ഫെയർ ആൻഡ് ലവ്ലി പേര് മാറ്റി; പുതിയ പേര് അറിയണ്ടേ? പ്രതിഷേധവുമായി ഇമാമി രംഗത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന് കീഴിലുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്രീമായ ഫെയർ ആൻഡ് ലവ്ലി വർണവിവേചനം പ്രചരിപ്പിക്കുന്ന പേര് നീക്കംചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് ഇനി മുതൽ 'ഗ്ലോ ആൻഡ് ലവ്ലി' എന്ന പേരിൽ അറിയപ്പെടും. ഉൽപ്പന്നത്തിന്റെ പുരുഷന്മാരുടെ വിഭാഗത്തെ 'ഗ്ലോ & ഹാൻഡ്‌സം' എന്ന് വിളിക്കുമെന്നും എച്ച്‌യു‌എൽ വ്യാഴാഴ്ച എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

 

ഇമാമി രംഗത്ത്

ഇമാമി രംഗത്ത്

എന്നാൽ പേര് മാറ്റിയതിനെ തുടർന്ന എച്ച്‌യു‌എല്ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇമാമി ലിമിറ്റഡ് വ്യക്തമാക്കി. കാരണം ഇമാമി ഇതിനകം തന്നെ പുരുഷന്മാരുടെ ഫെയർ‌നെസ് ക്രീമിന്റെ പേര് ‘ഇമാമി ഗ്ലോ & ഹാൻഡ്‌സം' എന്ന് മാറ്റി ബ്രാൻഡ് ഡിജിറ്റലായി ലോഞ്ച് ചെയ്തിരുന്നു. പുരുഷന്മാരുടെ ഫെയർ ആന്റ് ലവ്‌ലി വിഭാഗത്തെ ‘ഗ്ലോ & ഹാൻഡ്‌സം' എന്ന് പുനർനാമകരണം ചെയ്യാനുള്ള എച്ച്‌യു‌എല്ലിന്റെ തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്ന് ഇമാമി പറഞ്ഞു.

രാജ്യത്ത് 20 ലക്ഷം സുരക്ഷാ സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

എച്ച്‌യു‌എല്ലിന്റെ പ്രതികരണം

എച്ച്‌യു‌എല്ലിന്റെ പ്രതികരണം

ഇമാമി നടത്തിയ പ്രസ്താവനയെക്കുറിച്ച് ഒരു അഭിപ്രായവും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ അവകാശങ്ങളെയും നിലപാടുകളെയും പൂർണ്ണ ബോധ്യമുണ്ടെന്നും ഒരു എച്ച്‌യു‌എൽ വക്താവ് ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. ഉചിതമായ എല്ലാ ഫോറങ്ങളിലും ഞങ്ങൾ ഇത് പൂർണ്ണമായും പരിരക്ഷിക്കുമെന്നും എച്ച്‌യു‌എൽ വ്യക്തമാക്കി.

ഹോർലിക്സിനെ 3,045 കോടി രൂപയ്ക്ക് വിറ്റു, വാങ്ങിയത് ആര്?

പേര് മാറ്റൽ

പേര് മാറ്റൽ

ഫെയർ ആന്റ് ലവ്‌ലിയുടെ പാക്കേജിംഗ്, മാർക്കറ്റിംഗ് മെറ്റീരിയലുകളിൽ നിന്ന് "ഫെയർ", "വൈറ്റനിംഗ്", "ലൈറ്റനിംഗ്" എന്നീ പദങ്ങൾ നീക്കംചെയ്യുമെന്നും ഭാവിയിലെ പരസ്യ കാമ്പെയ്‌നുകളിൽ എല്ലാ സ്ത്രീകളുടെയും സ്‌കിൻ ടോണുകൾ അവതരിപ്പിക്കുമെന്നും ജൂൺ 25 ന് എച്ച്‌യു‌എൽ അറിയിച്ചു. ബംഗ്ലാദേശ്, ഇന്തോനേഷ്യ, തായ്ലൻഡ്, പാക്കിസ്ഥാൻ, ഏഷ്യയിലെ മറ്റിടങ്ങളിലും ബ്രാൻഡ് വിൽപ്പന നടത്തുന്നുണ്ട്.

ബ്രിട്ടാനിയ ബിസ്ക്കറ്റിന് ഇനി വില കൂടും; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

റീബ്രാൻഡിംഗ്

റീബ്രാൻഡിംഗ്

റീബ്രാൻഡിംഗ് ചെലവേറിയതായിരിക്കും എന്ന് ബ്ലൂംബർഗ് ജൂൺ 26 ന് റിപ്പോർട്ട് ചെയ്തിരുന്നു. എച്ച്‌യു‌എല്ലിന് ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ഒരു വലിയ മാധ്യമ കാമ്പെയ്ൻ തന്നെ ആവശ്യമായി വരും. 2012ൽ എച്ച്‌യു‌എൽ ഫെയർ & ലവ്ലി ക്രീം നിറം വെള്ളയിൽ നിന്ന് പിങ്കിലേക്ക് മാറ്റിയിരുന്നു. ഒപ്പം പാക്കേജിംഗിലും മാറ്റം വരുത്തി. എന്നാൽ ഇത് ഉപഭോക്താക്കളിൽ ചിലർ ഉത്പന്നം ഉപേക്ഷിക്കാൻ കാരണമായി. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ഫെയർ & ലവ്ലി ആഭ്യന്തര വിപണിയിൽ നിന്ന് മാത്രം 500 മില്യൺ ഡോളർ സമ്പാദിക്കുന്നുണ്ട്.

English summary

Fair and Lovely changed to Glow and Lovely | ഫെയർ ആൻഡ് ലവ്ലി പേര് മാറ്റി; പുതിയ പേര് അറിയണ്ടേ? പ്രതിഷേധവുമായി ഇമാമി രംഗത്ത്

Fair & Lovely, the best-selling cream under Hindustan Unilever Limited, will now be known as 'Glow and Lovely'. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X