ജീവനക്കാർക്ക് ശമ്പള വർധനവ് നൽകി എച്ച്സിഎല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനക്കാർക്ക് ശമ്പള വർധനവ് ഏർപ്പെടുത്താനൊരുങ്ങുന്നതായി നോയിഡ ആസ്ഥാനമായുള്ള ഐടി കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ് അറിയിച്ചു. EO-E3 ബാൻഡിലെ ജീവനക്കാർക്ക് ശമ്പള വർധനവ് ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. അതേസമയം E3യ്ക്ക് മുകളിലുള്ളവർക്ക് രണ്ടാം പാദ (ജൂലൈ-സെപ്റ്റംബർ) വരുമാനം പ്രഖ്യാപിക്കുമ്പേൾ മാത്രമെ ഇവ പ്രാബല്യത്തിൽ വരുകയുള്ളൂവെന്നും കമ്പനി പ്രസിഡൻറും സിഇഒയുമായ സി വിജയകുമാർ അറിയിച്ചു.

ശക്തമായ വളർച്ച

രണ്ടാം പാദത്തിലെ ശക്തമായ വളർച്ച തങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുവെന്നും വർധനവ് 2020 സാമ്പത്തിക വർഷത്തിലെ പോലെ തന്നെയായിരിക്കുമെന്നും അദ്ദേഹം കൂടിച്ചേർത്തു. ഈ ആഴ്ച ആദ്യം തന്നെ ടാറ്റ കൺസൾട്ടൻസി സർവീസ്സ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ എന്നിവർ അവരുടെ ജീവനകാർക്ക് ശമ്പള വർധനവ് പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യയിലെ മികച്ച തലത്തിലുള്ള ഇൻഫർമേഷൻ ടെക്നോളജി (ഐടി) കമ്പനികൾ അവരുടെ പ്രധാന സൊഫ്റ്റ്‍വെയര്‍ സേവനങ്ങൾക്കും ഡിജിറ്റൽ സാങ്കേതിവിദ്യയ്ക്കും വേണ്ടിയുള്ള ഡിമാൻഡ് വർദ്ധിക്കുന്നതിന്റെ സൂചനകളാണ്.

എച്ച്സിഎൽ

എച്ച്സിഎൽ ടെക്നോളജീസ് സെപ്റ്റംബറിൽ 3,142 കോടി രൂപ അറ്റാദായം നേടുകയും തുടർച്ചയായി 7.4 ശതമാനവും 18.5 ശതമാനം വളർച്ച നേടുകയുമുണ്ടായി. വരുമാനം 4.2 ശതമാനം വർധിച്ച് 18,59 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പദത്തിൽ 17,528 കോടിയിൽ നിന്ന് വരുമാനം സ്ഥിരമായി കറൻസി കണക്കിൽ 4.5 ശതമാനവും ഇബിഐടി മാർജിനുമായി. ഇത് രണ്ടാം പാദത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് വിജയ്കുമാർ പറഞ്ഞു.

എച്ച്സിഎൽ

ഡിജിറ്റൽ പരിവർത്തനത്തിലും ക്ലൗഡ് ബിസിനസുകളിലുമുള്ള തുടർച്ചയായ നേതൃത്വവും ഉൽപ്പന്നങ്ങളും പ്ലാറ്റ്ഫോം വിഭാഗത്തിലെ ശക്തമായ സ്ഥിരതയുമാണ് ഈ വളർച്ചയുടെ വേഗത വർധിപ്പിച്ചത്. ഇവയെല്ലാം വൈവിധ്യമാർന്ന വളർച്ചാ സാധ്യതകള്‍ തുറക്കുന്നു. അവലോകന കാലയളവിൽ, ലൈഫ് സയൻസ്, ഹെൽത്ത് കെയർ, പബ്ലിക് സർവീസസ് (എനർജി & യൂട്ടിലിറ്റീസ്), മാനുഫാക്ചറിംഗ് എന്നിവയുൾപ്പെടെയുള്ള പ്രധാന വ്യവസായ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എച്ച്സി‌എൽ 15 കരാറുകളിൽ ഒപ്പുവച്ചു.

