കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്ത എല്ലാവരേയും ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികളുമായി ആദായനികുതി വകുപ്പ് രംഗത്ത്. 2017-18 സാമ്പത്തിക വർഷത്തെയും 2019-20 വർഷത്തിലെയും ഐടിആർ ഫയൽ ചെയ്യാത്തവർക്കാണ് ഓർമ്മപ്പെടുത്തൽ സന്ദേശവുമായി വകുപ്പ് എത്തിയിരിക്കുന്നത്.
ഇത്തവണ റിട്ടേൺ സമർപ്പിക്കാത്തവർക്ക് 2020 മാർച്ച് 31 വരെ ആദായനികുതി റിട്ടേൺ സമർപ്പിക്കാമെന്നും എന്നാൽ വൈകിയതിനുള്ള ഫീസ് നിയമപ്രകാരം ബാധകമാകുമെന്നും ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾ റിട്ടേൺ ഫയൽ ചെയ്യുന്നതിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. പക്ഷേ ഐടിആർ ഫയൽ ചെയ്യാത്തതിനുള്ള ശിക്ഷാനടപടികളെക്കുറിച്ച് പറഞ്ഞ് നികുതിദായകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശമല്ല.

മുൻ സാമ്പത്തിക വർഷത്തെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. ഫോം 16 ഇഷ്യു ചെയ്യുന്നതിലെ കാലതാമസം കാരണം ആദായനികുതി വകുപ്പ് ഈ സമയപരിധി ഈ വർഷം ഓഗസ്റ്റ് 31 ലേക്ക് നീട്ടിയിരുന്നു. കാലതാമസം വരുത്തിയ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ 2020 മാർച്ച് 31 വരെ കഴിയും.
നികുതി വരുമാനം ഉള്ളവരും നികുതി അടയേക്കേണ്ടാത്തവരും ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്. നികുതി ബാധകമല്ലാത്തർക്ക് ഐടിആർ നിർബന്ധമല്ലെങ്കിലും, ഐടിആർ ഫയൽ ചെയ്യുന്നത് നിങ്ങൾക്ക് ഗുണകരമാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക് പരിശോധിക്കുന്ന നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ സാധൂകരിക്കുകയും ബാങ്ക് വായ്പകൾ മുതലായ നിരവധി സാമ്പത്തിക ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കാനും ഇത് നിങ്ങളെ സഹായിക്കും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
