സർക്കാരിന്റെ 5 ട്രില്യൺ ഡോളർ ജിഡിപി ലക്ഷ്യം, ഉടൻ നടക്കാത്ത കാര്യമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പദ്‌വ്യവസ്ഥ മോശമായ നിലവിലെ സ്ഥിതിയിൽ സർക്കാരിന്റെ പ്രധാന ലക്ഷ്യമായ 2025 ഓടെ 5 ട്രില്യൺ യുഎസ് ഡോളർ ജിഡിപി ലക്ഷ്യത്തിലെത്തുക എന്നത് നടക്കാത്ത കാര്യമാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ സി രംഗരാജൻ പറഞ്ഞു. രണ്ടാം തവണ അധികാരമേറ്റ ഉടൻ തന്നെ മോദി സർക്കാർ നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥയെ 5 ട്രില്യൺ യുഎസ് ഡോളറിലേക്ക് ഉയർത്തുക എന്നത്. എന്നാൽ നിലവിൽ സമ്പദ്‌വ്യവസ്ഥയിലുടനീളം ഇടിവുകൾ കൂടിവരുന്നതിനാൽ ഈ ലക്ഷ്യത്തിൽ എത്താൻ സാധിക്കുമോ എന്നത് ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

 

വളർച്ചാ നിരക്കിൽ ഇടിവ്

വളർച്ചാ നിരക്കിൽ ഇടിവ്

ഇന്ത്യയുടെ വളർച്ചാ നിരക്ക് 2016 സാമ്പത്തിക വർഷത്തിൽ 8.2 ശതമാനത്തിൽ നിന്ന് 2019 എത്തിയപ്പോഴേയ്ക്കും 6.8 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ആദ്യ പാദ വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞപ്പോൾ രണ്ടാം പാദത്തിലെ ഏറ്റവും മികച്ച ഉയർന്ന 4.3 ശതമാനമാണ്. റിസർവ് ബാങ്ക് പോലും വളർച്ചാ പ്രവചനനം രണ്ട് മാസത്തിനുള്ളിൽ 90 ബേസിസ് പോയിന്റ് കുറച്ച് 6.1 ശതമാനമാക്കിയിരുന്നു.

2024ൽ ലോകം ആര് ഭരിക്കും? അടുത്ത അഞ്ച് വർഷം ഈ 20 രാജ്യങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ

നടക്കാത്ത കാര്യം

നടക്കാത്ത കാര്യം

ഇന്ന് നമ്മുടെ സമ്പദ്‌വ്യവസ്ഥ ഏകദേശം 2.7 ട്രില്യൺ യുഎസ് ഡോളറിലാണുള്ളത്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 5 ട്രില്യൺ യുഎസ് ഡോളർ എന്ന ഇരട്ടി നിലയിലേയ്ക്ക് എത്തുന്നതിന് ആവശ്യമായ വളർച്ചാ നിരക്ക് പ്രതിവർഷം 9 ശതമാനത്തിൽ കൂടുതലാണ്. അതുകൊണ്ട് തന്നെ 2025 ഓടെ 5 ട്രില്യൺ യുഎസ് ഡോളറിലെത്തുക എന്നത് ചിന്തിക്കുക പോലും വേണ്ടാത്ത കാര്യമാണെന്ന് രംഗരാജൻ വ്യക്തമാക്കി.

ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം വെട്ടിക്കുറച്ച് ഐ‌എം‌എഫ്

ഉയരാൻ സാധ്യത

ഉയരാൻ സാധ്യത

സർക്കാരിന് രണ്ട് വർഷം ഇപ്പോൾ തന്നെ നഷ്ടമായി എന്നും. ഈ വർഷം 6 ശതമാനത്തിൽ താഴെയുള്ള വളർച്ച കൈവരിച്ചേക്കാമെന്നും അടുത്ത വർഷം ഇത് 7 ശതമാനമായി ഉയർന്നേക്കാമെന്നും അതിന് ശേഷം പിന്നീട് സമ്പദ്‌വ്യവസ്ഥ ഉയരാൻ സാധ്യതയുണ്ടെന്നും ഐ‌ബി‌എസ്-സി‌എഫ്‌ഐ ബിസിനസ് സ്കൂൾ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

ലോകബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 6 ശതമാനമായി കുറച്ചു

ഇന്ത്യ വികസിത രാജ്യമാകുമോ?

ഇന്ത്യ വികസിത രാജ്യമാകുമോ?

ജിഡിപി 5 ട്രില്യൺ യുഎസ് ഡോളറായി ഉയർന്നാൽ നമ്മുടെ പ്രതിശീർഷ വരുമാനം ഇപ്പോഴത്തെ 1,800 യുഎസ് ഡോളറിൽ നിന്ന് 3,600 യുഎസ് ഡോളറായി ഉയരും. എങ്കിൽ പോലും ഇന്ത്യ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ വിഭാഗത്തിൽ തന്നെ തുടരും. ഒരു വികസിത രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം 12,000 യുഎസ് ഡോളറാണ്. പ്രതിവർഷം 9 ശതമാനം വളർച്ച കൈവരിക്കുകയാണെങ്കിൽ 22 വർഷമെടുക്കും ഇന്ത്യയ്ക്ക് ആ നിലയിലെത്താനെന്നും രംഗരാജൻ വ്യക്തമാക്കി.

English summary

സർക്കാരിന്റെ 5 ട്രില്യൺ ഡോളർ ജിഡിപി ലക്ഷ്യം, ഉടൻ നടക്കാത്ത കാര്യമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ

Former Reserve Bank Governor C Rangarajan said the government's main target of $ 5 trillion of GDP is unlikely to be achieved by 2025, when the economy is in dire straits. Read in malayalam.
Story first published: Friday, November 22, 2019, 10:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X