വിദേശികള്‍ക്ക് ഇനി യുഎഇയില്‍ സംരംഭം തുടങ്ങാം; സ്‌പോണ്‍സര്‍മാര്‍ വേണ്ട, ഉത്തരവിറക്കി യുഎഇ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബായ്: യുഎഇയില്‍ ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. അടുത്ത മാസം മുതല്‍ യുഎഇയില്‍ വിദേശ സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശത്തിലുള്ള കമ്പനി ആരംഭിക്കാന്‍ സാധിക്കും. നേരത്തെ യുഎഇ പൗരന്മാര്‍ സ്‌പോണ്‍സര്‍മാരായാല്‍ മാത്രമേ സംരംഭം തുടങ്ങാനാകു എന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ ഈ നയം പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ മാറ്റി ഉത്തരവിടുകയായിരുന്നു. എന്നാല്‍ നേരത്തെ ഫ്രീ സോണുകളില്‍ മാത്രം ഇത്തരത്തില്‍ അനുമതി നല്‍കിയിരുന്നു.

വിദേശികള്‍ക്ക് ഇനി യുഎഇയില്‍ സംരംഭം തുടങ്ങാം; സ്‌പോണ്‍സര്‍മാര്‍ വേണ്ട, ഉത്തരവിറക്കി യുഎഇ

 

യുഎഇയില്‍ ഒരു കമ്പനി ആരംഭിക്കുന്നവര്‍ ചെറിയ തോതിലെങ്കിലും കമ്പനിയുടെ ഉടമസ്ഥാവകാശം യുഎഇ പൗരന്മാര്‍ക്ക് നല്‍കണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. എന്നാല്‍ ഇപ്പോല്‍ ഈ വ്യവസ്ഥ പൂര്‍ണമായും ഇല്ലാതായി. എന്നാല്‍ തന്ത്ര പ്രധാനമായ മേഖലകളിലേക്ക് ഈ നയം നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഇത് പഠിക്കുന്നതിനായി സമിതിയെ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ യുഎഇയില്‍ ലയബിലിറ്റി കമ്പനി ആരംഭിക്കുമ്പള്‍ വിദേശികള്‍ക്ക് 49 ശതമാനം ഉടമസ്ഥാവകാശം അനുവദിച്ചിരുന്നുള്ളൂ. ബാക്കി വരുന്ന 51 ശതമാനം യുഎഇ പൗരനോ അല്ലെങ്കില്‍ പൗരന്റെ ഉടമസ്ഥാവകാശത്തില്‍ വരുന്ന കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പിലേ വിദേശികള്‍ക്ക് തുടങ്ങാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ പാടെ മാറിയിരിക്കുകയാണ്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ ബാധ്യതകളും ഉചസ്ഥാവകാശവും സംബന്ധിച്ച് നയങ്ങള്‍ പരിഷ്‌കരിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. യുഎഇയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് ഭരണകൂടം അറിയിച്ചു.

English summary

Foreign entrepreneurs can start a fully owned company in the UAE from next month

Foreign entrepreneurs can start a fully owned company in the UAE from next month
Story first published: Tuesday, November 24, 2020, 17:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X