ടെലികോം മേഖലയ്ക്ക് കൈത്താങ്ങ്: ഉപകരണങ്ങൾക്കായി 12,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിലെ ടെലികോം മേഖലയ്ക്ക് കൈത്താങ്ങുമായി സർക്കാർ. ഗിയർ നിർമാണത്തിനായുള്ള 12,195 കോടി പി‌എൽ‌ഐ പദ്ധതിക്കാണ് സർക്കാർ ബുധനാഴ്ച അംഗീകാരം നൽകിയിട്ടുള്ളത്. രാജ്യത്ത് 5 ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ആഗോള പവർഹൗസായി രാജ്യത്തെ മാറ്റുന്നതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതോടെ ടെലികോം ഗിയർ നിർമാണത്തിനുള്ള പി‌എൽ‌ഐ പദ്ധതി 2021 ഏപ്രിൽ 1 മുതൽ പ്രവർത്തനക്ഷമമാകും.

 

അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് തിരികെ, 125 കോടി രൂപയുടെ വിറ്റുവരവുമായി കെഎസ്ഡിപി

അഞ്ച് വർഷത്തിനിടെ രണ്ട് ലക്ഷം കോടി രൂപയുടെ കയറ്റുമതിയോടെ ഏകദേശം 2.4 ലക്ഷം കോടി രൂപയുടെ ഉത്പാദനം വർദ്ധിക്കുകയും ചെയ്യും. മൂവായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ, നികുതി എന്നിവയും സർക്കാരിന് ഈ പദ്ധതിയിൽ നിന്ന് ലഭിക്കും. പുതിയ പദ്ധതി ഏകദേശം 2.4 ലക്ഷം രൂപയുടെ ഉത്പാദനത്തിലേക്ക് നയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ടെലികോം മേഖലയ്ക്ക് കൈത്താങ്ങ്:  ഉപകരണങ്ങൾക്കായി 12,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ഉൽപ്പാദനത്തിനുള്ള ആഗോള ശക്തികേന്ദ്രമായി ഇന്ത്യയെ സർക്കാർ നിലനിർത്തുന്നതൊപ്പം രാജ്യത്ത് ബിസിനസ് സുഗമമാക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ടെലികോം മേഖലയിൽ പി‌എൽ‌ഐക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ടെലികോം ഉപകരണ നിർമാണത്തിൽ മേക്ക് ഇൻ ഇന്ത്യയുടെ കൂടുതൽ പുരോഗതി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നീക്കമെന്നും 5 ജി ഉപകരണങ്ങളും ഇതിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. അതിനാൽ പദ്ധതിയെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ആത്‌മനിർഭർ ഭാരതിൽ എം‌എസ്‌എംഇകളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 50,000 കോടിയിലധികം രൂപയുടെ ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി നികത്താനും ആഭ്യന്തര വിപണികൾക്കും കയറ്റുമതിക്കുമായി മേക്ക് ഇൻ ഇന്ത്യ ഉൽ‌പ്പന്നങ്ങൾ ഉപയോഗിച്ച് ഇത് ശക്തിപ്പെടുത്തുമെന്നുമാണ് പദ്ധതിയെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.

പുതിയ പദ്ധതിക്ക് വേണ്ടി അഞ്ച് വർഷത്തിനിടെ 12,195 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. വിവിധ വിഭാഗങ്ങൾക്കും വർഷങ്ങൾക്കും പ്രോത്സാഹന ഘടന 4 മുതൽ 7 ശതമാനം വരെയാണ്. 2019-20 സാമ്പത്തിക വർഷത്തെ നികുതിയിളവോടെയുള്ള ഉൽപ്പാദനത്തിന്റെ മൊത്തം വർദ്ധനവ് കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷമായി കണക്കാക്കുകയും ചെയ്യും. എം‌എസ്എംഇകൾക്കുള്ള മിനിമം നിക്ഷേപ പരിധി 10 കോടി രൂപയും മറ്റുള്ളവർക്ക് 100 കോടി രൂപയുമാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. " ഈ യോഗ്യത നേടിക്കഴിഞ്ഞാൽ, നിക്ഷേപകന് കുറഞ്ഞ നിക്ഷേപ പരിധിയുടെ 20 മടങ്ങ് വരെ പ്രോത്സാഹനം നൽകും. ലാപ്‌ടോപ്പുകളുടെയും ടാബ്‌ലെറ്റുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഉടൻ പി‌എൽ‌ഐ പദ്ധതി കൊണ്ടുവരുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

Read more about: ടെലികോം
English summary

Govt Approves Over Rs 12,000 Crore Manufacturing Push for Telecom Equipment

Govt Approves Over Rs 12,000 Crore Manufacturing Push for Telecom Equipment
Story first published: Wednesday, February 17, 2021, 22:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X