രാജ്യത്ത് 20 ലക്ഷം സുരക്ഷാ സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ലോക്ക് ഡൌൺ നിയന്ത്രണം നീട്ടുന്നതിനാൽ ഇന്ത്യയിലുടനീളം 20 ലക്ഷം ചില്ലറ വിൽപ്പന ശാലകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം പൗരന്മാർക്ക് ദൈനംദിന അവശ്യവസ്തുക്കൾ ലഭ്യമാക്കുന്ന 'സുരക്ഷാ സ്റ്റോറുകൾ' എന്ന പേരിൽ ഇന്ത്യയിലുടനീളം 20 ലക്ഷം റീട്ടെയിൽ ഷോപ്പുകൾ സ്ഥാപിക്കാനാണ് സർക്കാരിന്റെ പദ്ധതി. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി സാമൂഹ്യ അകലം പാലിക്കൽ, ശുചിത്വം തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഈ സ്റ്റോറുകളുടെ പ്രവർത്തനം.

കൊവിഡ് 19 നെ നേരിടാൻ ഉൽപ്പാദന യൂണിറ്റുകൾ മുതൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വരെ മുഴുവൻ വിതരണ ശൃംഖലയിലും ശരിയായ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്ന ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ ഈ പദ്ധതി നടപ്പാക്കുന്നതിന് ഉപഭോക്തൃകാര്യ സെക്രട്ടറി പവൻ കുമാർ അഗർവാൾ മുൻനിര എഫ്എംസിജി കമ്പനികളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അടുത്ത 45 ദിവസത്തിനുള്ളിൽ 20 ലക്ഷം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ 'സുരക്ഷ സ്റ്റോറുകൾ' ആയി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഓരോ എഫ്എം‌സി‌ജി കമ്പനിക്കും ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ നൽകാനാണ് പദ്ധതി. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

രാജ്യത്ത് 20 ലക്ഷം സുരക്ഷാ സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ഒരു 'സുരക്ഷാ സ്റ്റോർ' ആകുന്നതിന്, ഒരു ചില്ലറ വിൽപ്പന ശാലയ്ക്ക് ആരോഗ്യ-സുരക്ഷാ ചെക്ക്‌ലിസ്റ്റുകൾ പാലിക്കേണ്ടതുണ്ട്. അതിൽ ഷോപ്പിന് പുറത്ത് 1.5 മീറ്റർ അകലെയുള്ള സാമൂഹിക അകലം പാലിക്കൽ, ബില്ലിംഗ് കൌണ്ടറുകൾ, കടകളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ സാനിറ്റൈസർ അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപയോഗിക്കണം, എല്ലാ ജീവനക്കാർക്കും മാസ്കുകളും തുടങ്ങിയ കാര്യങ്ങൾ ആവശ്യമാണ്. പലചരക്ക് സാധനങ്ങൾ മാത്രമല്ല, ഉപഭോക്തൃ സാധനങ്ങൾ, വസ്ത്രങ്ങൾ, സലൂണുകൾ എന്നിവയ്ക്കും സുരക്ഷ സ്റ്റോറുകൾക്ക് കീഴിൽ പ്രവർത്തിക്കാം.

പദ്ധതി അനുസരിച്ച്, ഓരോ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും 'സുരക്ഷ സ്റ്റോർ' ആണെന്ന് പ്രദർശിപ്പിക്കേണ്ടതുണ്ട്. ശുചിത്വവും സുരക്ഷയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും സ്റ്റോറിൽ പ്രദർശിപ്പിക്കണം. പദ്ധതി പ്രകാരം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അനുസരിച്ച് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനുള്ള കോവിഡ് -19 പ്രോട്ടോക്കോളുകളെക്കുറിച്ച് അവബോധം ഉറപ്പാക്കുന്നതിന് സുരക്ഷ സ്റ്റോറുകൾക്കും സുരക്ഷ സർക്കിളിനുമായി ഒരു ഓൺലൈൻ പരിശീലന സർട്ടിഫിക്കേഷൻ പ്രോഗ്രാം ആരംഭിക്കും. 

English summary

Govt plans to open 20 lakh suraksha stores in India | രാജ്യത്ത് 20 ലക്ഷം സുരക്ഷാ സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

The government plans to set up 2 million retail stores across India under 'suraksha stores' which will provide daily essentials to the citizens while meeting stringent security standards. Read in malayalam.
Story first published: Sunday, April 12, 2020, 15:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X