രാജ്യത്ത് 19 നഗരങ്ങളിൽ മൊബൈൽ എടിഎം: ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സിയുടെ സമ്മാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് ഉപയോക്താക്കൾക്കുള്ള സൌകര്യങ്ങളൊരുക്കി എച്ച്ഡിഎഫ്സി ബാങ്ക്. എടിഎം കൌണ്ടറുകൾ സന്ദർശിക്കാതെ തന്നെ പണം പിൻവലിക്കാൻ സൌകര്യമൊരുക്കുന്നതിനായി രാജ്യത്തെ സുപ്രധാന നഗരങ്ങളിൽ മൊബൈൽ എടിഎമ്മുകൾ വിന്യസിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാൻ പ്രാദേശിക ലോക്ക്ഡൗൺ പ്രാബല്യത്തിലുള്ളതിനാൽ ജനങ്ങൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകൾ നിലവിലുണ്ട്. ഇത് കണക്കിലെടുത്താണ് നീക്കം. ഇതോടെ രോഗവ്യാപനത്തിന്റെ ഉപയോക്താക്കളുടെ ആവശ്യങ്ങൾ പൂർത്തിയാക്കാനാണ് എച്ച്ഡിഎഫ്സി ലക്ഷ്യമിടുന്നത്.

 

മാർച്ച് പാദത്തിൽ ഐസിഐസിഐ ബാങ്കിന്‍റെ ലാഭ വിഹിതത്തിലുണ്ടായത് 260 ശതമാനം വര്‍ധനവ്

ദില്ലി, മുംബൈ, ചെന്നൈ, വിജയവാഡ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, കട്ടക്ക്, ഹൊസൂർ, ട്രിച്ചി, സേലം, ഡെറാഡൂൺ, ലഖ്‌നൗ, അലഹബാദ് എന്നിവയുൾപ്പെടെ 19 നഗരങ്ങളിലാണ് ഇത്തരത്തിൽ ഈ മൊബൈൽ എടിഎമ്മുകൾ എത്തിക്കുകയെന്ന് എച്ച്ഡിഎഫ്സി അറിയിച്ചു. അതത് നഗരങ്ങളിലെ മൊബൈൽ എടിഎമ്മുകൾക്കുള്ള സ്ഥലങ്ങൾ തിരിച്ചറിയുന്നതിനായി ബാങ്ക് പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കും. മാസ്ക് ഉപയോഗം, ഹാൻഡ് സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ പോലുള്ള കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ടായിരിക്കും എടിഎം സേവനങ്ങളെല്ലാം ലഭ്യമാക്കുക.

  രാജ്യത്ത് 19 നഗരങ്ങളിൽ മൊബൈൽ എടിഎം: ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സിയുടെ  സമ്മാനം

ഇതോടെ കൊവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലിരിക്കെ എംടിഎമ്മുകളിലെത്തി പണം പിൻവലിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ഇതിന് കഴിയും. കഴിഞ്ഞ വർഷം ലോക്ക്ഡൌൺ ഏർപ്പെടുത്തിയതോടെ 50 നഗരങ്ങളിൽ എച്ച്ഡിഎഫ്സി ബാങ്ക് മൊബൈൽ എടിഎമ്മുകൾ വിന്യസിക്കുകയും ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുിരുന്നു. മൊബൈൽ എടിഎം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 15 തരം ഇടപാടുകൾ നടത്താൻ കഴിയും, അത് ഓരോ സ്ഥലത്തും ഒരു നിർദ്ദിഷ്ട കാലയളവിൽ ഇവ പ്രവർത്തിക്കുകയും ചെയ്യും."ഈ സേവനം എല്ലാ ആരോഗ്യ പ്രവർത്തകർക്കും, പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ അശ്രാന്തമായി പരിശ്രമിക്കുന്ന മറ്റ് അവശ്യ സേവന ദാതാക്കൾക്കും വളരെയധികം സഹായകമാകും." അദ്ദേഹം കൂട്ടിച്ചേർത്തു.

English summary

HDFC Bank annpunces it deploys mobile ATMs in 19 cities across India

HDFC Bank announces it deploys mobile ATMs in 19 cities across India
Story first published: Sunday, April 25, 2021, 16:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X