എൽ‌ഐ‌സിയുടെ 25% ഓഹരികൾ ഘട്ടം ഘട്ടമായി വിൽക്കാനുള്ള പദ്ധതികളുമായി സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുൻസ് കമ്പനിയായ എൽഐസിയുടെ 25% ഓഹരി വിൽക്കാൻ സർക്കാർ മന്ത്രിസഭയുടെ അനുമതി തേടുന്നു. ധനക്കമ്മി ജിഡിപിയുടെ 3.5 ശതമാനത്തിന് മുകളിൽ പോവാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2.1 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ ഈ കൊല്ലം ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാൻ പദ്ധതിയിട്ടിരിക്കുന്നതായാണ് വിവരം. എൽഐസി ഓഹരി വിൽപ്പനയ്ക്കായി പാർലമെന്റിന്റെ നിയമത്തിൽ ഭേദഗതി വരുത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.

 

ചർച്ചകൾ സ്വകാര്യമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എൽഐസിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ സമയം മാർക്കറ്റ് അവസ്ഥകളെ ആശ്രയിച്ചിരിക്കും. മാത്രമല്ല വിൽ‌പന വിവിധ ഘട്ടങ്ങളായി നടപ്പാക്കാനായിരിക്കും പദ്ധതിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് മഹാമാരി രാജ്യത്തെ വളർച്ച സ്തംഭിക്കുകയും 2021 മാർച്ചിൽ അവസാനിക്കുന്ന വർഷത്തിൽ നിശ്ചയിച്ചിട്ടുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3.5% ധനക്കമ്മിയിലെത്തുകയും ചെയ്തതോടെ എൽ‌ഐ‌സിയിലെ ഓഹരി വിൽ‌പ്പന സർക്കാരിൻറെ ധനസമാഹരണം വർദ്ധിപ്പിക്കാൻ സഹായിക്കും.

എല്‍ഐസിയെ വില്‍ക്കാന്‍... രാജ്യത്തെ വമ്പന്‍ ഐപിഒ; 25 ശതമാനം ഓഹരികള്‍ വിറ്റേക്കുമെന്ന് റിപ്പോര്‍ട്ട്

എൽ‌ഐ‌സിയുടെ 25% ഓഹരികൾ ഘട്ടം ഘട്ടമായി വിൽക്കാനുള്ള പദ്ധതികളുമായി സർക്കാർ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുക്കാൻ സഹായിക്കുന്നതിന് സർക്കാർ ഡെലോയിറ്റിനെയും എസ്‌ബി‌ഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെയും തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ബ്ലൂംബെർഗ് ന്യൂസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ജൂണിൽ പുറത്തിറക്കിയ ടെണ്ടർ രേഖ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുററുടെ മൂലധന ഘടന വിലയിരുത്തുന്നതിനും സാമ്പത്തിക പ്രസ്താവന പുനർനിർമ്മിക്കുന്നതിനും കമ്പനിയെ സാമ്പത്തിക ഉപദേശകർ സഹായിക്കും.

നിർദ്ദേശത്തിന്റെ ഭാഗമായി 20,000 കോടി രൂപയുടെ അംഗീകൃത മൂലധനത്തിനായി സർക്കാർ പാർലമെന്റിൽ ഭേദഗതി വരുത്തുമെന്നും അത് 20 ബില്യൺ ഷെയറുകളായി വിഭജിക്കുമെന്നുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. ആസ്തി വിൽപ്പനയ്ക്കായി രൂപീകരിച്ച ഒരു മിനിസ്റ്റീരിയൽ പാനൽ പൊതു ഓഫറിന്റെ വലുപ്പം തീരുമാനിക്കുമെന്നും ഇൻഷുററുടെ മൂലധന ഘടനയിലെ മാറ്റങ്ങൾ മന്ത്രിസഭ പരിഗണിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരി വിൽപ്പന ഇന്ന് മുതൽ; അറിയേണ്ട കാര്യങ്ങൾ

English summary

Government plans to sell 25% stake in LIC in phases | എൽ‌ഐ‌സിയുടെ 25% ഓഹരികൾ ഘട്ടം ഘട്ടമായി വിൽക്കാനുള്ള പദ്ധതികളുമായി സർക്കാർ

The government is seeking cabinet approval to sell a 25% stake in LIC, the country's largest life insurance company. Read in malayalam.
Story first published: Wednesday, September 30, 2020, 16:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X