സാമ്പത്തിക സർവേ: ജിഡിപി വളർച്ച 2021-22 ൽ 11% ആയി ഉയരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2020-21 സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് ധനമന്ത്രി സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ചത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി വെങ്കട സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം രചിച്ച ഇക്കണോമിക് സർവേ 2020-21, സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളുടെ അവസ്ഥയെയും വളർച്ച ത്വരിതപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട പരിഷ്കാരങ്ങളെയും കുറിച്ചുള്ളതാണ്.

അടിസ്ഥാന സൌകര്യങ്ങൾ, കാർഷിക, വ്യാവസായിക ഉൽപാദനം, തൊഴിൽ, വില, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവ വാർഷിക സർവേ വിശകലനം ചെയ്യുന്നു. 2020-21 വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 7.7 ശതമാനം കുറയുമെന്ന് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കി. സെൻട്രൽ ബാങ്ക്, മിക്ക അന്താരാഷ്ട്ര ഏജൻസികൾ, സ്വകാര്യ വിദഗ്ധർ എന്നിവരുടെ പ്രവചനങ്ങൾക്ക് അനുസൃതമാണിത്. 2021 മാർച്ച് 31 ന് അവസാനിക്കുന്ന വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി 7.5 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിസംബറിൽ റിസർവ് ബാങ്ക് (ആർബിഐ) വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടകേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട

സാമ്പത്തിക സർവേ: ജിഡിപി വളർച്ച 2021-22 ൽ 11% ആയി ഉയരും

എന്നാൽ വി ആകൃതിയിലുള്ള വീണ്ടെടുക്കൽ സമ്പദ്വ്യവസ്ഥയിൽ പ്രതീക്ഷിക്കാമെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ (2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ) ജിഡിപി വളർച്ച 11 ശതമാനം വർദ്ധിക്കുമെന്നും ധനമന്ത്രി സീതാരാമൻ ലോക്സഭയിൽ സാമ്പത്തിക സർവേ അവതരണത്തിനിടെ പറഞ്ഞു.

കൊവിഡ് -19 പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ചത് സേവന ഉൽപ്പാദന, നിർമാണ മേഖലകളെയാണെന്ന് സർവേ അഭിപ്രായപ്പെട്ടു. കേന്ദ്ര ബജറ്റ് അവതരണത്തിന് രണ്ട് ദിവസം മുമ്പാണ് സാമ്പത്തിക സർവേ അവതരിപ്പിച്ചിരിക്കുന്നത്, കാർഷിക, വ്യാവസായിക ഉൽപാദനം, തൊഴിൽ, പണ വിതരണം, മറ്റ് മേഖലകൾ എന്നിവയിലെ നിലവിലെ പ്രവണതകൾ സർവ്വേ വിശകലനം ചെയ്തിട്ടുണ്ട്.

ബജറ്റ് 2021: സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ പെൻഷൻ, ഇൻഷുറൻസ് കമ്പനികളെ അനുവദിക്കാൻ സാധ്യതബജറ്റ് 2021: സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ പെൻഷൻ, ഇൻഷുറൻസ് കമ്പനികളെ അനുവദിക്കാൻ സാധ്യത

English summary

Economic survey: GDP growth is projected to reach 11% in 2021-22 | സാമ്പത്തിക സർവേ: ജിഡിപി വളർച്ച 2021-22 ൽ 11% ആയി ഉയരും

The Economic Survey 2020-21 is about the state of the economy and the reforms that need to be adopted to accelerate growth. Read in malayalam.
Story first published: Friday, January 29, 2021, 15:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X