രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കൂ, സര്‍ക്കാരിനോട് രഘുറാം രാജന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മോദി ഭരണകൂടത്തോട് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. കൂടാതെ, കൊവിഡ് 19 മഹാമാരി മൂലം രാജ്യത്ത് മോശം വായ്പകള്‍ ഉയരാന്‍ സാധ്യതയേറയാണെന്നും സര്‍ക്കാരിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് കൊവിഡ് 19 പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ചേക്കാവുന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നത്.

റേറ്റിംഗ് തരംതാഴ്ത്തപ്പെടുമെന്ന് ഭയപ്പെടാതെ ജിഡിപിയുടെ 10 ശതമാനം ചെലവഴിക്കാന്‍ കഴിയുന്ന യുഎസ് അല്ലെങ്കില്‍ യൂറോപ്പ് പോലുള്ള വികസിത സമ്പദ് വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യ ഈ പ്രതിസന്ധിയിലേക്ക് കടന്നത് ഒരു വലിയ ധനക്കമ്മിയുമായാണ്. ആയതിനാല്‍, ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ഇന്ത്യ ചെലവഴിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേറ്റിംഗ് കുറയുന്നതിനൊപ്പം നിക്ഷേകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് വിനിമയ നിരക്ക് കുറയുന്നതിനും ദീര്‍ഘകാല പലിശനിരക്കില്‍ ഗണ്യമായ വര്‍ദ്ധനവിനും, ഇന്ത്യയുടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഗണ്യമായ നഷ്ടത്തിനും ഇടയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എസ്ബിഐ ഉപഭോക്താക്കൾ ഈ തട്ടിപ്പിൽ വീഴരുത്; സൂക്ഷിക്കുക, ബാങ്കിന്റെ മുന്നറിയിപ്പ്എസ്ബിഐ ഉപഭോക്താക്കൾ ഈ തട്ടിപ്പിൽ വീഴരുത്; സൂക്ഷിക്കുക, ബാങ്കിന്റെ മുന്നറിയിപ്പ്

രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കൂ, സര്‍ക്കാരിനോട് രഘുറാം രാജന്‍

സാമ്പത്തിക വളര്‍ച്ചാ നിരക്ക് സംരക്ഷിക്കുന്നതിനും ജോലി ലാഭിക്കുന്നതിനുമായി ധനപരമായ ഉത്തേജക പാക്കേജുകള്‍ കൊണ്ടുവരാന്‍ നിരവധി സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതും ലോക്ക് ഡൗണും വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. മുമ്പ് അന്താരാഷ്ട്ര നാണയ നിധിയില്‍ ചീഫ് ഇക്കണോമിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന രഘുറാം രാജന്‍, തൊഴിലില്ലായ്മ കൂടുന്നതിനനുസരിച്ച് ചില്ലറ വായ്പകള്‍ ഉള്‍പ്പടെ ബാങ്കിംഗ് മേഖലയില്‍ മോശം വായ്പകള്‍ വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

കുടുംബശ്രീക്കാർക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ; പലിശ നിരക്ക്, കാലാവധി കൂടുതൽ അറിയാംകുടുംബശ്രീക്കാർക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ; പലിശ നിരക്ക്, കാലാവധി കൂടുതൽ അറിയാം

മൂലധന കരുതല്‍ ധനം ഉണ്ടാക്കുന്നതിനായി ധനകാര്യ സ്ഥാപന ഡിവിഡന്റ് പേയ്‌മെന്റുകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നത് റിസര്‍വ് ബാങ്ക് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2008-09 കാലയളവില്‍ ആഗോള സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ ആഘാതത്തെക്കാള്‍ വലിയ അളവില്‍ കൊവിഡ് 19 മഹാമാരി ജോലികളെയും ബിസിനസുകളെയും ബാധിച്ചതിനാല്‍ ശക്തമായ നടപടികള്‍ അദ്ദേഹം ശുപാര്‍ശ ചെയ്തു. നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിവും വൈദഗ്ധ്യവുമുള്ളവരുടെ പിന്തുണ സ്വീകരിക്കണമെന്നും രഘുറാം രാജന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

English summary

രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കൂ, സര്‍ക്കാരിനോട് രഘുറാം രാജന്‍ | former rbi governor raghuram rajan urges govt to prioritise spending on poor

former rbi governor raghuram rajan urges govt to prioritise spending on poor
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X