ഇലക്ട്രിക് കാ‍ർ ഭീമൻ ടെസ്‌ല ഇന്ത്യയിലെത്തി, ഓഫീസ് ബെംഗളൂരുവിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ എത്തുമോ ഇല്ലയോ എന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് എലോൺ മസ്‌കിന്റെ ടെസ്‌ല ബെംഗളൂരുവിൽ ഓഫീസ് ആരംഭിച്ചു. എന്നാൽ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ എന്തായിരിക്കും എന്ന് വ്യക്തമല്ല. രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകൾ അനുസരിച്ച് ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്റ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രജിസ്റ്റ‌‍ർ ചെയ്തിട്ടുള്ളത്.

 

ബെംഗളൂരുവിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) ലാവെല്ലെ റോഡിലുള്ള വിലാസത്തിലാണ് കമ്പനി രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. ജനുവരി എട്ടിനാണ് രജിസ്ട്രേഷൻ നടത്തിയത്. 2021 ൽ ടെസ്‌ല കാറുകൾ ഇന്ത്യയിൽ വിൽക്കാൻ തുടങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഇലക്ട്രിക് കാ‍ർ ഭീമൻ ടെസ്‌ല ഇന്ത്യയിലെത്തി, ഓഫീസ് ബെംഗളൂരുവിൽ

ഗ്രീൻ മൊബിലിറ്റിയിലേക്കുള്ള ഇന്ത്യയുടെ യാത്രയെ കർണാടക നയിക്കുമെന്നും. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഉടൻ തന്നെ ഇന്ത്യയിൽ ഗവേഷണ-വികസന യൂണിറ്റുമായി പ്രവർത്തനം ആരംഭിക്കുമെന്നും. എലോൺ മസ്കിനെ ഇന്ത്യയിലേക്കും കർണാടകയിലേക്കും സ്വാഗതം ചെയ്യുന്നതായും കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞു.

കമ്പനി ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, അവർ ഇവിടെ എന്തുചെയ്യുമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് കർണാടക വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ ചൊവ്വാഴ്ച പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥാപനവുമായി നിരന്തരം ചർച്ച നടത്തുന്നുണ്ടെന്നും സ്ഥാപനത്തിന് എല്ലാത്തരം പിന്തുണയും നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വൈഭവ് തനേജ, വെങ്കട്ടറംഗം ശ്രീറാം, ഡേവിഡ് ജോൺ ഫെയ്ൻ‌സ്റ്റൈൻ എന്നീ മൂന്ന് പേരെ കമ്പനി ഡയറക്ടർമാരായും പട്ടികപ്പെടുത്തിയിട്ടുണ്ട്.

English summary

Electric car giant Tesla arrives in India with office in Bengaluru | ഇലക്ട്രിക് കാ‍ർ ഭീമൻ ടെസ്‌ല ഇന്ത്യയിലെത്തി, ഓഫീസ് ബെംഗളൂരുവിൽ

Elon Musk's Tesla opens office in Bangalore. Read in malayalam.
Story first published: Wednesday, January 13, 2021, 8:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X