നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യൂ, ഫെയ്‌സ്ബുക്ക് തരും അഞ്ച് ഡോളര്‍ വരെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ സമൂഹ മാധ്യമമായ ഫേസ്ബുക്ക് നിങ്ങളുടെ ശബ്ദത്തിന് കാശ് നല്‍കും, എന്നാല്‍ ഒരുപാട് വലിയ തുക പ്രതീക്ഷിക്കരുത് കേട്ടോ. തങ്ങളുടെ വോയ്‌സ് റെക്കഗ്‌നിഷന്‍ ഉപകരണങ്ങളുടെ (ശബ്ദം തിരിച്ചറിയുന്ന സംവിധാനം) പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായാണ് തെരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് കമ്പനി കാശ് നല്‍കുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് വളരെ ലളിതമായ കാര്യമാണ്. ക്യാമറയുള്ള ഒരു ഉപകരണത്തിലൂടെ 'ഹേയ് പോര്‍ട്ടല്‍, കോള്‍ .....(നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്തിന്റെ ആദ്യ പേര്)' എന്ന് പറയുക. ഈ വാചകം റെക്കോര്‍ഡ് ചെയ്യുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു പത്തു തവണ പറയുക. ഏകദേശം അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഇതിനെടുക്കും.

 

ഇതുപോലുള്ള അഞ്ച് ടാസ്‌കുകള്‍ ഉണ്ടാവുന്നതാണ്. ഒരു ടാസ്‌ക് പൂര്‍ത്തിയാക്കുമ്പോള്‍ 200 പോയിന്റ് ലഭിക്കുന്നതാണ്. അഞ്ച് ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 1,000 പോയിന്റുകള്‍ ആപ്പില്‍ ക്രെഡിറ്റ് ആവും. ഇത് പിന്നീട് പെയ്പാല്‍ വഴി റെഡീം ചെയ്യുമ്പോള്‍ അഞ്ച് ഡോളര്‍ വരെ ലഭിക്കും. 'Pronunciations' എന്നാണ് ഈ സര്‍വ്വെയുടെ പേര്. മാര്‍ക്കറ്റ് റിസര്‍ച്ച് അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ്ബുക്കിന്റെ മറ്റൊരു ആപ്ലിക്കേഷനായ വ്യൂ പോയിന്റസിലൂടെയാണ് സര്‍വ്വെയുടെ ഭാഗമാവാന്‍ കഴിയുക. വാട്‌സാപ്പ്, ഒക്‌ലസ് വിആര്‍ ഹെഡ്‌സെറ്റ്‌സ് പോലുള്ള ഉത്പ്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് ഇത്തരം സര്‍വ്വെ കമ്പനി നടത്തുന്നത്.

 

ഇന്‍ഫ്രാടെല്‍-ഇന്‍ഡസ് ലയനത്തില്‍ വോഡഫോണ്‍ ഐഡിയയ്ക്കുള്ള ഗുണമെന്ത്?ഇന്‍ഫ്രാടെല്‍-ഇന്‍ഡസ് ലയനത്തില്‍ വോഡഫോണ്‍ ഐഡിയയ്ക്കുള്ള ഗുണമെന്ത്?

നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യൂ, ഫെയ്‌സ്ബുക്ക് തരും അഞ്ച് ഡോളര്‍ വരെ

ആളുകളുടെ ശബ്ദം ശേഖരിച്ച് ഇവ പഠനവിധേയമാക്കുന്നതിന്റെ പേരില്‍ വന്‍ സാങ്കേതിക കമ്പനികള്‍ വിമര്‍ശനം നേരിടാറുണ്ട്. പോളിസികള്‍ എഗ്രിമെന്റുകള്‍ എന്നിവ വഴിയാണ് ഇവരിത് നേടിയെടുക്കുന്നത്. മിക്കവരും പോളിസി, എഗ്രിമെന്റുകള്‍ തുടങ്ങിയവ വായിച്ചു മനസിലാക്കാത്തതിനാലാണിത്. വ്യക്തി വിവരങ്ങള്‍ ഹാക്ക് ചെയ്യാനിടയുണ്ടെന്ന കാരണത്താല്‍ ഇത്തരം രീതി അവലംബിക്കുന്നത് ശരിയല്ലെന്ന വാദവുമായി റിസര്‍ച്ചര്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇതിനാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത്തരം വിവര ശേഖരണത്തില്‍ പലരും വിമുഖത പ്രകടിപ്പിക്കുന്നു. ആമസോണിന്റെ അലക്‌സ വിര്‍ച്വല്‍ അസിസ്റ്റന്റ് ഈ അടുത്ത കാലത്ത് മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ശബ്ദം തിരിച്ചറിയുന്ന ഇത്തരം സംവിധാനങ്ങള്‍ ഭാവിയില്‍ സജീവമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

English summary

നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യൂ, ഫെയ്‌സ്ബുക്ക് തരും അഞ്ച് ഡോളര്‍ വരെ | facebook will pay you for recording your voice

facebook will pay you for recording your voice
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X