മോദി സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്: പൂർണമായ കണക്കുകൾ ഇതാ..
കൊറോണ വൈറസിനെ ചെറുക്കാനും രാജ്യത്തെ കൂടുതൽ സ്വാശ്രയമാക്കാനുമുള്ള സർക്കാരിന്റെ നടപടികളുടെ അഞ്ചാമത്തെയും അവസാനത്തെയും പ്രഖ്യാപനം ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. കൊവിഡ് -19 ന്റെ തകർച്ചയെ നേരിടാൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിൽ മാർച്ച് മുതൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച 8.01 ലക്ഷം കോടി രൂപയുടെ പണലഭ്യത നടപടികളും ഉൾപ്പെടുന്നു. ഓരോ ദിവസവും ധനമന്ത്രി പ്രഖ്യാപിച്ച വിവിധ വിഹിതങ്ങൾ പരിശോധിക്കാം.
മുൻ വിഹിതം
മുൻ നടപടികൾ: 1,92,000 കോടി രൂപ
- മാർച്ച് 22 മുതൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ കാരണം വരുമാനത്തിൽ വന്ന കുറവ്: 7,800 കോടി രൂപ
- പിഎം ഗരിബ് കല്യാൺ പാക്കേജ്: 1,70,000 കോടി രൂപ
- ആരോഗ്യമേഖലയ്ക്കുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം:15,000 കോടി രൂപ
ഒന്നാം ഘട്ടം
ചെറുകിട വ്യവസായങ്ങൾക്ക് ക്രെഡിറ്റ് ലൈനും ഷാഡോ ബാങ്കുകൾക്കും വൈദ്യുതി വിതരണ കമ്പനികൾക്കും പിന്തുണ നൽകുന്ന ആദ്യ ഘട്ടത്തിൽ 5.94 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
- എംഎസ്എംഇ ഉൾപ്പെടെയുള്ള ബിസിനസുകൾക്കായി അടിയന്തര പ്രവർത്തന മൂലധന സൗകര്യം: 3 ലക്ഷം കോടി
- എംഎസ്എംഇകൾക്കുള്ള സബോർഡിനേറ്റ് കടം: 20,000 കോടി രൂപ
- എംഎസ്‌എംഇകൾക്കുള്ള ഫണ്ട്: 50,000 കോടി രൂപ
- ബിസിനസുകൾക്കും തൊഴിലാളികൾക്കും ഇപിഎഫ് പിന്തുണ: 2,800 കോടി രൂപ
- ഇപിഎഫ് നിരക്ക് കുറയ്ക്കൽ: 6,750 കോടി രൂപ
- എൻബിഎഫ്‌സി, എച്ച്‌എഫ്‌സി, എംജിഐഎസ് എന്നിവയ്ക്കായി പ്രത്യേക ലിക്വിഡിറ്റി സ്കീം: 30,000 കോടി രൂപ
- എൻബിഎഫ്‌സി, എംഎഫ്‌ഐ എന്നിവയുടെ ബാധ്യതകൾക്കായുള്ള ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം 2.0: 45,000 കോടി രൂപ
- ഡിസ്കോംസ്: 90,000 കോടി രൂപ
- ടിഡിഎസ് / ടിസിഎസ് നിരക്കിൽ കുറവ്: 50,000 കോടി രൂപ
രണ്ടാം ഘട്ടം
- കുടിയേറ്റ തൊഴിലാളികൾക്ക് 2 മാസത്തേക്ക് സൌജന്യ ഭക്ഷ്യധാന്യ വിതരണം: 3,500 കോടി രൂപ
- മുദ്ര ശിശു വായ്പകൾക്കുള്ള പലിശ ഇളവ്: 1,500 കോടി രൂപ
- തെരുവ് കച്ചവടക്കാർക്ക് പ്രത്യേക വായ്പാ : 5,000 കോടി രൂപ
- ഭവന CLSS-MIG: 70,000 കോടി രൂപ
- നബാർഡ് വഴിയുള്ള അധിക അടിയന്തര ഡബ്ല്യുസിഎഫ്: 30,000 കോടി രൂപ
- കെസിസി വഴിയുള്ള അധിക ക്രെഡിറ്റ്: 2 ലക്ഷം കോടി രൂപ
മൂന്നാം ഘട്ടം
- മൈക്രോ ഫുഡ് എന്റർപ്രൈസസിന് : 10,000 കോടി രൂപ
- പിഎം മത്സ്യ സമ്പദ പദ്ധതി: 20,000 കോടി രൂപ
- ടോപ്പ് ടു ടോട്ടൽ: 500 കോടി രൂപ
- അഗ്രി ഇൻഫ്രാ ഫണ്ട്: ഒരു ലക്ഷം കോടി രൂപ
- മൃഗസംരക്ഷണ ഇൻഫ്രാ വികസന ഫണ്ട്: 15,000 കോടി രൂപ
- ഔഷധസസ്യങ്ങളുടെ വികസനം: 4,000 കോടി രൂപ
- തേനീച്ചവളർത്തൽ സംരംഭം: 500 കോടി രൂപ
നാലും അഞ്ചും ഘട്ടങ്ങൾ
ഘടനാപരമായ പരിഷ്കാരങ്ങൾ കൈകാര്യം ചെയ്യുന്ന നാലാമത്തെയും അഞ്ചാമത്തെയും ഘട്ടത്തിൽ ആകെ 48,100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
- വേരിയബിളിറ്റി ഗ്യാപ് ഫണ്ടിംഗ്: 8,100 കോടി രൂപ
- അധിക എംജിഎൻആർജിഎസ്: 40,000 കോടി രൂപ
- റിസർവ് ബാങ്ക് നടപടികൾ: 8,01,603 കോടി രൂപ
- ആകെ: 20,97,053 കോടി രൂപ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
