രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കെ, പല മേഖലകളിലും പല തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു സർക്കാർ പെൻഷൻ തുക വെട്ടിക്കുറക്കും എന്നത്. ലോക്ക്ഡൌൺ സമയത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 20% പെൻഷൻ തുക കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കുന്നതായാണ് അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഇത്തരം വാർത്തകൾ വ്യാജമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
പെൻഷൻ വിതരണത്തിൽ വെട്ടിക്കുറവ്
ഒരു ട്വിറ്റർ ഉപയോക്താവാണ് ഇക്കാര്യം ധനമന്ത്രി നിർമ്മല സീതാരാമന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പെൻഷൻ വിതരണത്തിൽ 20% വെട്ടിക്കുറവ് ഉണ്ടാകുമെന്ന തരത്തിൽ കേന്ദ്ര സർക്കാർ സർക്കുലർ സോഷ്യൽ മീഡിയയിലും ടിവി ചാനലുകളിലും പ്രസിദ്ധീകരിക്കുന്നുണ്ട്. അത് ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നുമാണ് ട്വിറ്റർ ഉപഭോക്താവ് ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
പെൻഷൻ കൃത്യസമയത്ത്
ചോദ്യത്തിന് മറുപടിയായി കേന്ദ്ര സർക്കാർ പെൻഷനിൽ 20% വെട്ടിക്കുറവ് വരുത്തുമെന്ന തരത്തിൽ ചില റിപ്പോർട്ടുകളുണ്ട്. ഈ വാർത്ത തെറ്റാണ്. പെൻഷൻ വിതരണത്തിൽ കുറവുണ്ടാകില്ല. സർക്കാർ ധന മാനേജുമെന്റ് നിർദ്ദേശങ്ങളുടെ ഭാഗമായി ശമ്പളത്തെയും പെൻഷനെയും ബാധിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) 1995 പ്രകാരം എല്ലാ പെൻഷൻകാർക്കും സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൌൺ ഉണ്ടെങ്കിലും കൃത്യസമയത്ത് പെൻഷൻ ലഭിക്കും. കഴിഞ്ഞ മാസം തൊഴിൽ മന്ത്രാലയം ഇക്കാര്യം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
തുക അക്കൌണ്ടിൽ എത്തും
പെൻഷൻകാരുടെ വിശദാംശങ്ങളും പെൻഷൻ തുക പ്രസ്താവനകളും മുൻകൂട്ടി ബാങ്കുകൾക്ക് കൈമാറാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) എല്ലാ ഫീൽഡ് ഓഫീസുകൾക്കും കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് പെൻഷൻ തുക പെൻഷൻകാരുടെ അക്കൗണ്ടുകളിൽ കൃത്യമായി ക്രെഡിറ്റ് ചെയ്യും.
വ്യാജ വാർത്ത
സർക്കാർ ജീവനക്കാരുടെ പെൻഷൻ 30% കുറയ്ക്കുമെന്നും 80 വയസ്സിനു മുകളിലുള്ളവരുടെ പെൻഷൻ നിർത്തലാക്കുമെന്നും കൊവിഡ് 19 പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ പുറത്തു വന്നിരുന്നു. കേന്ദ്രസർക്കാർ പെൻഷനിൽ വെട്ടിക്കുറവ് ആസൂത്രണം ചെയ്യുന്നില്ലെന്നും ഇത്തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications