വായ്പ പുന:സംഘടന ആഗ്രഹിക്കുന്ന റീട്ടെയിൽ ഉപഭോക്താക്കൾക്ക് അവരുടെ വായ്പാ അക്കൗണ്ടുകളിൽ കുറഞ്ഞത് 25,000 രൂപ ബാലൻസ് ഉണ്ടായിരിക്കണമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു. കൊവിഡ് -19 മഹാമാരി ബാധിച്ച റീട്ടെയിൽ, കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി വായ്പ കാലാവധി രണ്ട് വർഷം വരെ നീട്ടാനും ബാങ്ക് തീരുമാനിച്ചു. വായ്പ പുന:സംഘടിപ്പിക്കുന്നതിന് ബാങ്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കും.
അർഹത ആർക്കൊക്കെ?
2020 മാർച്ച് 1 വരെ സ്റ്റാൻഡേർഡായി തരംതിരിച്ചിട്ടുള്ളതും വായ്പാ കാലാവധിയിലുടനീളം കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുള്ളവർക്കും പുന:സംഘടനയ്ക്ക് അർഹതയുണ്ട്. ഉപയോക്താക്കൾക്ക് ബാങ്കിന്റെ വെബ്‌സൈറ്റിൽ അപേക്ഷാ ഫോം പൂരിപ്പിച്ച് ലഭ്യമാക്കുകയും അത് ബാങ്കിൽ സമർപ്പിക്കുകയും ചെയ്യാം. തൊഴിൽ അല്ലെങ്കിൽ ബിസിനസ്സിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്ന രേഖകളും അവർ സമർപ്പിക്കേണ്ടതുണ്ട്.
ക്രെഡിറ്റ് ബ്യൂറോകളിലേക്ക് റിപ്പോർട്ട്
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ക്രെഡിറ്റ് പരിധിക്കുള്ളിലെ വായ്പകൾ ഉൾപ്പെടെയുള്ള മുഴുവൻ ബാലൻസും പുന:സംഘടിപ്പിക്കുകയും പ്രത്യേക വായ്പ അക്കൌണ്ടായി പരിവർത്തനം ചെയ്യുകയും ചെയ്യും. റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, വായ്പാ പുന:സംഘടിപ്പിച്ചതായി ക്രെഡിറ്റ് ബ്യൂറോകളിലേക്ക് റിപ്പോർട്ട് ചെയ്യും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദ്ദേശ പ്രകാരം പുന:സംഘടനയ്ക്കുള്ള യോഗ്യത പരിശോധിക്കാൻ റീട്ടെയിൽ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പിന്തുടർന്ന് എച്ച്ഡിഎഫ്സി ബാങ്കും ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.
എസ്ബിഐ ഓപ്ഷനുകൾ
എസ്‌ബിഐയുടെ ഉപഭോക്താക്കൾക്ക് രണ്ട് വർഷം വരെ മൊറട്ടോറിയം, തവണകൾ പുനക്രമീകരിക്കൽ, കാലാവധി നീട്ടൽ എന്നിവ ഉൾപ്പെടെയുള്ള ഓപ്‌ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഭവന വായ്പകൾ, വിദ്യാഭ്യാസം വായ്പകൾ, വാഹന വായ്പകൾ എന്നിവ ഉൾപ്പെടുന്ന വായ്പകൾക്ക് ഇത് ബാധകമാണ്. 2020 മാർച്ച് 1 വരെ സ്ഥിരമായി വായ്പകൾ തിരിച്ചടച്ചിട്ടുള്ള വായ്പക്കാർക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കൂ.
അപേക്ഷിക്കേണ്ടത് എപ്പോൾ?
വായ്പയെടുത്തിട്ടുള്ളവർ ഡിസംബർ 31 ന് മുമ്പായി ഒരു റെസല്യൂഷൻ പ്ലാൻ അനുവദിക്കേണ്ടതുണ്ട്, കൂടാതെ ബാങ്കുകൾ 90 ദിവസത്തിനുള്ളിൽ ഇത് നടപ്പാക്കേണ്ടതുണ്ട്. ബാങ്കുകൾക്ക് പേയ്‌മെന്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യാനും പലിശ മറ്റൊരു ക്രെഡിറ്റ് സൌകര്യമായി പരിവർത്തനം ചെയ്യാനും രണ്ട് വർഷം വരെ മൊറട്ടോറിയം നൽകാനും കഴിയും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
