കേന്ദ്ര സർക്കാർ സൌജന്യ മാസ്കുകൾ വിതരണം ചെയ്യുന്നുവെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. പ്രധാനമന്ത്രി മാസ്ക് യോജന എന്ന പേരിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ നിര്‍ദേശിക്കുന്ന വെബ്സൈറ്റില്‍ നല്കുന്നവര്ക്കാണ് പ്രധാനമന്ത്രിയുടെ മാസ്ക് യോജന വഴി സൌജന്യ മാസ്ക്കുകൾ ലഭിക്കുന്നതെന്നാണ് വ്യാജ പ്രചരണം. കൊവിഡ് 19 തടയാനുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതിയെന്ന വിശദീകരണത്തോടെയാണ് പ്രചരണം.
ഹിന്ദിയിലാണ് പ്രചരണം വ്യാപകമായിരിക്കുന്നത്. ഓർഡറുകൾ നൽകുന്നതിന് ഒരു ലിങ്കും നൽകിയിട്ടുണ്ട്. narendrmodiawasyojna.in എന്ന സൈറ്റില്‍ വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ കുറിപ്പിനൊപ്പം ഒരു ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. നിരവധിയാളുകളാണ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഈ പ്രചാരണം പങ്കുവച്ചത്.

ഈ അവകാശവാദം വ്യാജമാണെന്ന് വസ്തുതാ പരിശോധന വെബ്സൈറ്റായ ബൂം ലൈവ് കണ്ടെത്തി. പി എം മാസ്ക് യോജന എന്ന പേരിൽ കേന്ദ്ര സർക്കാരിന് ഒരു പദ്ധതിയും ഇല്ല. ഇത്തരത്തിലൊരു നിർദ്ദേശവും കേന്ദ്രം നിർദ്ദേശിച്ചിട്ടില്ല. ഈ വ്യാജ ലിങ്കിൽ ക്ലിക്കുചെയ്യരുതെന്നും ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ നിലയില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കാറ് .gov.in അല്ലെങ്കില്‍ .nic എന്നതാണെന്നും ബൂം ലൈവ് വ്യക്തമാക്കി. സൈറ്റിലെത്തുന്നവരെ സമാനമായ സൈറ്റുകളിലേക്ക് എത്തിക്കുന്ന പോപ് അപ്പ് പരസ്യങ്ങളും ഈ സൈറ്റിലുണ്ട്. എന്നാൽ ഇത്തരത്തില്‍ വിവര ശേഖരണം നടത്തുന്നവരുടെ ലക്ഷ്യത്തെക്കുറിച്ച് ഇനിയും വ്യക്തമായ സൂചനകള്‍ ഇല്ലെന്നും ബൂം ലൈവ് വ്യക്തമാക്കി.
എന്നാൽ രാജ്യത്ത് മാസ്കുകൾ ധരിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. മുഖംമൂടികളോ മാസ്കുകളോ ധരിക്കാതിരിക്കുകയോ റോഡുകളിൽ തുപ്പുകയോ ചെയ്താൽ ആളുകളിൽ നിന്ന് പിഴ ഈടാക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ ആദ്യം 200 രൂപ പിഴ ഈടാക്കും. എന്നാൽ വീണ്ടും ആവര്‍ത്തിച്ചാല്‍ അയ്യായിരം രൂപയാണ് പിഴ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
