കൊറോണ വൈറസ് മഹാമാരി മൂലം പോളിസി ഉടമകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന്, 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പ്രീമിയം അടയ്ക്കുന്നതിന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) ഇളവുകൾ പ്രഖ്യാപിച്ചു. സാധ്യമാകുന്നിടത്തെല്ലാം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് എൽഐസി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഉപഭോക്തൃ സേവനങ്ങൾ സാധാരണഗതിയിൽ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജീവനക്കാർ വീട്ടിൽ ഇരുന്ന് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ഇളവ്
അന്വേഷണങ്ങൾക്കും പ്രീമിയം പേയ്മെന്റ്, പോളിസി ഓൺലൈൻ വാങ്ങൽ, മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി പോളിസി ഹോൾഡർമാർക്ക് വെബ്‌സൈറ്റ് സന്ദർശിക്കാമെന്ന് എൽഐസി പറഞ്ഞു. മാർച്ച് 22 ന് ശേഷം ഗ്രേസ് പിരീഡ് അവസാനിക്കുന്ന ഫെബ്രുവരിയിലെ പ്രീമിയങ്ങളിൽ, എൽഐസി പോളിസി ഹോൾഡർമാർക്ക് ഏപ്രിൽ 15 വരെ ഇളവ് ലഭിക്കും. മിക്ക സേവനങ്ങളും ഓൺലൈനിൽ ചെയ്യാമെന്നും എൽഐസി അറിയിച്ചു.
ഓൺലൈൻ പ്രീമിയം അടയ്ക്കൽ
എൽഐസിയുടെ പോളിസി ഉടമകൾക്ക് ഒരു സേവന നിരക്കും കൂടാതെ ഡിജിറ്റൽ പേയ്‌മെന്റ് ഓപ്ഷനുകൾ വഴി പ്രീമിയം അടയ്‌ക്കാൻ കഴിയും. മൊബൈൽ ആപ്ലിക്കേഷനായ എൽഐസി പേ ഡയറക്റ്റ് ഡൌൺലോഡ് ചെയ്തുകൊണ്ട് പ്രീമിയങ്ങൾ അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് പോളിസി ഹോൾഡർമാർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അടിസ്ഥാന വിശദാംശങ്ങൾ നൽകി നേരിട്ട് പണമടയ്ക്കാമെന്നും എൽഐസി പറഞ്ഞു.
മറ്റ് മാർഗങ്ങൾ
എല്ലാ ഐഡിബിഐ, ആക്‌സിസ് ബാങ്ക് ശാഖകളിലും ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന കോമൺ സർവീസ് സെന്ററുകൾ (സിഎസ്‌സി) വഴിയും പ്രീമിയം അടയ്ക്കാം.
ഓൺലൈനിൽ ലഭ്യമായ പ്ലാനുകൾ
അഞ്ച് പ്ലാനുകൾ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് എൽഐസി അറിയിച്ചു
- പ്യുവർ പ്രൊട്ടക്ഷൻ പ്ലാൻ ടെക് ടേം
- ജീവൻ ശാന്തി ആന്വിറ്റി പ്ലാൻ
- കാൻസർ കവർ,
- എസ് ഐ പി പി
- നിവേഷ് പ്ലസ്
മരണ ക്ലെയിമുകൾ
കൊവിഡ് 19 മൂലമുണ്ടാകുന്ന മരണ ക്ലെയിമുകൾ മറ്റ് മരണകാരണങ്ങൾക്ക് തുല്യമായി പരിഗണിക്കുമെന്നും അടിയന്തിര അടിസ്ഥാനത്തിൽ പേയ്‌മെന്റുകൾ നടത്തുമെന്നും എൽഐസി പോളിസി ഉടമകൾക്ക് ഉറപ്പ് നൽകി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, 7.5 ലക്ഷത്തിലധികം മരണ ക്ലെയിമുകൾ എൽഐസി തീർപ്പാക്കിയിരുന്നു. മൊത്തം മരണ ക്ലെയിമുകളുടെ 0.75 ശതമാനം മാത്രമാണ് കുടിശ്ശികയെന്നാണ് റിപ്പോർട്ടുകൾ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications