മുപ്പത് വർഷത്തിന് ശേഷം ആദ്യമായി എമിറേറ്റ്സ് എയർലൈൻസിന് കനത്ത നഷ്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് പതിറ്റാണ്ടിലേറെയായി മികച്ച വരുമാനം നേടിയിരുന്ന ദുബായ് എമിറേറ്റ്സ് എയർലൈൻ വ്യാഴാഴ്ച നഷ്ടം രേഖപ്പെടുത്തി. കൊറോണ വൈറസ് ലോക്ക്ഡൌൺ മോശമായി ബാധിച്ചതിനെ തുടർന്ന് വ്യോമ ഗതാഗതം പൂർണമായും നിലച്ചതാണ് എയർലൈനിന്റെ നഷ്ടത്തിന് പ്രധാന കാരണം. സെപ്റ്റംബർ വരെയുള്ള ആറുമാസത്തിനുള്ളിൽ 3.4 ബില്യൺ ഡോളറിന്റെ നഷ്ടം നേരിട്ടതായി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

 

30 വർഷത്തിനിടെ ആദ്യമായി നഷ്ടം

30 വർഷത്തിനിടെ ആദ്യമായി നഷ്ടം

വ്യോമയാന, യാത്രാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളിൽ കടന്നു പോയത്. ഇതിനെ തുടർന്ന് എമിറേറ്റ്സ് ഗ്രൂപ്പ് 30 വർഷത്തിനിടെ ആദ്യമായി നഷ്ടം രേഖപ്പെടുത്തി. എയർലൈൻ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

തമിഴ്നാട്ടിൽ നിന്നുള്ള വരവ് പാൽ കുറഞ്ഞു, മിൽമയ്ക്ക് കോളടിച്ചുതമിഴ്നാട്ടിൽ നിന്നുള്ള വരവ് പാൽ കുറഞ്ഞു, മിൽമയ്ക്ക് കോളടിച്ചു

വരുമാന നഷ്ടം

വരുമാന നഷ്ടം

"ഭാവി പ്രവചിക്കാൻ ആർക്കും കഴിയില്ല, എന്നാൽ കൊവിഡ് -19 വാക്സിൻ ലഭ്യമായാൽ യാത്രാ ആവശ്യങ്ങൾ കുത്തനെ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തിരിച്ചുവരവിന് കമ്പനികൾ സ്വയം തയ്യാറാകുമെന്നും എമിറേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം ആദ്യം പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്ന എമിറേറ്റ്സ് എയർലൈനിന്റെ വരുമാനം 75 ശതമാനം ഇടിഞ്ഞ് 3.2 ബില്യൺ ഡോളറിലെത്തി.

ലയനം ക്ലിക്ക് ആയി... കേരള ബാങ്കിന് ലാഭം 374 കോടി രൂപ; സഞ്ചിത നഷ്ടത്തില്‍ നിന്ന് കരകയറുന്നുലയനം ക്ലിക്ക് ആയി... കേരള ബാങ്കിന് ലാഭം 374 കോടി രൂപ; സഞ്ചിത നഷ്ടത്തില്‍ നിന്ന് കരകയറുന്നു

യാത്രക്കാരുടെ എണ്ണം

യാത്രക്കാരുടെ എണ്ണം

സെപ്റ്റംബർ വരെയുള്ള ആദ്യത്തെ ആറു മാസത്തിൽ എയർലൈനിന് വെറും 15 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 95 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ ലോകമെമ്പാടും എത്തിച്ചതിന്റെ ഫലമായി ശക്തമായ കാർഗോ ബിസിനസ് ഇക്കാലളവിൽ കമ്പനിയ്ക്ക് ഗുണം ചെയ്തു. യാത്രക്കാരുടെ ഗതാഗതം കുറവായിരുന്നെങ്കിലും ചരക്ക് ആവശ്യവും മറ്റ് എമിറേറ്റ്‌സിനെ അതിവേഗം മുന്നേറാൻ സഹായിച്ചതായിഷെയ്ഖ് അഹമ്മദ് പറഞ്ഞു.

ജീവനക്കാർ

ജീവനക്കാർ

2020 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് എമിറേറ്റ്സ് ഗ്രൂപ്പിന്റെ ജീവനക്കാരുടെ എണ്ണം 24 ശതമാനം കുറഞ്ഞ് 81,334 ആയി. വൈറസ് ബാധിക്കുന്നതിനു മുമ്പ്, എമിറേറ്റ്സ് എയർലൈൻ 4,300 പൈലറ്റുമാരെയും 22,000 ക്യാബിൻ ക്രൂവും ഉൾപ്പെടെ 60,000 ത്തോളം സ്റ്റാഫുകളെ നിയമിച്ചിരുന്നതായി വാർഷിക റിപ്പോർട്ടിൽ പറയുന്നു. മുമ്പ്, 84 രാജ്യങ്ങളിലായി 158 ലധികം ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്ന എമിറേറ്റ്സ് നിലവിൽ 99 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമാണ് സർവ്വീസ് നടത്തുന്നത്.

ലോക്ക്ഡൌണിൽ നിങ്ങളും ബിസ്ക്കറ്റ് വാങ്ങിക്കൂട്ടിയിരുന്നോ? ബ്രിട്ടാനിയയുടെ ലാഭം 23% ഉയർന്നുലോക്ക്ഡൌണിൽ നിങ്ങളും ബിസ്ക്കറ്റ് വാങ്ങിക്കൂട്ടിയിരുന്നോ? ബ്രിട്ടാനിയയുടെ ലാഭം 23% ഉയർന്നു

English summary

For The First Time In Thirty Years, Emirates Airlines Suffered Heavy Losses | മുപ്പത് വർഷത്തിന് ശേഷം ആദ്യമായി എമിറേറ്റ്സ് എയർലൈൻസിന് കനത്ത നഷ്ടം

Emirates Airlines, the largest airline in the Middle East, reported a loss of $ 3.4 billion in the six months to September. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X