരുന്നു. മൊത്തം എംഎസ്‌എംഇ കടത്തിന്റെ 32 ശതമാനം വരുന്ന മൈക്രോ എന്റർപ്രൈസ് വിഭാഗത്തെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുക. വരുമാന വളർച്ച, പ്രവർത്തന ലാഭം, പ്രവർത്തന മൂലധന സ്ട്രെച്ച് എന്നിവയിൽ ഈ വിഭാഗം ഭൗതിക സമ്മർദ്ദം നേരിടുന്നു. മൈക്രോ, ചെറുകിട സംരംഭങ്ങൾക്ക് അവരുടെ വലിയ, ഇടത്തരം സമാന സംരംഭങ്ങളെപ്പോലെ എളുപ്പത്തിൽ പ്രവർത്തന മൂലധന വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് മുൻ മാന്ദ്യം വ്യക്തമാക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും നയപരമായ ഇടപെടലുകൾ താൽക്കാലിക സഹായമാകുമെങ്കിലും, ഈ മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ട ആവശ്യകതയാണ് ഏറ്റവും വലിയ ആശങ്കയെന്നും റിപ്പോർട്ടിൽ പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications