ഈ സാമ്പത്തിക വര്‍ഷത്തില്‍ ക്യാമ്പസുകളില്‍ നിന്ന് 15,000 പേരെ നിയമിക്കും: എച്ച്‌സിഎല്‍ ടെക്‌നോളജീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ക്യാമ്പസുകളില്‍ നിന്ന് 15,000 പേരെ നിയമിക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമിത് 9,000 പേര്‍ ആയിരുന്നു. 'പുതിയ നിയമനങ്ങള്‍ രണ്ട് പാരാമീറ്ററുകളെ അടിസ്ഥാനമാക്കിയുള്ളതാണ് — വളര്‍ച്ചയും ബാക്ക്ഫില്ലിംഗും, ശക്തിക്ഷയിക്കല്‍ കാരണം ഇവ രണ്ടിലുമാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും. അവസാന പാദത്തിലും നിലവിലെ ഒരു വര്‍ഷത്തിലും ഇത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഈ പാദത്തില്‍, ഇത് ഒറ്റ അക്ക തേയ്മാനം പോലെ തോന്നുന്നു. അതിനാല്‍ ഞങ്ങളുടെ ബാക്ക് ഫില്‍ നിയമനവും കുറവായിരിക്കും,' എച്ച്‌സിഎല്‍ ഹ്യൂമന്‍ റിസോഴ്‌സസ് തലവന്‍ അപ്പാറാവു വി വി വ്യക്തമാക്കി. കൊവിഡ് 19 പ്രതിസന്ധി മൂലം ക്യാമ്പസുകള്‍ പ്രവര്‍ത്തിക്കാത്തതും വിദ്യാര്‍ത്ഥികള്‍ ബിരുദ പഠനം പൂര്‍ത്തിയാക്കാത്തതും നിയമനത്തിന്റെ വേഗതയെ ബാധിച്ചു. ഇതിനുപുറമെ ഞങ്ങളുടെ റിക്രൂട്ട്‌മെന്റ് ഓണ്‍ബോര്‍ഡിംഗും വെര്‍ച്വല്‍ ആയിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ജൂണ്‍ പാദത്തില്‍ കമ്പനി 1,000 ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ട്വിറ്ററില്‍ താരമായി നരേന്ദ്ര മോദി; ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന രണ്ടാമത്തെ നേതാവ്‌ട്വിറ്ററില്‍ താരമായി നരേന്ദ്ര മോദി; ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന രണ്ടാമത്തെ നേതാവ്‌

ഈ സാമ്പത്തിക വര്‍ഷത്തില്‍ ക്യാമ്പസുകളില്‍ നിന്ന് 15,000 പേരെ നിയമിക്കും: എച്ച്‌സിഎല്‍ ടെക്‌നോളജീസ്

തുടക്കക്കാരുടെ ശരാശരി ശമ്പളം ഇപ്പോളും 3.5 ലക്ഷം രൂപയാണെന്നും അപ്പാറാവു അറിയിച്ചു. രാജ്യത്തെ മറ്റൊരു പ്രമുഖ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്ത്യയിലെ തങ്ങളുടെ ക്യാമ്പസ് നിയമനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അതേ നിലയില്‍ (40,000) നിലനിര്‍ത്താനാണ് പദ്ധതിയിടുന്നത്. ആഗോളതലത്തിലെ കൊവിഡ് 19 പ്രതിസന്ധി കാരണം ജൂണ്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം ഇടിയുകയുണ്ടായി.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ക്യാമ്പസുകളില്‍ നിന്ന് 12,000 പേരെ നിയമിക്കുമെന്ന് വിപ്രോ ജനുവരിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രക്ഷുബ്ധമായ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ അന്തിമ സംഖ്യകള്‍ ഡീലുകളെയും പ്രൊജക്റ്റ് ദൃശ്യപരതയെയും ആശ്രയിച്ചിരിക്കുമെന്നാണ് കമ്പനി പറയുന്നത്. പലരും വീട്ടിലിരുന്ന് ജോലി ചെയ്തിട്ടും ജൂണ്‍ പാദത്തില്‍ ഉയര്‍ന്ന ഉല്‍പാദനക്ഷമത രേഖപ്പെടുത്തിയതായി എച്ച്‌സിഎല്ലിലെ അപ്പാറാവു പറയുന്നു.

കമ്പനിയുടെ ഏകദേശം 96 ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഏകദേശം 2 ശതമാനം പേര്‍ കമ്പനിയുടെ കേന്ദ്രങ്ങളില്‍ നിന്നും ബാക്കി 2 ശതമാനം പേര്‍ ഉപഭോക്തൃ പരിസരങ്ങളില്‍ നിന്നും ജോലി ചെയ്യുന്നു. എച്ച്-1 ബി വിസകള്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള യുഎസ് ഉത്തരവ് നിര്‍ഭാഗ്യകരമാണെന്നും അപ്പാറാവു കൂട്ടിച്ചേര്‍ത്തു.

Read more about: hcl
English summary

hcl to hire 15000 persons from indian campuses this financial year | ഈ സാമ്പത്തിക വര്‍ഷത്തില്‍ ക്യാമ്പസുകളില്‍ നിന്ന് 15,000 പേരെ നിയമിക്കും: എച്ച്‌സിഎല്‍ ടെക്‌നോളജീസ്

hcl to hire 15000 persons from indian campuses this financial year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X