ദക്ഷിണേന്ത്യയില്‍ 1.5 കോടി ഉപഭോക്താക്കളുമായി ഹോണ്ടയ്ക്ക് ചരിത്ര നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ദക്ഷിണേന്ത്യയില്‍ 1.5 കോടി ഉപഭോക്താക്കളെന്ന റെക്കോഡ് നേട്ടവുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്‌ഐ). പ്രവര്‍ത്തനത്തിന്റെ ഇരുപതാം വര്‍ഷത്തിലാണ് ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പര്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ഈ അപൂര്‍വ നേട്ടം. 2001 -ല്‍ വില്‍പ്പന ആരംഭിച്ചതിന് ശേഷം കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ എന്നിവ ഉള്‍പ്പെട്ട ദക്ഷിണ മേഖലയില്‍ 1.5 കോടി യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചതായി ഹോണ്ട അറിയിച്ചു.

 

മൂന്നു മടങ്ങ് വേഗത്തിലാണ് ഹോണ്ടയില്‍ പുതിയ ഉപഭോക്താക്കള്‍ എത്തുന്നത്. ആദ്യത്തെ 75 ലക്ഷം ഉപഭോക്താക്കളെ ചേര്‍ക്കാന്‍ 15 വര്‍ഷം എടുത്തപ്പോള്‍, വെറും അഞ്ചു വര്‍ഷത്തിനുള്ളിലാണ് 75 ലക്ഷം ഉപഭോക്താക്കളെ ഹോണ്ട സ്വന്തമാക്കിയത്. 2001ല്‍ ആക്ടീവയിലൂടെയാണ് ഹോണ്ട ദക്ഷിണേന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്.

 
ദക്ഷിണേന്ത്യയില്‍ 1.5 കോടി ഉപഭോക്താക്കളുമായി ഹോണ്ടയ്ക്ക് ചരിത്ര നേട്ടം

രാജ്യത്തിനകത്ത് മൊത്തം ഇരുചക്രവാഹന വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കികുന്നത് ദക്ഷിണേന്ത്യയാണ്. കേരളത്തില്‍ മൂന്നിലൊന്ന് പുതിയ ഉപഭോക്താക്കളും ഹോണ്ടയുടെ ഇരുചക്ര വാഹനമാണ് തെരഞ്ഞെടുക്കുന്നത്. ദക്ഷിണേന്ത്യയിലെ സ്‌കൂട്ടറൈസേഷന്റെ തരംഗത്തെ നയിക്കുന്നതും ഹോണ്ടയാണ്. ആക്ടീവയ്ക്ക് പുറമെ ബിഎസ് 6 മോട്ടോര്‍സൈക്കിളുകളായ സിഡി 110 ഡ്രീം, ലിവോ, എസ്പി 125, ഷൈന്‍, യൂണികോണ്‍, എക്‌സ്‌ബ്ലേഡ്, ഹോര്‍നെറ്റ് 2.0 എന്നിവയും ഹോണ്ടയുടെ നിരയിലുണ്ട്.

പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഒരു ഹോണ്ട ബിഗ്‌വിങ് ടോപ്‌ലൈനും, അഞ്ച് ഹോണ്ട ബിഗ്‌വിങ് ഷോറൂമൂകളും ദക്ഷിണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, ആരോഗ്യ സംരക്ഷണം, റോഡ് സുരക്ഷാ വിദ്യാഭ്യാസം, കമ്മ്യൂണിറ്റി വികസനം തുടങ്ങിയ മേഖലകളില്‍ വിവിധ സിഎസ്ആര്‍ സംരംഭകളും ഹോണ്ട നടപ്പിലാക്കുന്നുണ്ട്.

ദക്ഷിണേന്ത്യയില്‍ ഹോണ്ടയെ സഞ്ചാരത്തിനുള്ള ആദ്യ ചോയ്‌സായി തെരഞ്ഞെടുത്തതിന് തങ്ങളുടെ 1.5 കോടി ഉപഭോക്താക്കളോട് നന്ദി പറയുന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്‌വീന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു. രണ്ടു പതിറ്റാണ്ടിനിടയില്‍ നേടിയ ഈ വിശ്വാസവും വിശ്വസ്തതയും ഹോണ്ടയെ ഈ മേഖലയിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാക്കി മാറ്റിയെന്നും, ഭാവിയിലും ഹോണ്ടയില്‍ നിന്ന് വളരെയധികം ആവേശകരമായ വാഹന നിര പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more about: honda
English summary

Honda Two Wheelers India Record 1.5 Crore Customers In Southern India

Honda Two Wheelers India Record 1.5 Crore Customers In Southern India. Read in Malayalam.
Story first published: Friday, February 12, 2021, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X