സാധനം കയ്യിലുണ്ടോ? ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് സമ്പാദിക്കാം; ഉത്പ്പന്നങ്ങള്‍ വില്പന നടത്തുന്നതെങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലരുടെ ഉള്ളിലും സംരംഭ ആശയങ്ങളുണ്ടാകും. സ്വന്തമായി ഉത്പ്പന്നങ്ങൾ നിർമിച്ച് വരുമാനം ആ​ഗ്രഹിക്കുന്ന പലർക്കും മുന്നിലുള്ള പ്രശ്നം എങ്ങനെ സാധനം മാര്‍ക്കറ്റ് ചെയ്യും എന്നതിലാണ്. ഉത്പ്പന്നം ജനങ്ങളിലേക്ക് എത്തിയാൽ മാത്രമെ നിലനിൽപ്പുള്ളൂ എന്നതിനാൽ പല വഴികളും സംരംഭകർ പരി​ഗണിക്കാരുണ്ട്. ജനങ്ങളിലേക്ക് ഉത്പ്പന്ന എത്തിക്കാൻ ഏറ്റവും മികച്ച മാർ​ഗമായി ഇന്നത്തെ കാലത്ത് പരി​ഗണിക്കുന്നത് ഇ-കോമേഴ്സ് വെബ്സൈറ്റുകളാണ്. ഡിജിറ്റൽ കാലത്ത് എറ്റവും എളുപ്പത്തിൽ മാർക്കറ്റി​ഗും വില്പനയും ഇതുവഴി നടക്കും.

ഇത്തരത്തിൽ ഇ-കോമേഴ്സ് വെബ്സൈറ്റുകൾ വഴി വില്പന നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് രാജ്യത്തെ മികച്ച ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിലൊന്നായ ഫ്‌ളിപ്കാര്‍ട്ട് പരി​ഗണിക്കാവുന്നതാണ്. 10 കോടി രജിസ്‌ട്രേഡ് ഉപഭോക്താക്കളും 10 മില്യണ്‍ ഡെയലി പേജ് വിസ്റ്റുമാണ് കമ്പനി അവകാശപ്പെടുന്നത്. മാസത്തില്‍ 80 ലക്ഷം ഉത്പ്പന്നങ്ങളാണ് 1000 ത്തിലധികം നഗരങ്ങളിലേക്ക് ഫ്‌ളിപ്കാര്‍ട്ടിലൂടെ എത്തിക്കുന്നത്. വലിയ ശ്രംഖല സ്വന്തമായുള്ള ഫ്ളിപ്കാർട്ടിലൂടെ എങ്ങനെ ഉത്പ്പന്നങ്ങൾ വില്പന നടത്താമെന്ന് പരിചയപ്പെടാം. 

ഫ്ളിപ്കാർട്ടിൽ എങ്ങനെ വില്പന നത്താം

ഫ്ളിപ്കാർട്ടിൽ എങ്ങനെ വില്പന നത്താം

സ്വന്തമായി മികച്ച ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ സാധനങ്ങള്‍ വില്പന നടത്താന്‍ സാധിക്കും. വില്പനകാരനാകുന്നതിന് ചില രേഖകള്‍ ആവശ്യമാണ്. ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (GSTIN) ആണ് ഇതില്‍ പ്രധാനം. ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പറും ആവശ്യമാണ്.

വ്യക്തിഗത ബിസിനസ് സംരംഭം നടത്തുന്നവര്‍ക്ക് വ്യക്തിഗത പാന്‍ കാര്‍ഡും കമ്പനി നടത്തുന്നവര്‍ക്ക് ബിസിനസ് പാന്‍ കാര്‍ഡും ആവശ്യമാണ്. ബാങ്ക് അക്കൗണ്ടും കെവൈസി രേഖകളും അടക്കമുള്ള രേഖഖള്‍ കയ്യിലുള്ളവര്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്പനകാരനായി രജിസ്റ്റര്‍ ചെയ്യാം.

Also Read: ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കാൻ മറന്നോ? പണി കിട്ടിയെന്ന് കരുതേണ്ട; ലഭിക്കും ആർബിഐയുടെ രക്ഷാകവചംAlso Read: ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കാൻ മറന്നോ? പണി കിട്ടിയെന്ന് കരുതേണ്ട; ലഭിക്കും ആർബിഐയുടെ രക്ഷാകവചം

രജിസ്റ്റർ ചെയ്യാം

രജിസ്റ്റർ ചെയ്യാം

seller.flipkart.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഉത്പ്പന്നങ്ങളുടെ വിവരങ്ങളും ഇതോടൊപ്പം നല്‍കണം. ആവശ്യമായ എല്ലാ ഡോക്യുമെന്റുകളും പരിശോധിച്ച് വില്പനക്കാരന്റെ പ്രൊഫൈല്‍ പൂര്‍ത്തിയായ ശേഷം ഉത്പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്ത് വില്പന ആരംഭിക്കാം. ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്ക് പാക്ക് ചെയ്ത് റെഡി ടു ഡിസ്പാച്ച് എന്ന് ക്ലിക്ക് ചെയ്താല്‍ ഫ്‌ളിപ്കാര്‍ട്ട് ലോജിസ്റ്റിക്‌സ് പാര്‍ട്ണര്‍മാര്‍ ഉത്പ്പന്നങ്ങള്‍ ശേഖരിക്കും.

