കൊവിഡ് 19: ഗൂഗിള്‍ ജീവനക്കാര്‍ ജൂണ്‍ ഒന്നിന് മുമ്പ് ഓഫീസുകളിലേക്ക് മടങ്ങില്ലെന്ന് സുന്ദര്‍ പിച്ചൈ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരി രൂക്ഷമായതിനാല്‍ ജൂണ്‍ ഒന്നിന് മുമ്പ് ഗൂഗിള്‍ ജീവനക്കാര്‍ ഓഫീസുകളിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്ന് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കമ്പനി, ജീവനക്കാര്‍ക്ക് ഒരു ഇ-മെയില്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകം മുഴുവന്‍ കൊവിഡ് 19 മഹാമാരിയെ നേരിടുന്ന ഈ സാഹചര്യത്തില്‍, തന്റെ ജീവനക്കാര്‍ തിരിക്കിട്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാന്‍ പിച്ചൈ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. കമ്പനി മറ്റെല്ലാ സാധ്യതകളും വിലയിരുത്തുന്നുണ്ടെങ്കിലും ജീവനക്കാര്‍ ഓഫീസിലേക്ക് തിരിച്ചെത്തുന്നത് വൈകും.

അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഗൂഗിള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇവിടെ കൊവിഡ് 19 കേസുകളുടെ എണ്ണം 45,031 ആയി ഉയര്‍ന്നു. ഇതുവരെ 1,809 ആളുകളാണ് ഇവിടെ കൊവിഡ് 19 മൂലം മരണമടഞ്ഞത്. നിലവില്‍ കൊവിഡ് 19 വളരെ രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് അമേരിക്ക. ഇതിനകം 1,035,765 കൊവിഡ് 19 കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇപിഎഫ് അഡ്വാൻസ്, പേഴ്സണൽ ലോൺ: സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ മികച്ച ഓപ്ഷൻ ഏത്?ഇപിഎഫ് അഡ്വാൻസ്, പേഴ്സണൽ ലോൺ: സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ മികച്ച ഓപ്ഷൻ ഏത്?

കൊവിഡ് 19: ഗൂഗിള്‍ ജീവനക്കാര്‍ ജൂണ്‍ ഒന്നിന് മുമ്പ് ഓഫീസുകളിലേക്ക് മടങ്ങില്ലെന്ന് സുന്ദര്‍ പിച്ചൈ

ഒരു സൈറ്റിലെ എല്ലാവരും ഒരേ സമയത്ത് ഓഫീസിലേക്ക് മടങ്ങിപ്പോവില്ലെന്നും, നിര്‍ദിഷ്ട മാര്‍ഗനിര്‍ദേശം ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനായി മാര്‍ച്ചില്‍ ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച ആദ്യത്തെ സാങ്കേതിക ഭീമന്മാരില്‍ ഒരാളാണ് ഗൂഗിള്‍. പിന്നീട് മറ്റു പല കമ്പനികളും ഗൂഗിളിന്റെ ഈ മോഡലിനെ പിന്തുടര്‍ന്നു. 'ഓഫീസിലേക്കുള്ള തിരിച്ചുവരവ് എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് നിങ്ങളില്‍ പലര്‍ക്കും ചോദ്യങ്ങളുണ്ടെന്നെനിക്കറിയാം.

വിമാന സർവ്വീസുകൾ ആരംഭിക്കുന്നത് ഘട്ടം ഘട്ടമായി; വിമാനത്താവളങ്ങൾ തയ്യാറാകുന്നുവിമാന സർവ്വീസുകൾ ആരംഭിക്കുന്നത് ഘട്ടം ഘട്ടമായി; വിമാനത്താവളങ്ങൾ തയ്യാറാകുന്നു

കാലിഫോര്‍ണിയയിലെ ഗൂഗിളിന്റെ ആസ്ഥാനത്തിന് ചുറ്റുമുള്ള ആറ് കൗണ്ടികള്‍ മെയ് അവസാനത്തോടെ സ്‌റ്റേ-ഹോം ഓര്‍ഡറിലേക്ക് ഒരു വിപുലീകരണം പ്രഖ്യാപിച്ചു. കൂടാതെ, ലോകത്തെ മറ്റു പല പ്രദേശങ്ങളും അവരുടേതായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണുതാനും,' തന്റെ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പിച്ചൈ വ്യക്തമാക്കി. 'പ്രത്യേക പരിഗണനകളോടെ' കുടുംബാംഗങ്ങളെ പരിപാലിക്കുന്ന ജീവനക്കാര്‍ക്കായി പിച്ചൈ പ്രത്യേക നിര്‍ദേശങ്ങളും നല്‍കി. അത്തരം ജീവനക്കാര്‍ ഉടന്‍ മടങ്ങി വരേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

English summary

കൊവിഡ് 19: ഗൂഗിള്‍ ജീവനക്കാര്‍ ജൂണ്‍ ഒന്നിന് മുമ്പ് ഓഫീസുകളിലേക്ക് മടങ്ങില്ലെന്ന് സുന്ദര്‍ പിച്ചൈ | google employees wont be back at office before june 1 says sundar pichai

google employees wont be back at office before june 1 says sundar pichai
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X