ദില്ലി: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള ഏറ്റവും സുഗമമായ നയങ്ങളിലൊന്നായതിനാൽ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം തുടർച്ചയായി വളരുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ എഫ്ഡിഐ 13 ശതമാനം വർധിച്ച് 40 ബില്യൺ യുഎസ് ഡോളറായെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലേക്കുള്ള എഫ്ഡിഐ വരവ് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ പോലും, അതായത്, കോവിഡ് മഹമാരിയുടെ ഏറ്റവും ഉയർന്ന സമയത്ത് പോലും നമ്മുടെ എഫ്ഡിഐ വളർന്നു, ഇന്ന് ലോകത്തിലെ ഏറ്റവും സൗകര്യപ്രദവും ആകർഷകവുമായ എഫ്ഡിഐ നയങ്ങളിലൊന്നാണ് ഇന്ത്യയുടേത്' സിഐഐയുടെ പങ്കാളിത്ത ഉച്ചകോടി 2020 ൽ പങ്കെടുത്തുകൊണ്ട് പിയൂഷ് ഗോയല്‍ പറഞ്ഞു.
മിക്കവാറും എല്ലാ മേഖലകളിലും 100 ശതമാനം എഫ്ഡിഐ ഓട്ടോമാറ്റിക് റൂട്ടിലൂടെ അനുവദിക്കുന്നതായും മന്ത്രി പറഞ്ഞു. ടെലികോം, മീഡിയ, ഫാർമസ്യൂട്ടിക്കൽസ്, ഇൻഷുറൻസ് തുടങ്ങിയ ചില മേഖലകൾക്ക് വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സർക്കാർ അനുമതി ആവശ്യമാണ്. ലോട്ടറി ബിസിനസ്സ്, ചൂതാട്ടം, വാതുവയ്പ്പ്, ചിറ്റ് ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ് ബിസിനസ്സ്, പുകയില ഉപയോഗിക്കുന്ന സിഗരറ്റ്, ചെറൂട്ട്, സിഗരില്ലോസ്, സിഗരറ്റ് എന്നിവയുടെ നിർമ്മാണം എന്നീ മേഖലയിലാണ് വിദേശ നിക്ഷപത്തിന് വിലക്കുണ്ട്.

സർക്കാർ അംഗീകാര റൂട്ടിന് കീഴിൽ വിദേശ നിക്ഷേപകർ അതത് മന്ത്രാലയത്തിന്റെ / വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണം. ഓട്ടോമാറ്റിക് അംഗീകാര റൂട്ടിലൂടെ, നിക്ഷേപം നടത്തിയ ശേഷം നിക്ഷേപകൻ റിസർവ് ബാങ്കിനെ അറിയിക്കണം. രാജ്യത്തിന് നിരവധി മേഖലകളിൽ അവസരങ്ങളുള്ളതിനാൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ മന്ത്രി നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യ അവസരങ്ങളുടെ നാടാണ്. വികസനം, വളർച്ച, സമൃദ്ധി എന്നിവയുടെ ബസ്സിൽ കയറാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു... ചുവന്ന പരവതാനി വിരിച്ച ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുകയും അവസരങ്ങളുടെ ഈ ദേശത്തേക്കുള്ള നിങ്ങളുടെ യാത്രയില്‍ ഞങ്ങളുടെ പൂർണ്ണമായ സഹായവും പങ്കാളിത്തവും പങ്കാളിത്തവും ഉറപ്പുനൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
