കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ഇന്ന് 3 മണിക്ക് മാധ്യമങ്ങളെ കാണും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച മേഖലകളില്‍ കൂടുതല്‍ ആശ്വാസ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ഇന്ന് 3 മണിക്ക് മാധ്യമങ്ങളെ കാണും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച മേഖലകളില്‍ കൂടുതല്‍ ആശ്വാസ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ നാഷണല്‍ അസറ്റ് റീകണ്സ്്ട്രക്ഷന് കമ്പനി ലി. (എന്‍എആര്‍സിഎല്‍), ഇന്ത്യ ഡെബ്റ്റ് മാനേജ്മെന്റ് കമ്പനി ലി. (ഐഡിഎംസിഎല്) എന്നിവയെക്കുറിച്ചുള്ള അന്തിമ രൂപരേഖയും ധനമന്ത്രി ഇന്ന് അവതരപ്പിച്ചേക്കാം.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍എആര്‍സിഎല്‍ ന് ആവശ്യമായി വരുന്ന മൂലധനം 6,000 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള ബാങ്കുകളും പവര്‍ ഫിനാന്‍സ് കോര്‍പ്, റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്‍പ് തുടങ്ങിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായിരിക്കും ഓഹരി ഉടമകള്‍. രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളായ കൊഡാക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവയും മൂലധന വിഹിതത്തില്‍ പങ്കാളികളാകുവാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.
ധനമന്ത്രി അവതരിപ്പിക്കാനിരിക്കുന്ന സാമ്പത്തിക സഹായ പാക്കേജില്‍ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടീ സ്കീം (ഇസിഎല്‍ജിഎസ്) പരിധി ഉയര്‍ത്തിയേക്കുമെന്നും സൂചനകളുണ്ട്. നിലവിലെ 3 ലക്ഷം കോടി രൂപയില്‍ നിന്നും 5 ലക്ഷം കോടിയായി ഉയര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷ.
ടു ടയര്‍ നഗരങ്ങളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള പദ്ധതികളും പ്രഖ്യാപനത്തിലുണ്ടായേക്കാം.
കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ചേര്‍ന്ന് 29,87,641 കോടി രൂപയുടെ സാമ്പത്തീക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=heSroap8fc0 എന്ന യൂട്യൂബ് ലിങ്കിലൂടെ ധനമന്ത്രിയുടെ പത്ര സമ്മേളനം ലൈവ് ആയി കാണാവുന്നതാണ്. ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും തത്സമയ വിവരങ്ങള്‍ ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications