ചൈന ബന്ധമുള്ള ചാർട്ടറിംഗ് ടാങ്കറുകൾ ഒഴിവാക്കാൻ ഒരുങ്ങി സർക്കാർ എണ്ണ കമ്പനികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പ്രവർത്തിപ്പിക്കുന്നതോ ആയ ചാർട്ടർ ടാങ്കറുകൾ ഒഴിവാക്കാൻ സർക്കാർ എണ്ണ കമ്പനികൾ തീരുമാനിച്ചു. ലഡാക്കിലെ ചൈനീസ് സൈന്യത്തിന്റെ അതിർത്തി ലംഘനങ്ങൾക്കും ഗാൽവാൻ വാലി ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരുടെ മരണത്തിനും പ്രതികാരമായി ചൈനയുമായുള്ള ബിസിനസ്സ് ഇടപാടുകൾ തടയുന്നതിനായി കഴിഞ്ഞ മാസം പുറപ്പെടുവിച്ച ചട്ടങ്ങൾ പാലിച്ചാണ് നടപടി.

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഉപരോധം ടെലിവിഷന്‍ വിപണിയിലും; ആഭ്യന്തര ടിവികള്‍ക്ക് പ്രോത്സാഹനം

ചൈന ബന്ധമുള്ള ചാർട്ടറിംഗ് ടാങ്കറുകൾ ഒഴിവാക്കാൻ ഒരുങ്ങി സർക്കാർ എണ്ണ കമ്പനികൾ

 

എണ്ണക്കമ്പനികൾക്ക് അവരുടെ ആഗോള ടെൻഡറുകളിൽ നിന്ന് രാജ്യത്തിന് അനുകൂലമല്ലാത്തവയെ നിരസിക്കാനുള്ള അവകാശമുണ്ട്. ഇതനുസരിച്ച് ചൈനയുമായി ബന്ധമുള്ള കപ്പലുകളെ നീക്കം ചെയ്യാവുന്നതാണ്. ടെൻഡറുകൾക്കായി, കമ്പനികൾ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ചൈനീസ് ഷിപ്പിംഗ് സ്ഥാപനങ്ങളിൽ നിന്ന് ബിഡ്ഡുകൾ ക്ഷണിക്കില്ല. എണ്ണക്കമ്പനികൾ ചാർട്ട് ചെയ്യുന്ന കപ്പലുകളുടെ എണ്ണത്തിൽ ചെറിയ പങ്ക് ചൈനീസ് കപ്പലുകൾക്കുണ്ട്. അതിനാൽ, നിരോധനം എണ്ണ കമ്പനികളുടെ വ്യാപാരത്തിൽ വലിയ സ്വാധീനം ചെലുത്തില്ല.

ചൈനീസ് കപ്പലുകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യരുതെന്ന് എണ്ണക്കച്ചവടക്കാരോടും വിതരണക്കാരോടും ആവശ്യപ്പെടാൻ എണ്ണക്കമ്പനികൾ പദ്ധതിയിടുന്നതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട്. ഇന്ത്യയിൽ ഉത്പാദനം, പ്രക്ഷേപണം, വിതരണ പദ്ധതികൾ എന്നിവയ്ക്ക് ആവശ്യമായ ചൈനീസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത് വൈദ്യുതി മന്ത്രാലയം നേരത്തെ നിരോധിച്ചിരുന്നു. ഇറക്കുമതി ചെയ്യാൻ അനുവദിച്ചിരിക്കുന്ന ഉപകരണങ്ങൾക്ക് കർശനമായ ഗുണനിലവാര പരിശോധനയും മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്.

ഹുവാവേ ഇന്ത്യ വരുമാന ലക്ഷ്യം വെട്ടിക്കുറച്ചു, 70% വരെ ജീവനക്കാരെ പിരിച്ചുവിട്ടു

Read more about: oil china എണ്ണ ചൈന
English summary

Government oil companies ready to avoid China-linked chartering tankers | ചൈന ബന്ധമുള്ള ചാർട്ടറിംഗ് ടാങ്കറുകൾ ഒഴിവാക്കാൻ ഒരുങ്ങി സർക്കാർ എണ്ണ കമ്പനികൾ

Government oil companies have decided to exclude charter tankers owned or operated by Chinese companies. Read in malayalam.
Story first published: Thursday, August 13, 2020, 11:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X