4

എല്ലാ വളർച്ചാ സാധ്യതകളും മറ്റും സ്മാർട്ട് പോസിറ്റീവ് സീക്വൻഷൽ വളർച്ചയിലേക്ക് മടങ്ങുകയും ചെയ്തതുകൊണ്ട്, രണ്ടാം പാദത്തിൽ വിശാലമായ ‌പ്രകടനമുണ്ടായിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് തങ്ങൾ ജാഗരൂകരായി തുടരുന്നുവെന്നും, അതുകെണ്ട് തന്നെ ശക്തമായ പൈപ്‍ലൈനിനെക്കുറിച്ച് ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും സിഇഒ വ്യക്തമാക്കി. സ്ഥിരമായ കറൻസി കണക്കനുസരിച്ച് വരുമാനം ശരാശരി 1.5-2.5 ശതമാനവും Fy21 EBIT 20.0 ശതമാനത്തിനും 21.0 ശതമാനത്തിനു ഇടയിലായിരിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

5

പുതിയ വിജയങ്ങളും ഡീലുകളും ശക്തമായ വളർച്ച കാണിക്കുന്നുണ്ടെന്നും കമ്പനിയുടെ ഡിജിറ്റൽ പരിവര്‍ത്തന സംരംഭംങ്ങൾ കാരണം ഇത് സാധ്യമാണെന്നും വിജയ്കുമാർ പറഞ്ഞു. എച്ച്‌സി‌എല്ലിന്റെ മോഡ് 1-2-3 തന്ത്രം ഡിജിറ്റൽ യുഗത്തിൽ അതിവേഗം നാവിഗേറ്റുചെയ്യുന്നതിനുള്ള കമ്പനിയുടെ വളർച്ചാ ബ്ലൂപ്രിന്റായി മാറി. ഇൻഫ്രാസ്ട്രക്ചർ ബിസിനസ് നയിക്കുന്ന മോഡ് 1 ൽ 4.3 ശതമാനം വളർച്ചയും മോഡ് 2 ന് 6.9 ശതമാനവും മോഡ് 3 ന് 2 ശതമാനവും വളർച്ച ലഭിച്ചു.

6

കഴിഞ്ഞ പാദത്തിൽ 1,578 തുടക്കകാരായ ജീവനകാർക്ക് ജോലിയ്ക്ക് കയറിയിരുന്നു. ധാരാളം കോളേജുകൾ പരീക്ഷ പൂർത്തിയാക്കത്തതിനാൽ ഞങ്ങൾക്ക് റിക്രൂട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും ഈ സാമ്പത്തിക വർഷം അവസാനത്തോടെ 12,000 ഫ്രെഷർമാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും എച്ച്സിഎൽ ടെക്നോളജീസിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ വിവി അപ്പാരാവു പറഞ്ഞു. പകർച്ചവ്യാധി കാരണം 96% ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് തുടരുകയാണ്. 4% ജീവനക്കാരാണ് ഓഫീസുകളിൽ വരുന്നത്.

7

എച്ച് 1 ബി വിസ റൂൾ മാറ്റങ്ങളുടെ ആഘാതത്തിൽ, പുതിയ നിയന്ത്രണത്തിന് വിസ പുതുക്കലിനായി വരുമ്പോൾ വേതനം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അതിനാൽ ഇത് ചെലവിൽ സ്വാധീനം ചെലുത്തുമെന്നും എന്നാൽ ഇതിന്റെ ആഘാതം എഫ്‌വൈ 21 ആയി പരിമിതപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. സെപ്റ്റംബർ അവസാനത്തെ കാണക്കനുസരിച്ച്, എച്ച്സിഎല്ലിന്റെ മുഴുവൻ സമയ ഹെഡ്കൗണ്ട് 153,085 ഉം ഐടി സേവനങ്ങൾക്കായുള്ള അറ്റൻഷൻ 12.2 ശതമാനവുമാണ് (എൽടിഎം അടിസ്ഥാനം).

എച്ച്സി‌എൽ

കഴിഞ്ഞ മാസം, എച്ച്സി‌എൽ ടെക്നോളജീസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ സിഗരറ്റ് നിർമാതാക്കളായ ഐടിസി ലിമിറ്റഡിന് പകരം ബി‌എസ്‌ഇയിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വഴി ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള പത്താമത്തെ സ്ഥാപനമായി.

English summary

HCL Has Given Salary Hikes To Employees, Reports | ജീവനക്കാർക്ക് ശമ്പള വർധനവ് നൽകി എച്ച്സിഎല്‍

HCL Has Given Salary Hikes To Employees, Reports
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X