ദില്ലി; ദസറ പ്രമാണിച്ച് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. 30 ലക്ഷത്തോളം വരുന്ന നോൺ ഗസറ്റഡ് ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. ഇതിനായി 3737 കോടി രൂപ മാറ്റിവെച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ അറിയിച്ചു.
ബോണസ് നൽകുന്നതിലൂടെ രാജ്യത്ത് ഉപഭോഗം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിജയദശമിക്ക് മുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാരുടെ അക്കൗണ്ടിൽ എത്തുക.

കൊവിഡിന്റെ പശ്ചാത്തവത്തിൽ സർക്കാർ ബോണസ് പ്രഖ്യാപിക്കുമോയെന്ന ആശങ്ക നിലനിന്നിരുന്നു. സാധാരണഗതിയിൽ ദസ്റയ്ക്ക് മുൻപാണ് ബോണസ് പ്രഖ്യാപിക്കുന്നത്. എന്നാൽ ബുധാനഴ്ച വരെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാതിരുന്നതോടെ ആശങ്ക ഉയർന്നു.
അതേസമയം നിലവിലെ പ്രഖ്യാപനത്തിന്റെ ആനുകൂല്യം റെയിൽവേ , പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ. ഇഎസ്ഐസി എന്നീ മേഖലകളിലെ 17 ലക്ഷത്തോളം വരുന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയാണ് ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
