മൂന്നാം ഘട്ട ഉത്തേജന പാക്കേജുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇത്തവണ പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ധനമന്ത്രി സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്ന റിപ്പോർട്ട് വിശദീകരിച്ചു. സമ്പദ്വ്യവസ്ഥയുടെ ശക്തമായ വീണ്ടെടുക്കൽ പ്രകടമാണെന്നും കൊവിഡ് -19 കേസുകൾ കുറയുന്നതായും ധനമന്ത്രി വ്യക്തമാക്കി.

ബാങ്ക് വായ്പാ വളർച്ച 5..1% ഉയർന്നു. വിപണികൾ റെക്കോർഡ് ഉയരത്തിലാണ്. മൂന്നാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ നല്ല വളർച്ചയിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് പ്രവചിക്കുന്നതായും ധനമന്ത്രി പറഞ്ഞു. മൂഡീസ് ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ വീണ്ടും ഉയർത്തിയെന്നും സീതാരാമൻ വ്യക്തമാക്കി.
ഈ തിരിച്ചുവരവ് സുസ്ഥിരവും ശക്തമായ സാമ്പത്തിക വളർച്ചയാണെന്ന് ധനമന്ത്രി പറഞ്ഞു. തെരുവ് കച്ചവടക്കാർക്കായി പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം 26.2 ലക്ഷം വായ്പ അപേക്ഷകൾ ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികൾക്കുള്ള പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചതായും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
കിസാൻ ക്രെഡിറ്റ് കാർഡുകൾ വഴി 2.5 കോടി കർഷകർക്ക് ധനസഹായം നൽകിയതായും. 1.4 ലക്ഷം കോടി രൂപ കർഷകർക്ക് വിതരണം ചെയ്തതായും ധനമന്ത്രി വിശദമാക്കി. എമർജൻസി ക്രെഡിറ്റ് ലിക്വിഡിറ്റി ഗ്യാരണ്ടി സ്കീം പ്രകാരം 61 ലക്ഷം വായ്പക്കാർക്ക് 2.05 ലക്ഷം കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. അതിൽ 1.52 ലക്ഷം കോടി രൂപ വിതരണം ചെയ്തു. 17 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡിസ്കോമുകൾക്ക് 1.18 ലക്ഷം കോടി രൂപ അനുവദിച്ചതായും സീതാരാമൻ പറഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
