കോവിഡ് -19 പേഴ്‌സണൽ ലോൺ: അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഉണ്ടായ അപ്രതീക്ഷിത പ്രതിസന്ധികളെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി ഏർപ്പെടുത്തിയ പ്രത്യേക വായ്‌പ പദ്ധതിയാണ് കോവിഡ് -19 പേഴ്‌സണൽ ലോൺ. ബാങ്കുകളും നോൺ ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളു (എൻ‌ബി‌എഫ്‌സി) മാണ് ഉപഭോക്താക്കൾക്കായി ഈ വായ്‌പ വാഗ്ദാനം ചെയ്യുന്നത്.

 

1

ആർക്കൊക്കെയാണ് കോവിഡ് -19 പേഴ്‌സണൽ ലോൺ ലഭിക്കുക?

സാധാരണഗതിയിൽ ബാങ്കുകൾ അവരുടെ സാലറി അക്കൗണ്ട് ഉടമകൾക്കും ​​ഉയർന്ന ക്രെഡിറ്റ് സ്‌കോറും ശക്തമായ വായ്‌പ തിരിച്ചടവ് ട്രാക്ക് റെക്കോർഡുമുള്ള ഉപഭോക്താക്കൾക്കായാണ് ​​ഈ വായ്പ വാഗ്ദാനം ചെയ്യുന്നത്.

കോവിഡ് -19 പേഴ്‌സണൽ ലോണായി ഉപഭോക്താക്കൾക്ക് എത്ര തുക വരെ ലഭിക്കും?

കോവിഡ് -19 പേഴ്‌സണൽ ലോൺ വഴി ഒരാൾക്ക് 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ലഭിക്കും. എന്നാൽ കൃത്യമായ തുക തീരുമാനിക്കുന്നത് ഉപഭോക്താവിന്റെ പ്രതിമാസ ശമ്പളത്തെയും നിലവിലുള്ള വായ്പാ മൂല്യത്തെയും ആശ്രയിച്ചായിരിക്കും.

 

2

പലിശ നിരക്കും വായ്‌പ കാലാവധിയും എങ്ങനെയാണ്?

ഈ വായ്‌പകളുടെ പലിശ നിരക്ക് സാധാരണ വായ്‌പകളേക്കാൾ കുറവാണ്. മാത്രമല്ല പലിശ നിരക്ക് പ്രതിവർഷം 8 ശതമാനം മുതൽ 15 ശതമാനം വരെയായി വ്യത്യാസപ്പെടുകയും ചെയ്യും. ആറുമാസം മുതൽ അഞ്ച് വർഷം വരെ ഉള്ള കാലയളവിൽ നിങ്ങൾക്ക് ഈ വായ്‌പ തിരിച്ചടയ്‌ക്കാവുന്നതാണ്. കൂടാതെ കോവിഡ് -19 പേഴ്‌സണൽ ലോൺ നൽകുന്നതിനായി ബാങ്കുകൾ പ്രീ-പേയ്‌മെന്റ് ഫീസോ പ്രോസസ്സിംഗ് ഫീസോ ഈടാക്കുകയുമില്ല.

 സ്വർണ വിലയിൽ ഇന്ന് ഇടിവ്; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം സ്വർണ വിലയിൽ ഇന്ന് ഇടിവ്; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

3

ഇസാഫ് ബാങ്കിന്റെ കോവിഡ് കെയര്‍ ലോൺ;

കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവർക്കായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രത്യേക വായ്‌പാ പദ്ധതി അവതരിപ്പിച്ചു. 5,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് വായ്‌പ ലഭിക്കുക. വായ്‌പ തിരിച്ചടയ്‌ക്കാൻ 34 മാസ കാലവധിയാണ് ബാങ്ക് നൽകുന്നത്. കൂടാതെ ഈ വായ്പകള്‍ക്ക് തിരിച്ചടവിന് പ്രാരംഭത്തില്‍ നാലു മാസം അവധിയും ലഭിക്കും. വായ്‌പയ്‌ക്ക് പ്രോസസിംഗ് ഫീസ് ഈടാക്കുന്നതല്ല. ഇന്‍ഷുറന്‍സ് പരിരക്ഷയും കോവിഡ് കെയര്‍ ലോണിന്റെ മറ്റൊരു സവിശേഷതയാണ്. ബാങ്കിന്റെ എല്ലാ മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കള്‍ക്കും ഈ വായ്പകള്‍ ലഭിക്കുന്നതാണ്. അപ്രതീക്ഷിത ദുരന്തങ്ങളില്‍ അകപ്പെടുന്ന ഉപഭോക്താക്കള്‍ക്കായുള്ള ‘ഉദ്ധാന്‍ വായ്പാ' പദ്ധതിയുടെ ഭാഗമായാണ് പുതിയ കോവിഡ് കെയര്‍ വായ്പയും ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

 

English summary

കോവിഡ് -19 പേഴ്‌സണൽ ലോൺ: അറിയേണ്ടതെല്ലാം

Everything You Need to Know about Covid-19 Personal Loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X