സ്വർണത്തിന് പൊള്ളും വില, ആളുകൾക്ക് ഇനി സ്വർണം വേണ്ട; വിവാഹക്കാർ ചെയ്യുന്നതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ്ണ വില 10 ഗ്രാമിന് 43,000 രൂപയിലെത്തിയപ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണം വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. എന്നാൽ കൈവശമുള്ള പഴയ സ്വർണം ഉരുക്കി പുതിയ സ്വർണാഭരണങ്ങൾ ഉണ്ടാക്കുന്നവരുടെ എണ്ണം 40 ശതമാനം കൂടി. ഇതിന് പുറമേ, അസംഘടിത വിപണിയിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഉയർന്ന കിഴിവുകളും ലഭിക്കുന്നുണ്ട്. അസംഘടിത വിപണിയിൽ, ഇറക്കുമതി തീരുവ, നിർമ്മാതാക്കളുടെ നികുതി എന്നിവ ഒഴിവാക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് സ്വർണ്ണ നിരക്കിന് 15% വരെ കിഴിവ് ലഭിക്കും.

 

ആർക്കും സ്വർണം വേണ്ട

ആർക്കും സ്വർണം വേണ്ട

ഇക്കണോമിക് ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, വിവാഹ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുനർ നിർമ്മിക്കുന്ന സ്വർണ്ണത്തിന്റെ ഒഴുക്ക് ഈ വർഷം ഫെബ്രുവരിയിൽ 50-60 ശതമാനം ഉയർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 10 ഗ്രാമിന് 31,000 രൂപയ്ക്കാണ് സ്വർണം വിറ്റിരുന്നത്. സ്വർണ്ണ വില ക്രമാതീതമായി ഉയരുന്നത് ഉപഭോഗത്തെ ബാധിക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അഹമ്മദ് എംപി പറഞ്ഞു. ഉപയോക്താക്കൾ സ്വർണം വാങ്ങുന്നതിന്റെ അളവ് കുറയ്ക്കും, ഈ പ്രവണത ജ്വല്ലറി ട്രേഡ് സൈക്കിളിൽ വരുമാനം കുറയ്ക്കുന്ന രൂപത്തിലും വിറ്റുപോകാത്ത സാധനങ്ങളുടെ ശേഖരണത്തിലും സ്വാധീനം ചെലുത്തും. വിവാഹങ്ങൾക്കും മറ്റ് സാമൂഹിക ആവശ്യങ്ങൾക്കുമായി സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് ഇതിനകം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാരത്തെ ബാധിക്കുന്നത് എങ്ങനെ?

വ്യാപാരത്തെ ബാധിക്കുന്നത് എങ്ങനെ?

സ്വർണത്തിന്റെ താങ്ങാനാകാത്ത വില സംഘടിത ജ്വല്ലറി റീട്ടെയിൽ വ്യാപാരത്തെ കാര്യമായി ബാധിക്കും. ഒരു വശത്ത്, ഇത് ഉപഭോക്താവിന്റെ വാങ്ങൽ ശേഷി കുറയ്ക്കുന്നു. എന്നാൽ മറുവശത്ത് - ഏറ്റവും പ്രധാനപ്പെട്ട വശം അസംഘടിത ജ്വല്ലറിക്കാർക്ക് വളരാനുള്ള സാഹചര്യമാണ് ഇതുവഴി ലഭിക്കുന്നത്. കള്ളക്കടത്ത് സ്വർണത്തെ ആശ്രയിക്കാനുള്ള സാധ്യതകളും ഇതുവഴി വർദ്ധിക്കുമെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് മേധാവി പറഞ്ഞു.

ഇറക്കുമതി തീരുവ

ഇറക്കുമതി തീരുവ

സ്വർണം കള്ളക്കടത്ത് തടയുന്നതിനും രാജ്യത്ത് സ്വർണ്ണ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും സർക്കാർ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കണമെന്നാണ് സ്വർണ വ്യാപാരികളുടെ ആവശ്യം. കുറഞ്ഞുവരുന്ന സ്വർണത്തിന്റെ ആവശ്യകത, പ്രവർത്തന മൂലധന സമ്മർദ്ദം, ബാങ്കിംഗ് മേഖലയിൽ നിന്നുള്ള പണലഭ്യതയുടെ അഭാവം എന്നിവയുമായി പോരാടുകയാണ് സ്വർണ വ്യാപാരികളെന്നും അഹമ്മദ് എം.പി പറഞ്ഞു.

English summary

Gold Rate Hike, More Recycled Gold Using For Wedding | സ്വർണത്തിന് പൊള്ളും വില, ആളുകൾക്ക് ഇനി സ്വർണം വേണ്ട; വിവാഹക്കാർ ചെയ്യുന്നതെന്ത്?

When gold prices hit Rs 43,000 per 10 grams, gold buyers fell sharply compared to last year. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X