ഇ-സാന്‍റ: അക്വാ ഉല്‍പ്പന വിപണിക്കായി പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം തുറന്ന് കേന്ദ്ര സര്‍ക്കാര്‍

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അക്വാ കർഷകരെയും ഉൽപ്പന്നങ്ങൾവാങ്ങുന്നവരെയും ബന്ധിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് വിപണന പ്ലാറ്റ്ഫോം,'ഇ-സാന്റ', കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് മെച്ചപ്പെട്ട വില നേടുന്നതിനും, കയറ്റുമതിക്കാർക്ക് കർഷകരിൽ നിന്ന് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നേരിട്ട് കണ്ടെത്തി വാങ്ങുന്നതിനും ഇ പ്ലാറ്റ്ഫോം സഹായകരമാവും. ഇലക്ട്രോണിക് സൊല്യൂഷൻ ഫോർ ഓഗമെന്റിങ് നാക്സ ഫാർമേഴ്‌സ് ട്രേഡ് ഇൻ അഗ്രിക്കൾചർ എന്നതിന്റെ ചുരുക്കെഴുത്താണ് ഇ -സാന്റ (e -SANTA). കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴിലെ സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ ഭാഗമായ സ്ഥാപനമാണ് നാഷണൽ സെന്റർ ഫോർ സസ്റ്റയ്നബിൾ അക്വാകൾച്ചർ - നാക്സ(NaCSA).

വരുമാനം, ജീവിതശൈലി, സ്വാശ്രയത്വം, ഗുണനിലവാര തോത്, അവസരങ്ങൾ കണ്ടെത്തൽ, എന്നിങ്ങനെ അക്വാ കർഷകർക്ക്, ഇ-സാന്റ പുതിയ സാദ്ധ്യതകൾ നൽകുമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ഗോയൽ പറഞ്ഞു.പരമ്പരാഗതമായി വാമൊഴിയുടെ അടിസ്ഥാനത്തിൽ ബിസിനസ്സ് നടത്തുന്ന രീതിയിൽ നിന്നും കൂടുതൽ ഔപചാരികവും നിയമപരമായതുമായ രീതിയിലേക്ക് വ്യാപാരത്തെ ഈ പ്ലാറ്റ്ഫോം മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. അപകടസാധ്യത കുറയ്ക്കൽ, ഉൽപ്പന്നങ്ങളുടെയും വിപണികളുടെയും അവബോധം, വരുമാനത്തിൽ വർദ്ധന, തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ സംരക്ഷണം, നടപടികൾ ലളിതമാക്കൽ എന്നിവയിലൂടെ ഇ-സാന്റ കർഷകരുടെ ജീവിത നിലവാരവും വരുമാനവും ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

ഇ-സാന്‍റ: അക്വാ ഉല്‍പ്പന വിപണിക്കായി പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം തുറന്ന് കേന്ദ്ര സര്‍ക്കാര്‍

ഇടനിലക്കാരെ ഒഴിവാക്കി കർഷകരും വാങ്ങുന്നവരും തമ്മിൽ നേരിട്ട് ബന്ധം സൃഷ്ടിക്കുന്നതിനും വിപണിയിലെ വിടവ് നികത്തുന്നതിനും ഉള്ള ഒരു ഡിജിറ്റൽ പാലമാണ് ഇ -സാന്റ എന്ന് മന്ത്രി പറഞ്ഞു."കർഷകരും കയറ്റുമതിക്കാരും തമ്മിൽ പണരഹിതവും സമ്പർക്കരഹിതവും കടലാസില്ലാത്തതുമായ ഇലക്ട്രോണിക് വ്യാപാര വേദി നൽകിക്കൊണ്ട് ഇത് പരമ്പരാഗത അക്വാഫാർമിംഗിൽ വിപ്ലവം സൃഷ്ടിക്കും.

മത്സ്യത്തൊഴിലാളികൾ, മത്സ്യ ഉൽപാദന സംഘടനകൾ എന്നിവർ വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുന്നതിനുള്ള ഒരു ഉപകരണമായി മാറാൻ ഇ -സാന്റയ്ക്ക് കഴിയും, അതിനാൽ ഇന്ത്യയിലെയും അന്തർദ്ദേശീയ തലത്തിലെയും ആളുകൾക്ക് വിപണിയിൽ ലഭ്യമായതെന്താണെന്ന് അറിയാൻ കഴിയും,കൂടാതെ ഭാവിയിൽ ഇത് ഒരു ലേല വേദിയായും മാറും ", അദ്ദേഹം കൂട്ടിച്ചേർത്തു. പല ഭാഷകളിലും ലഭ്യമായ പ്ലാറ്റഫോം പ്രാദേശിക ജനതയെ സഹായിക്കും.

കർഷകരും കയറ്റുമതിക്കാരും തമ്മിലുള്ള കടലാസ് രഹിത ഇലക്ട്രോണിക് വ്യാപാര വേദിയാണ് ഇ - സാന്റ.കൃഷിക്കാർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാനും അവയുടെ വില നിശ്ചയിക്കാനും സ്വാതന്ത്ര്യമുണ്ട്.കയറ്റുമതിക്കാർക്ക് അവരുടെ ആവശ്യകതകൾ ലിസ്റ്റുചെയ്യാനും ഉൽപ്പന്നങ്ങളെ ആവശ്യമുള്ള വലുപ്പം, സ്ഥാനം, വിളവെടുപ്പ് തീയതി മുതലായവ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ട്.ഇത് കർഷകർക്കും വാങ്ങുന്നവർക്കും വ്യാപാരത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും യുക്തി സഹമായ തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്നു

English summary

E-Santa: central Government has launched a new online platform for aqua product market

E-Santa: central Government has launched a new online platform for aqua product market
Story first published: Tuesday, April 13, 2021, 17:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X