ജോയ് ആലൂക്കാസിന് കൊവിഡ്? സത്യാവസ്ഥ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

. കൊവിഡ് -19 ബാധിച്ച് യുഎഇയിൽ പ്രമുഖ ജ്വല്ലറി ഉടമ ജോയ് ആലൂക്കാസ് മരിച്ചുവെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. വാട്ട്‌സ്ആപ്പ് സന്ദേശങ്ങളായും സോഷ്യൽ മീഡിയ പോസ്റ്റുകളായും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നതിന് എതിരെ ജ്വല്ലറി പ്രസ്താവനയുമായി രംഗത്തെത്തി. വാർത്ത വ്യാജമാണെന്നും അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമായി ഇരിക്കുന്നതായി ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു.

മറ്റൊരു വ്യവസായിയായ ജോയ് അറക്കലിന്റെ മരണമാണ് വൈറൽ സന്ദേശം പ്രചരിക്കാനും ആശയക്കുഴപ്പമുണ്ടാകാനും കാരണമായത്. കഴിഞ്ഞ ദിവസം ദുബായിൽ വച്ചാണ് ജോയ് അറക്കൽ മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയിരുന്നു. ബിസിനസ് ബേയിലെ കെട്ടിടത്തി ന്‍റെ 14-ാം നിലയില്‍ നിന്ന് ചാടിയാണ് ഇദ്ദേഹം ആത് മഹത്യ ചെയ്തത് . എന്നാല്‍ മരണത്തിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ ഗൂഢാലോചനകള്‍ ഇല്ലെന്നും ദുബായ് പൊലീസ് അറിയിച്ചിരുന്നു.

പെൻഷൻ വിതരണത്തിൽ വെട്ടിക്കുറയ്ക്കൽ; പെൻഷൻകാർക്ക് ടെൻഷൻ വേണ്ടപെൻഷൻ വിതരണത്തിൽ വെട്ടിക്കുറയ്ക്കൽ; പെൻഷൻകാർക്ക് ടെൻഷൻ വേണ്ട

ജോയ് ആലൂക്കാസിന് കൊവിഡ്? സത്യാവസ്ഥ ഇങ്ങനെ

ജോയ് ആലുക്കാസ് ദക്ഷിണേന്ത്യയിലെ തന്നെ പേരുകേട്ട ജ്വല്ലറി ഉടമയാണ്. മരിച്ച ജോയി അറയ്ക്കലുമായി ജോയി ആലുക്കാസിന് യാതൊരു ബന്ധവുമില്ലെന്ന് ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു. ജോയി അറയ്ക്കലിന്റെ മരണത്തിൽ ജ്വല്ലറി ഗ്രൂപ്പ് അനുശോചനം രേഖപ്പെടുത്തി. സ്ഥാപകനായ ജോയ് ആലുക്കാസ് തന്നെയാണ് ജോയ് ആലുക്കാസ് ഗ്രൂപ്പിനെ നയിക്കുന്നത്. 1987 ൽ സ്ഥാപിതമായ ഈ കമ്പനിയുടെ ആസ്ഥാനം തൃശ്ശൂർ, ദുബായ് എന്നിവിടങ്ങളിലാണ്. ജ്വല്ലറി, മണി എക്സ്ചേഞ്ച്, ആഡംബര എയർ ചാർട്ടർ, ഫാഷൻ, സിൽക്ക്, മാളുകൾ എന്നിങ്ങനെ നിരവധി ബിസിനസുകൾ ആലുക്കാസ് ഗ്രൂപ്പിന് കീഴിലുണ്ട്.

ജോയി അറയ്ക്കലിന്റെ സംസ്കാര ചടങ്ങുകൾ മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ഇന്ന് പൂർത്തിയായി. പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നു വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം 12 മണിയോടെയാണ് മാനന്തവാടിയിൽ ജോയിയുടെ വസതിയായ പാലസിൽ എത്തിച്ചത്. ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്‌ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാൻ, സഹോദരൻ ജോണി എന്നിവർക്കൊപ്പം 20 പേർക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളൂ. ഇടയ്ക്കിടെ നാട്ടിൽ വരികയും സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ജോയി നാലുമാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. 

500 രൂപ നോട്ട് കൈയിലുള്ളവർ സൂക്ഷിക്കുക; പണി കിട്ടാൻ സാധ്യത500 രൂപ നോട്ട് കൈയിലുള്ളവർ സൂക്ഷിക്കുക; പണി കിട്ടാൻ സാധ്യത

Read more about: coronavirus fake
English summary

Fake news: Joyalukkas Founder Has Not Died From COVID-19 | ജോയ് ആലൂക്കാസ് ഉടമ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് വ്യാജ വാർത്ത

Fake news that Joy Alukkas, UAE's leading jewelery owner, has died. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X