സില്‍വര്‍ ലേക്കില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് ബൈജൂസ്; സ്റ്റാര്‍ട്ടപ്പ് മൂല്യം കുത്തനെ ഉയർന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് പാര്‍ട്‌ണേര്‍സ്, ഡിഎസ്ടി ഗ്ലോബല്‍, നിലവിലുള്ള നിക്ഷേപകര്‍ എന്നിവരില്‍ നിന്ന് പുതിയ നിക്ഷേപം സ്വരൂപിച്ച് വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ടപ്പായ ബൈജൂസ്. ഈ മുന്‍നിര ആഗോള സാങ്കേതിക നിക്ഷേപ സ്ഥാപനങ്ങള്‍ 500 മില്യണ്‍ ഡോളര്‍ (ഏകദേശം 3,672 കോടി രൂപ) പുതിയ റൗണ്ടില്‍ പമ്പ് ചെയ്തിട്ടുണ്ട്. ഇത് സ്റ്റാര്‍ട്ടപ്പിനെ 10.8 ബില്യണ്‍ ഡോളറിനടുത്ത് വിലമതിക്കുന്നതാക്കി.

കൊവിഡ് 19 മഹാമാരിക്കിടയില്‍ വിദ്യാഭ്യാസ സാങ്കേതിക മേഖല ഉപഭോക്തൃ താല്‍പ്പര്യവും നിക്ഷേപകരുടെ ശ്രദ്ധയും ആകര്‍ഷിക്കുന്നത് തുടരുന്നതില്‍ ഈ നീക്കം പ്രാധാന്യമര്‍ഹിക്കുന്നു. പുതിയ ഫണ്ടിംഗ് റൗണ്ടില്‍ സില്‍വര്‍ ലേക്ക്, നിലവുള്ള നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്‌ലാന്റിക്, ഔള്‍ വെന്‍ച്വര്‍സ് എന്നിവയില്‍ നിന്നും പങ്കാളിത്തം ലഭിച്ചു. ഏറ്റവും പുതിയ ധനസഹായം ഈ വര്‍ഷം കമ്പനി സമാഹരിച്ച മൊത്തം മൂലധനം ഒരു ബില്യണ്‍ ഡോളറിലെത്തിക്കും.

സില്‍വര്‍ ലേക്കില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് ബൈജൂസ്; സ്റ്റാര്‍ട്ടപ്പ് മൂല്യം കുത്തനെ ഉയർന്നു

ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ചൊവ്വാഴ്ചയാണ് സില്‍വര്‍ ലേക്ക് നിക്ഷേപം പ്രഖ്യാപിച്ചത്. മുകേഷ് അംബാനി നിയന്ത്രിത റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ഗ്രൂപ്പിന്റെ ഡിജിറ്റല്‍ സര്‍വീസസ് വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോമിലെ 0.93 ശതമാനം ഓഹരി 5,655.75 കോടി രൂപയ്ക്ക് സില്‍വര്‍ ലേക്ക് സ്വന്തമാക്കിയിരുന്നു. റിലയന്‍സ് റീട്ടെയിലിനെ പിന്തുണയ്ക്കുന്ന കാര്യത്തിലും സില്‍വര്‍ ലേക്ക് ചര്‍ച്ച നടത്തുന്നുണ്ട്.

'സില്‍വര്‍ ലേക്ക് പോലുള്ള ശക്തമായ പങ്കാളിയെ ബൈജൂസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ ക്രിയാത്മക പ്രസക്തിയുള്ള ഒരു മേഖലയില്‍ ഉള്‍പ്പെട്ടവരായതിനാലും ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്,' ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയായ ഫോര്‍ച്യൂണിന്റെ '40 അണ്ടര്‍ 40' യില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യക്കാരില്‍ ബൈജു രവീന്ദ്രനും ഉണ്ടായിരുന്നുവെന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്.

അഭൂതപൂര്‍വ്വമായ ഈ കാലഘട്ടത്തില്‍, നിക്ഷേപകരുടെ താല്‍പ്പര്യത്തിലുണ്ടായ കുതിച്ചുചാട്ടം ബൈജൂസിനെ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പാക്കി മാറ്റി. 2020 ജൂണ്‍ അവസാനത്തോടെ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ഡെക്കാകോണ്‍ പദവി നേടുകയും ചെയ്തു. 10 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന പദവിയാണ് ഡെക്കാകോണ്‍.

English summary

edtech startup byju's raised funding from silver lake startup valuation crosses 10.8 billion | സില്‍വര്‍ ലേക്കില്‍ നിന്ന് നിക്ഷേപം സ്വരൂപിച്ച് ബൈജൂസ്; സ്റ്റാര്‍ട്ടപ്പ് മൂല്യം 10.8 ബില്യണ്‍ ഡോളര്‍

edtech startup byju's raised funding from silver lake startup valuation crosses 10.8 billion
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X