ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ മുഴുവന്‍ നിര്‍ദേശങ്ങളും അതേപടി നടപ്പാക്കില്ലെന്ന് തോമസ് ഐസക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ മുഴുവന്‍ നിര്‍ദേശങ്ങളും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ശമ്പള പരിഷ്‌ക്കരണ നിര്‍ദേശങ്ങള്‍ പാസ്സാക്കും. ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരുക. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സമയബന്ധിതമായി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

 

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് അടക്കമുളള ചില ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ കഴിഞ്ഞ ദിവസമാണ് ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപയാക്കി ഉയര്‍ത്താനാണ് ശുപാര്‍ശ.

ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ മുഴുവന്‍ നിര്‍ദേശങ്ങളും അതേപടി നടപ്പാക്കില്ലെന്ന് തോമസ് ഐസക്

കൂടിയ അടിസ്ഥാന ശമ്പളം 1,66,800 ആക്കി ഉയര്‍ത്താനും പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളം 17,000 രൂപയാണ്. കൂടിയ ശമ്പളം 1.20 രൂപയുമാണ്. 2019 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌ക്കാരം നടപ്പിലാക്കാനും ശുപാര്‍ശയിലുണ്ട്. അടുത്ത ശമ്പള പരിഷ്‌ക്കരണം 2026ല്‍ നടപ്പിലാക്കാനും നിര്‍ദേശമുണ്ട്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ തുക ഉയര്‍ത്തുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കുറഞ്ഞ പെന്‍ഷന്‍ തുക 11,500 ആക്കാനും കൂടിയ പെന്‍ഷന്‍ തുക 83,400 ആക്കാനുമാണ് ശുപാര്‍ശ.

English summary

Finance Minister reacts on Pay Commission's report on wages of government employees

Finance Minister reacts on Pay Commission's report on wages of government employees
Story first published: Saturday, January 30, 2021, 22:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X