ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം വീണ്ടും ഉയർന്നു; എത്തിയത് 67.54 ശതകോടി യുഎസ് ഡോളർ

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; 2020 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നേരിട്ടുള്ള വിദേശനിക്ഷേപമായി 67.54 ശതകോടി യുഎസ് ഡോളർ ഇന്ത്യയ്ക്ക് ലഭിച്ചതായി  വാണിജ്യ വ്യവസായ മന്ത്രാലയം. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപതു മാസങ്ങളിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയും 2019-20 ലെ ആദ്യ ഒമ്പത് മാസത്തെ അപേക്ഷിച്ച് 22 ശതമാനം വർധനയും ആണിത് (55.14 ശതകോടി യുഎസ് ഡോളർ).

 
ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം വീണ്ടും ഉയർന്നു; എത്തിയത് 67.54 ശതകോടി യുഎസ് ഡോളർ

ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ എഫ്ഡിഐ ഓഹരി വരവിൽ 40 ശതമാനം (51.47 ശതകോടി ഡോളർ) വളർച്ചയാണ് ഉണ്ടായത്. മുൻവർഷം ഇത് 36.77 ശതകോടി യുഎസ് ഡോളർ ആയിരുന്നു.
2020-21 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ എഫ്ഡിഐ വരവ് 37 ശതമാനം വർദ്ധിച്ചു (26.16 ശതകോടി യുഎസ് ഡോളർ). 2019 -20 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇത് 19.09 ശതകോടി യുഎസ് ഡോളർ ആയിരുന്നു.

 

2019 ഡിസംബറിനെ അപേക്ഷിച്ച് (7.46 ശതകോടി യുഎസ് ഡോളർ), 2020 ഡിസംബറിൽ നേരിട്ടുള്ള വിദേശ നിക്ഷേപ വരവിൽ 24 ശതമാനം വർധന (9.22 ശതകോടി യുഎസ് ഡോളർ) ഉണ്ടായി.
ആഗോള നിക്ഷേപകർക്ക് താല്പര്യമുള്ള നിക്ഷേപ കേന്ദ്രമാണ് ഇന്ത്യ എന്നതിന് തെളിവാണ് ഇന്ത്യക്ക് ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ വർധനയെന്ന് വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കൊച്ചിയിലെ പ്ലൈവുഡ് ഫാക്ടറികളില്‍ വന്‍ തട്ടിപ്പ്: വ്യാജ ബ്രാൻഡ് നാമവും ഐ‌എസ്‌ഐ ലോഗയും പിടിച്ചെടുത്തുകൊച്ചിയിലെ പ്ലൈവുഡ് ഫാക്ടറികളില്‍ വന്‍ തട്ടിപ്പ്: വ്യാജ ബ്രാൻഡ് നാമവും ഐ‌എസ്‌ഐ ലോഗയും പിടിച്ചെടുത്തു

ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ലഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല

വിപണിക്ക് മങ്ങിയ തുടക്കം; വന്‍ നഷ്ടത്തില്‍ റിലയന്‍സ്, എച്ച്ഡിഎഫ്‌സി ഓഹരികള്‍വിപണിക്ക് മങ്ങിയ തുടക്കം; വന്‍ നഷ്ടത്തില്‍ റിലയന്‍സ്, എച്ച്ഡിഎഫ്‌സി ഓഹരികള്‍

Read more about: investment dollar
English summary

Foreign investment in India rises again; Reached 67.54 billion US dollars

Foreign investment in India rises again; Reached 67.54 billion US dollars
Story first published: Thursday, March 4, 2021, 19:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X