ഫെബ്രുവരി ഒന്ന് മുതൽ മൾട്ടിപ്ലക്‌സ് അടക്കം മുഴുവൻ സിനിമാ ഹാളുകളിലും 100 ശതമാനം സീറ്റുകളുടെയും ബുക്കിംഗ് ആരംഭിക്കും. വാർത്താവിതരണ മന്ത്രാലയമാണ് സിനിമാ തിയേറ്റുകളുടെ പൂർണമായ പ്രവർത്തനത്തിന് അനുമതി നൽകിയത്. കൊറോണ വൈറസ് മഹാമാരി കാരണം കഴിഞ്ഞ വർഷം ഏഴു മാസമായി അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററുകൾക്ക് ഇത് ആശ്വാസമാകും. തിയേറ്റുകളുടെ പ്രവർത്തനം നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും പൂർണമായും പ്രവർത്തനങ്ങൾ പുന:രാരംഭിച്ചിരുന്നില്ല.
ഫെബ്രുവരി 1 മുതൽ സിനിമാ ഹാളുകളിൽ 100% ശേഷി അനുവദനീയമാണ്. സിനിമകളുടെ റിലീസ് തീയതി പ്രഖ്യാപിക്കാനും പ്രേക്ഷകരെ സിനിമാശാലകളിലേക്ക് തിരികെ കൊണ്ടുവരാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമാ ഹാളുകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അതിൽ ഒരു സിനിമയും കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രദർശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, എല്ലാ ജീവനക്കാരും കാഴ്ചക്കാരും കുറഞ്ഞത് ആറടി ശാരീരിക അകലം പാലിക്കണം. ഫെയ്സ് കവറുകൾ അല്ലെങ്കിൽ ഫെയ്സ് മാസ്കുകൾ എല്ലായ്പ്പോഴും ഉപയോഗിക്കണം. ഫോണുകളിൽ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും വേണം.

ഇടവേളകളിൽ ലോബികൾ, വാഷ്‌റൂമുകൾ എന്നിവിടങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ശ്രമിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എല്ലാ സ്ക്രീനിംഗിനുശേഷവും സിനിമാ തിയേറ്ററുകൾ അണുവിമുക്തമാക്കേണ്ടതുണ്ട്. എല്ലാ എയർ കണ്ടീഷനിംഗ് ഉപകരണങ്ങളുടെയും താപനില ക്രമീകരണം 24-30 ° സെൽഷ്യസ് പരിധിയിലായിരിക്കണം.
തിയേറ്ററുകൾ പുറക്കുന്നതോടെ അക്ഷയ് കുമാറിന്റെ സൂര്യവംശി പോലുള്ള വമ്പൻ സിനിമകൾ ബോളിവുഡിൽ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. അടുത്തിടെ പുറത്തുവിട്ട കെപിഎംജി റിപ്പോർട്ട് അനുസരിച്ച്, സിനിമാ മേഖല നിലവിലെ സാമ്പത്തിക വർഷത്തേക്കാൾ 67 ശതമാനം ചുരുങ്ങുമെന്നാണ് വിവരം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications