അന്താരാഷ്ട്ര സേവനങ്ങള്‍ അവസാനിപ്പിച്ച് ഗോ എയര്‍; ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സേവനങ്ങളില്‍ നിയന്ത്രണവുമായി വാദിയ ഗ്രൂപ്പിന്റെ ഗോ എയര്‍ ലിമിറ്റഡ്. ഏപ്രില്‍ 15 വരെയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോ എയര്‍ അന്താരാഷ്ട്ര സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. വിമാന കമ്പനിയിലെ ഒരു വിഭാഗം ജീവനക്കാരോട് ഹ്രസ്വ കാലത്തേക്ക് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടതായും എയര്‍ലൈന്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതുവഴി കമ്പനിക്ക് ബാധ്യത ഒഴിവാക്കുന്നതിനോടൊപ്പം നിലവിലെ സാഹചര്യത്തില്‍ ജീവനക്കാരെ മാറ്റി നിര്‍ത്താനും സാധിക്കുമെന്ന് ഗോ എയര്‍ അവകാശപ്പെട്ടു.

മാലി ദ്വീപ്, അബുദാബി, മസ്‌കറ്റ്, ദുബായ്, ദമ്മാം, കുവൈറ്റ്, ഫൂക്കറ്റ്, ബാങ്കോക്ക് തുടങ്ങി കോവിഡ് 19 സ്ഥിരീകരിച്ച നിരവധി രാജ്യങ്ങളിലേക്ക് വിമാനം കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയിരുന്നു. ഈയൊരു സാഹചര്യത്തില്‍ കൂടിയാണ് എയര്‍ലൈനിലെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള ജീവനക്കാരോടും ഒരു മാസത്തെ അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, കൊറോണ വൈറസ് കാരണം 113 ബില്യണ്‍ ഡോളര്‍ വരുമാനം നഷ്ടപ്പെടുമെന്ന് ഏവിയേഷന്‍ വ്യവസായ ലോബി ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) മുന്നറിയിപ്പ് നല്‍കി. വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതോടെ നിരവധി പരിപാടികള്‍ റദ്ദാക്കപ്പെട്ടു. സ്വാഭാവികമായും ആളുകള്‍ യാത്ര ഒഴിവാക്കി. ഇത് എയര്‍ലൈന്‍ വ്യവസായത്തിന് തിരിച്ചടിയായി. യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഇപ്പോഴുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 അന്താരാഷ്ട്ര സേവനങ്ങള്‍ അവസാനിപ്പിച്ച് ഗോ എയര്‍; ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി

സെൻസെക്സിൽ വീണ്ടും കനത്ത ഇടിവ്; നിഫ്റ്റി 8,000 പോയിൻറുകൾ‌ക്ക് താഴെസെൻസെക്സിൽ വീണ്ടും കനത്ത ഇടിവ്; നിഫ്റ്റി 8,000 പോയിൻറുകൾ‌ക്ക് താഴെ

ഗോ എയറിന് പിന്നാലെ മറ്റു വിമാനക്കമ്പനികളും സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയേക്കുമെന്നും ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (എസ്ഐഎ) തങ്ങളുടെ ശൃംഖലയിലെ അധിക സേവനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ നിര്‍ത്തലാക്കി. നേരത്തെ നിശ്ചയിച്ചിരുന്ന സര്‍വീസുകളുടെ പകുതി മാത്രമേ ഏപ്രില്‍ അവസാനം വരെ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് കമ്പനി പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. കോവിഡ് -19 മൂലം ആഗോളതലത്തില്‍ 7,461ലധികം ആളുകള്‍ ഇതിനോടകം കൊല്ലപ്പെട്ടു. രോഗബാധിതരുടെ എണ്ണം 186,409 ല്‍ കൂടുതലാണ്. അമേരിക്ക ഉള്‍പ്പെടെ പല സര്‍ക്കാരുകളും തങ്ങളുടെ രാജ്യത്ത് താല്‍ക്കാലിക യാത്രാ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary

അന്താരാഷ്ട്ര സേവനങ്ങള്‍ അവസാനിപ്പിച്ച് ഗോ എയര്‍; ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി

Go Air terminating international services
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X