സാമ്പത്തിക പാക്കേജ്: ചെറുകിട ഭക്ഷ്യോത്പാദന വിതരണ മേഖലയ്ക്ക് 10,000 കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാധാനമന്ത്രിയുടെ മെഗാ സാമ്പത്തിക പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് ചെറുകിട ഭക്ഷ്യോത്പാദന വിതരണ മേഖലയ്ക്ക് നൽകുന്ന 10,000 കോടി രൂപയുടെ പദ്ധതിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആഗോള ബ്രാന്‍ഡ് മൂല്യം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കയറ്റുമതിക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും പദ്ധതി നടപ്പിലാക്കുക ക്ലസ്റ്റര്‍ അടിസ്ഥാനത്തില്ലായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക പാക്കേജ്: ചെറുകിട ഭക്ഷ്യോത്പാദന വിതരണ മേഖലയ്ക്ക് 10,000 കോടി രൂപ

ഭക്ഷ്യ നിലവാരം ഉറപ്പുവരുത്തി ബ്രാൻഡുകൾ നിർമ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും സാങ്കേതിക നവീകരണം ആവശ്യമാണ്. ഇതിനായി 2 ലക്ഷം എം‌എഫ്‌ഇകളെ സഹായിക്കുന്നതിനാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ, റീട്ടെയിൽ വിപണികളുമായുള്ള സംയോജനം, മെച്ചപ്പെട്ട വരുമാനം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഉൽപാദനത്തിൽ മികച്ച സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും.

കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനായി ധനമന്ത്രി ഒരു ലക്ഷം കോടി രൂപയും പ്രഖ്യാപിച്ചു. കാർഷിക ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകൾക്ക് ഫാം-ഗേറ്റ്, അഗ്രഗേഷൻ പോയിന്റുകൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിനായാണ് ഒരു ലക്ഷം കോടി രൂപ ധനസഹായം നൽകുക. വിളകളുടെ സംഭരണം മെച്ചപ്പെടുത്തുകയാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.

English summary

Economic package: Rs. 10,000 crore for Micro Food Enterprises | സാമ്പത്തിക പാക്കേജ്: ചെറുകിട ഭക്ഷ്യോത്പാദന വിതരണ മേഖലയ്ക്ക് 10,000 കോടി രൂപ

Rs. 10,000 crore for Micro Food Enterprises announced by Nirmala Sitharaman. Read in malayalam.
Story first published: Friday, May 15, 2020, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X