രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം: നിക്ഷേപകർക്ക് നഷ്ടം 27 ലക്ഷം കോടി രൂപ, എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് മെയ് 30. രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികമാണിന്ന്. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു. ദലാൽ സ്ട്രീറ്റിൽ 27,00,000 കോടി രൂപയുടെ ഓഹരി സമ്പത്ത് നഷ്ടപ്പെട്ടു. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 13.5 ശതമാനം വരും. അക്കത്തിൽ പറഞ്ഞാൽ 20,00,000 കോടി രൂപയേക്കാൾ അല്ലെങ്കിൽ ജിഡിപിയുടെ 10 ശതമാനത്തേക്കാൾ 35 ശതമാനം കൂടുതലാണ്.

 

മോശം പ്രകടനം

മോശം പ്രകടനം

ഓരോ 10 പത്ത് ഓഹരികളിൽ ഒൻപതും ഇക്കാലയളവിൽ മോശം നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ബി‌എസ്‌ഇ ലിസ്റ്റു ചെയ്ത ഓഹരികളുടെ വെറും 10 ശതമാനം മാത്രമേ കഴിഞ്ഞ ഒരു വർഷത്തിൽ മാന്യമായ ഇരട്ട അക്ക വരുമാനം വാഗ്ദാനം ചെയ്തിട്ടുള്ളൂ. ജിഡിപി വളർച്ച, കോവിഡ് 19 ന് മുമ്പുള്ള സമയത്ത് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. എന്നാൽ കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിനാൽ ജിഡിപി വളർച്ച നാലാം പാദത്തിൽ 3.1 ശതമാനമായി കുറഞ്ഞു.

റംസാൻ പ്രമാണിച്ച് ഓഹരി വിപണിയ്ക്ക് ഇന്ന് അവധി

ജിഡിപി വളർച്ച

ജിഡിപി വളർച്ച

ഈ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 4.2 ശതമാനമായി കുറഞ്ഞു. 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്. പ്രതിമാസ പി‌എം‌ഐ റീഡിംഗുകൾ റെക്കോർഡ് താഴ്ന്ന നിലയിലാണ്. ഫാക്ടറി ഔട്ട്‌പുട്ട് നമ്പറുകൾ കുറയുകയും ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുകയും ചെയ്തു. എന്തുകൊണ്ടാണ് മാർക്കറ്റിന്റെ 90 ശതമാനത്തെക്കുറിച്ചും നിക്ഷേപകർ അശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതെന്ന് പരിശോധിക്കാം.

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ; ഓഹരി വിപണി നഷ്ടത്തില്‍

കോർപ്പറേറ്റ് നികുതി കുറയ്ക്കൽ

കോർപ്പറേറ്റ് നികുതി കുറയ്ക്കൽ

ഇന്ത്യ ഇൻകോർപ്പറേഷന് ഉയർച്ച നൽകുന്നതിന് ധനമന്ത്രി നിർമ്മല സീതാരാമൻ കോർപ്പറേറ്റ് നികുതി നിരക്ക് നേരത്തെ 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായും പുതിയ നിർമാണ സ്ഥാപനങ്ങൾക്ക് 15 ശതമാനമായും കുറച്ചു. ആഭ്യന്തര ഓഹരി സൂചികകളിൽ ഈ പ്രഖ്യാപനം ഗുണപരമായ സ്വാധീനം ചെലുത്തി. ഇതോടെ വിപണി, ജനുവരിയിൽ റെക്കോർഡ് ഉയരത്തിലെത്തി.

ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും നേട്ടം; നിഫ്റ്റി 9050ന് മുകളിൽ

വിപണി മൂല്യം

വിപണി മൂല്യം

ബി‌എസ്‌ഇ ലിസ്റ്റുചെയ്ത എല്ലാ ഓഹരികളുടെയും വിപണി മൂല്യം വെള്ളിയാഴ്ച 17.7 ശതമാനം ഇടിഞ്ഞ് 127.06 ലക്ഷം കോടി രൂപയായി. 2019 മെയ് 30 ന് അതായത് നരേന്ദ്ര മോദി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ദിവസം, 154.44 ലക്ഷം കോടി രൂപയായിരുന്നു ഓഹരികളുടെ വിപണി മൂല്യം. സജീവമായി വ്യാപാരം നടത്തുന്ന 2,684 ഓഹരികളിൽ 2,308 എണ്ണം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ബി‌എസ്‌ഇയിലെ 13 ശതമാനം അതായത് 359 ഓഹരികൾ മാത്രമാണ് മികച്ച വരുമാനം രേഖപ്പെടുത്തിയത്.

കൊറോണ വൈറസ് പ്രതിസന്ധി

കൊറോണ വൈറസ് പ്രതിസന്ധി

കൊറോണ വൈറസ് പ്രതിസന്ധി ഇന്ത്യയിൽ ആരംഭിച്ച ജനുവരിക്ക് ശേഷമാണ് വിപണി മൂല്യത്തിൽ ഭൂരിഭാഗവും നഷ്ടത്തിലായതെന്ന് കണക്കുകൾ രേഖപ്പെടുത്തുന്നു. ജനുവരി അവസാനം ബി‌എസ്‌ഇയുടെ വിപണി മൂലധനം 156 ലക്ഷം കോടി രൂപയായിരുന്നു.

English summary

First anniversary of the second Modi government: investors lose Rs 27 lakh crore, how? | രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം: നിക്ഷേപകർക്ക് നഷ്ടം 27 ലക്ഷം കോടി രൂപ, എങ്ങനെ?

Today is May 30. This is the first anniversary of the second Modi government. For shareholders, this has been a challenging year. Dalal Street lost Rs 27,00,000 crore worth of stock. This is 13.5% of India's GDP. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X