റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അനുകൂലമായ നിരവധി കാര്യങ്ങളാൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഈ വർഷം ഏറെ ഗുണം ചെയ്തു. എന്നാൽ ഇത് 2020ൽ അവസാനിക്കാൻ സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി, പലിശനിരക്ക്, ആകർഷകമായ ഓഫറുകൾ, ഡെവലപ്പർമാരുടെ സ്റ്റാമ്പ് ഡ്യൂട്ടി എഴുതിത്തള്ളൽ എന്നിവ കഴിഞ്ഞ ഏതാനും മാസങ്ങളിൽ വീട് വാങ്ങിയവർക്ക് ഗുണകരമായി.
ഉത്സവ സീസൺ വിൽപ്പന
പ്രതീക്ഷിച്ചതുപോലെ, ഉത്സവ സീസൺ വാങ്ങലിന് സഹായിച്ചതോടെ നവംബറിലെ വിൽപ്പന കണക്കുകൾ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. റിസർവ് ബാങ്കിന്റെ സൂചന പ്രകാരം പലിശനിരക്കും പണലഭ്യതയും ബിസിനസ്സിനും നിക്ഷേപത്തിനും ചെറിയ, ഇടത്തരം കാലയളവിൽ അനുകൂലമായിരിക്കും.
ഉയർന്ന ആവശ്യകത
വളർച്ചയ്ക്ക് അനുകൂലമായ എല്ലാ ഘടകങ്ങളുമായി 2021ലും വിൽപ്പനയിൽ ഉയർന്ന ആവശ്യകത തുടരുമെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം. അടുത്ത കുറച്ച് മാസങ്ങളിൽ രാജ്യത്തുടനീളമുള്ള വിൽപ്പന, പ്രത്യേകിച്ച് ടയർ II നഗരങ്ങളിൽ നേട്ടം കൈവരിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ പറയുന്നു.
വർദ്ധനവ്
പ്രമുഖ അന്താരാഷ്ട്ര പ്രോപ്പർട്ടി കൺസൾട്ടൻസിയുടെ കണക്കനുസരിച്ച് 2020 നവംബറിൽ മുംബൈയിലെ ഭവന വിൽപ്പന 9,301 യൂണിറ്റായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 67 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറവും ഉത്സവകാല വിൽപ്പനയുമാണ് ഇതിന് കാരണം. 2020 നവംബറിലെ 17% വളർച്ചയ്ക്കും 2020 ഒക്ടോബറിലെ 42% വളർച്ചയ്ക്കും 2020 സെപ്റ്റംബറിലെ 112% വളർച്ചയ്ക്കും ശേഷമാണിത്.
സ്റ്റാമ്പ് ഡ്യൂട്ടി
2020 സെപ്റ്റംബർ-നവംബർ കാലയളവിൽ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ചതിന് ശേഷം മുംബൈയിൽ 22,827 യൂണിറ്റ് റെസിഡൻഷ്യൽ വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ചതിന് ശേഷമുള്ള ഈ കാലയളവിലെ പ്രതിമാസ നിരക്ക് 2019 ലെ പ്രതിമാസ ശരാശരിയേക്കാൾ 135% അല്ലെങ്കിൽ 1.35 ഇരട്ടിയാണ്.
വഴിത്തിരിവ്
റിയൽ എസ്റ്റേറ്റ് മേഖല നിലവിൽ ഒരു പുനരുജ്ജീവന പാതയിലാണ്. പുതിയ കുറഞ്ഞ നിരക്കിലുള്ള വായ്പ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശക്തമായ വഴിത്തിരിവിന്റെ സൂചനകൾ കാണിക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications