പ്രവാസികൾക്ക് ഇനി യുഎഇ വിലാസവും ഇന്ത്യൻ പാസ്‌പോർട്ടിൽ ചേർക്കാം, അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇപ്പോൾ അവരുടെ പാസ്‌പോർട്ടിൽ പ്രാദേശിക വിലാസങ്ങൾ ചേർക്കാൻ കഴിയുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ പാസ്‌പോർട്ട് ആൻഡ് അറ്റസ്റ്റേഷൻ കോൺസൽ ആയ സിദ്ധാർത്ഥ കുമാർ ബരേലിയാണ് ഇക്കാര്യം ചില ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ അവരുടെ താമസസ്ഥലത്തെ പ്രാദേശിക വിലാസം പാസ്പോർട്ടിൽ ചേർക്കാൻ അനുവദിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

 

ഇന്ത്യയിൽ സ്ഥിരമോ സാധുവായതോ ആയ വിലാസങ്ങൾ ഇല്ലാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യുഎഇയിൽ വളരെക്കാലമായി താമസിക്കുന്ന നിരവധി ആളുകൾക്ക് ഇന്ത്യയിൽ സാധുവായ വിലാസമില്ലെന്നും അവർക്ക് യുഎഇയുടെ പ്രാദേശിക വിലാസം പാസ്‌പോർട്ടിൽ ചേർക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള പാസ്‌പോർട്ടുകളിൽ വിലാസങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസം, വിസാ കാലവധി കഴി‍ഞ്ഞാലും പേടി വേണ്ട

പ്രവാസികൾക്ക് ഇനി യുഎഇ വിലാസവും ഇന്ത്യൻ പാസ്‌പോർട്ടിൽ ചേർക്കാം, അറിയേണ്ട കാര്യങ്ങൾ

പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുന്ന സമയത്ത് യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ വാടക അല്ലെങ്കിൽ സ്വന്തം ഉടമസ്ഥതയിലുള്ള വീടിന്റെ വിലാസം നൽകാൻ കഴിയും. സെപ്റ്റംബർ മുതൽ നടപ്പാക്കിയ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ നയത്തിലെ മാറ്റമനുസരിച്ച് എല്ലാ ഇന്ത്യൻ പ്രവാസികളുടെയും പാസ്‌പോർട്ട് പുതുക്കുന്നതിന് പോലീസ് പരിശോധന നിർബന്ധമാണെന്ന് മറ്റൊരു ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

എന്നിരുന്നാലും, അപേക്ഷകന്റെ വിലാസം സ്ഥിരീകരിക്കേണ്ട ആവശ്യമില്ലെന്നാണ് നയതന്ത്രജ്ഞരിൽ നിന്നുള്ള വിവരം.

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ, 58 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാം

English summary

Expatriates Can Now Add Their UAE Address To Their Indian Passport, Details Here | പ്രവാസികൾക്ക് ഇനി യുഎഇ വിലാസവും ഇന്ത്യൻ പാസ്‌പോർട്ടിൽ ചേർക്കാം, അറിയേണ്ട കാര്യങ്ങൾ

According to the report, the Indian government has decided to allow Indian nationals living abroad to add their local address in their passport. Read in malayalam
Story first published: Thursday, October 29, 2020, 14:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X