ഉത്പ്പന്നം ഡിസ്പാച്ച് ചെയ്ത 7-15 ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ പണമെത്തും. വില്പനക്കാരന് ഉത്പപ്ന്നത്തിന്റെ വില തീരുമാനിക്കാനുള്ള പൂര്‍ണ അവകാശമുണ്ട്.

ചാർജുകൾ

ചാർജുകൾ

ഉത്പ്പന്നം വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യുന്നതിനായി കമ്പനി ചാര്‍ജ് ഈടാക്കുന്നില്ല, ലിസ്റ്റിംഗ് പൂര്‍ണമായും സൗജന്യമാണ്. ഉത്പ്പന്നം വില്പന നടത്തുന്ന ഘട്ടത്തില്‍ ചെറിയ കമ്മീഷന്‍ ഫ്‌ളിപ്കാര്‍ട്ട് ഈടാക്കും .കമ്മീഷന്‍ ഫീസ്, ഷിപ്പിം​ഗ് ഫീസ്, കളക്ഷൻ ഫീസ്, ഫിക്സഡ് ഫീസ് എന്നിവയും ആകെ ചാർജുകൾക്ക് 18 ശതമാനം ജിഎസ്ടിയും ഈടാക്കും. ഉത്പ്പനത്തിന്റെ ഓര്‍ഡര്‍ വിലയുടെ നിശ്ചിത ശതമാനമാണ് കമ്മീഷന്‍ ഫീസായി ഈടാക്കുന്നത്. ഓരോ കാറ്റ​ഗറിയിലും ഇത് വ്യത്യസ്തമായിരിക്കും. 

Also Read: ചില്ലറകൾ കൊണ്ട് ലക്ഷാധിപതിയാകാം; ദിവസം 133 രൂപയുണ്ടെങ്കിൽ 35 ലക്ഷം രൂപ നേടാം; നോക്കുന്നോAlso Read: ചില്ലറകൾ കൊണ്ട് ലക്ഷാധിപതിയാകാം; ദിവസം 133 രൂപയുണ്ടെങ്കിൽ 35 ലക്ഷം രൂപ നേടാം; നോക്കുന്നോ

ചാർജുകൾ

1500 രൂപയുടെ ഉത്പ്പന്നം വില്പന നടത്തുമ്പോൾ ഈടാക്കുന്ന ചാർജുകൾ ഏകദേശം കണക്കാക്കാം. 10 ശതമാനം കമ്മീഷൻ ഈടാക്കേണ്ട ഉത്പന്നമാണെങ്കിൽ 150 രൂപ ഈ ഇനത്തിൽ ഈടാക്കും,. 500 ഗ്രാം ഭാരമുള്ള ഉത്പ്പന്നത്തിന് 35 രൂപ ഷിപ്പിം​ഗ് ചാർജ് നൽകണം. ഓര്‍ഡറിന്റെ 2 ശതമാനം കലക്ഷന്‍ ഫീസും ഈടാക്കും. 40 രൂപയാണ് ഫിക്‌സഡ് ഫീസ്. എല്ലാ ചെലവും ചേർത്ത് 255 രൂപയാകും.

ഇതിന്റെ 18 ശതമാനം ജിഎസ്ടിയായി 45.09 രൂപയും ചേര്‍ത്താല്‍ 300.09 രൂപ കുറച്ച് 1199.91 രൂപ സാധനം വിറ്റയാൾക്ക് ലഭിക്കും. ഈ കമ്മീഷനുകൾ കണക്കാക്കി കമ്മീഷൻ കാൽക്കുലേറ്റർ ഉപയോ​ഗിച്ച് ലാഭ വിഹിതം കണക്കാക്കി വേണം ഉത്പ്പന്നത്തിന് വില നിശ്ചയിക്കാൻ.

ഓർഡറുകൾ നിയന്ത്രിക്കാം

ഓർഡറുകൾ നിയന്ത്രിക്കാം

ഓരോ ഓർഡറുകളും ലഭിക്കുമ്പോൾ വില്പനകാരന് ഇ-മെയിൽ വഴി അലേർട്ട് ലഭിക്കും. ഓർഡർ പാക്ക് ചെയ്യാനും അയക്കാനും സമയ പരിധി നൽകും. ഇതിനകം ഓർഡർ പാക്ക് ചെയ്തവർക്ക് സെല്ലർ പോർട്ടിലൂടെ റെഡി ടു ഡിസ്പാച്ച് മെസേജ് കൈമാറാം. ഈ വിവരം ലഭിക്കുന്ന മുറയ്ക്ക് ലോജിസ്റ്റിക്‌സ് സർവീസ് പ്രൊവൈഡർ ഉത്പ്പന്നം സ്വീകരിക്കും. ഇതോടൊപ്പം കാറ്റലോ​ഗ് പാർട്ണർ വഴി ഉത്പ്പന്നത്തിന്റെ വിവരങ്ങൾ അടങ്ങിയ കാറ്റ്ലോ​ഗ് തയ്യാറാക്കുകയും ഉത്പ്പന്നത്തിന് കൂടുതൽ വില്പന ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Read more about: flipkart
English summary

Flipkart Gives More Opportunities To Entrepreneurs; Here's How To Sell Product Through Flipkart

Flipkart Gives More Opportunities To Entrepreneurs; Here's How To Sell Product Through Flipkart, Read In Malayalam
Story first published: Monday, December 12, 2022, 18:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X