ഇന്ധന വില കൂടുന്നത് കാരണം അതാണ്, കാരണം കണ്ടെത്തി കേന്ദ്ര മന്ത്രി, വില കുറയാന്‍ ആ മാര്‍ഗം

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നതാണ് ഇന്ധന വില വര്‍ധിക്കാന്‍കാരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഈ സമയത്ത് പെട്രോളും ഡീസലും വളരെ വിലയുള്ളതാവുമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം തങ്ങളല്ലെന്നും, അതിന് അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരേണ്ടത് ജിഎസ്ടി കൗണ്‍സിലാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

 
ഇന്ധന വില കൂടുന്നത് കാരണം അതാണ്, കാരണം കണ്ടെത്തി കേന്ദ്ര മന്ത്രി, വില കുറയാന്‍ ആ മാര്‍ഗം

അതേസമയം ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ ഇന്ധന വില കുറയുമെന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ ഇന്ധനത്തില്‍ നിന്നുള്ള വരുമാനവും നികുതിയും കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഒരേപോലെ താല്‍പര്യ കുറവുണ്ട്. ക്രൂഡോയിലിന് വില ബാരലിന് 70 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. ഇത് ഇന്ത്യയിലെ ഉപയോക്താക്കളെ വല്ലാതെ ബാധിക്കുന്നുണ്ട്. കാരണം 80 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

 

കേരളത്തില്‍ അടക്കം പെട്രോളിന് വില നൂറ് രൂപ കടന്നിരിക്കുകയാണ്. ഗുജറാത്ത് സര്‍ക്കാരും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മിലുള്ള ധാരണാപത്രത്തില്‍ ഒപ്പിടുന്നതിനുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാന്‍ ഗുജറാത്തില്‍ എത്തിയപ്പോഴാണ് ഇത്തരം ചോദ്യങ്ങളെ നേരിട്ടത്. ജിഎസ്ടിയില്‍ പെട്രോളിനെയും ഡീസലിനെയും ഉള്‍പ്പെടുത്തുന്നതിന് താന്‍ എതിരല്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ജിഎസ്ടി കൗണ്‍സിലിലെ അംഗങ്ങള്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തണം. എങ്കില്‍ മാത്രമേ അത് സാധ്യമാകൂ.

നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്ത് വരുമാനം പലര്‍ക്കും പെട്രോള്‍ പമ്പില്‍ കൊടുക്കേണ്ട അവസ്ഥയാണെന്നും, അത് പണപ്പെരുപ്പത്തിന് വഴിയൊരുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷവും ജിഎസ്ടിക്ക് കീഴില്‍ ഇന്ധന വിലയെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

English summary

Global crude oil price increase behind india's fuel price hiking says minister

global crude oil price increase behind india's fuel price hiking says minister
Story first published: Tuesday, June 8, 2021, 0:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X