ഓക്സ്ഫോ‍‍‍ർഡ് കൊവിഡ് വാക്സിന്റെ വില എത്ര? ഇന്ത്യയിൽ ഒരു ഡോസിന് എത്ര രൂപ നൽകണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് കണ്ടെത്തി കൊണ്ടിരിക്കുന്ന കൊവിഷീൽഡ് എന്ന കൊവിഡ് -19 വാക്സിൻ സ്വകാര്യ വിപണിയിൽ ഒരു ഡോസിന് 500 മുതൽ 600 രൂപയ്ക്ക് വിറ്റേക്കുമെന്ന് സൂചന. ഒരു ഡോസിന് സർക്കാരിന് 3 ഡോളർ (220 രൂപ) ചെലവാകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡാർ പൂനവല്ല വ്യാഴാഴ്ച പറഞ്ഞു.

 

വാക്സിൻ വില

വാക്സിൻ വില

ഇന്ത്യൻ സർക്കാരിന് ഇത് വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. മിക്കവാറും 3 മുതൽ 4 ഡോളർ വിലയ്ക്ക്. കാരണം സർക്കാർ ലക്ഷക്കണക്കിന് ഡോസുകൾ വാങ്ങുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് നേതൃത്വ ഉച്ചകോടിയിൽ പൂനവാല പറഞ്ഞു. കൊവാക്സ് ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ള വാക്സിനാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പാരസെറ്റമോൾ ഗുളികയുടെ വില ഉയർന്നുരാജ്യത്ത് പാരസെറ്റമോൾ ഗുളികയുടെ വില ഉയർന്നു

വാക്സിൻ പുരോഗതി

വാക്സിൻ പുരോഗതി

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ ബ്രിട്ടീഷ് കമ്പനിയായ അസ്ട്രസെനെക പി‌എൽ‌സി ആണ് കൊവാക്സിന്റെ സഹ നിർമ്മാതാക്കൾ. ഒരു ബില്ല്യൺ ഡോസുകൾ ഉൽ‌പാദിപ്പിക്കുന്നതിനുള്ള കരാറാണ് നിലവിലുള്ളത്. കൂടാതെ ഇന്ത്യയിലും മറ്റ് കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും വാക്സിന്റെ വിതരണവും വിൽപ്പനയും ഉറപ്പാക്കും.

യുഎസ് റെഗുലേറ്ററുടെ മുന്നറിയിപ്പ്; സിപ്ല ഓഹരികൾ 6 ശതമാനം ഇടിഞ്ഞുയുഎസ് റെഗുലേറ്ററുടെ മുന്നറിയിപ്പ്; സിപ്ല ഓഹരികൾ 6 ശതമാനം ഇടിഞ്ഞു

അടിയന്തര ഉപയോഗ അംഗീകാരം

അടിയന്തര ഉപയോഗ അംഗീകാരം

ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷ നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും പൂനവല്ല പറഞ്ഞു. അടുത്ത മാസം വാക്‌സിനുള്ള അപേക്ഷ നൽകി ജനുവരിയിൽ വാക്സിൽ വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഈ നടപടികൾ യുകെയിലെ അസ്ട്രാസെനെക്കയുടെ ട്രയലുകളുടെ ഫലം അറിഞ്ഞതിന് ശേഷമായിരിക്കും. ഈ മാസം അവസാനത്തോടെ ഫലങ്ങൾ പ്രതീക്ഷിക്കാം.

വാക്സിൻ ജനുവരിയിൽ?

വാക്സിൻ ജനുവരിയിൽ?

നവംബർ അവസാനമോ ഡിസംബർ ആദ്യമോ യുകെയിൽ നിന്ന് മികച്ച ഫലം ലഭിക്കുകയാണെങ്കിൽ, അടിയന്തര ഉപയോഗത്തിനായി അപേക്ഷിക്കാനാകും. അതിനാൽ, വാക്സിൻ ജനുവരി അല്ലെങ്കിൽ ഫെബ്രുവരിയിൽ നിങ്ങൾക്ക് ലഭിക്കുമെന്നും പൂനവല്ല പറഞ്ഞു. മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തിനുള്ളിൽ, പൊതുജനങ്ങൾക്ക് മൊത്തത്തിൽ മരുന്ന എത്തും.

എൽ‌ആർ‌എസിന് കീഴിൽ ഇന്ത്യയിലേക്ക് അയച്ച പണത്തിൽ വർധനവ്: സെപ്റ്റംബറിലെ കണക്കുകൾ ഇങ്ങനെ..എൽ‌ആർ‌എസിന് കീഴിൽ ഇന്ത്യയിലേക്ക് അയച്ച പണത്തിൽ വർധനവ്: സെപ്റ്റംബറിലെ കണക്കുകൾ ഇങ്ങനെ..

കൂടുതൽ ഡോസുകൾ

കൂടുതൽ ഡോസുകൾ

നിലവിലെ പദ്ധതി അനുസരിച്ച് കാര്യങ്ങൾ നടക്കുകയാണെങ്കിൽ, മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തിനുള്ളിൽ രണ്ട്-ഡോസ് വാക്സിന്റെ 300-400 മില്യൺ ഷോട്ടുകൾ തയ്യാറാക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇപ്പോൾ വാക്സിൻ നിർമ്മിക്കാനുള്ള ശേഷി 50-60 മില്യൺ ഡോസുകളിൽ നിന്ന് 100 മില്യൺ ഡോസായി കമ്പനി വികസിപ്പിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിൽ പ്രതിമാസം 100 മില്യൺ ഡോസ് ഉത്പാദിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങൾ

മറ്റ് രാജ്യങ്ങൾ

കമ്പനി നേപ്പാളുമായും ചില ആഫ്രിക്കൻ രാജ്യങ്ങളുമായും ചർച്ച നടത്തുന്നുണ്ടെങ്കിലും ബംഗ്ലാദേശ് ഒഴികെ മറ്റൊരു രാജ്യവുമായും വാക്സിൻ വിതരണത്തിനായി ഉഭയകക്ഷി കരാർ ഒപ്പിട്ടിട്ടില്ല. വാക്സിൻ നൽകാൻ കഴിയാത്തതിനാൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ മറ്റ് രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവെക്കാൻ പദ്ധതിയിട്ടിട്ടില്ല. ഇന്ത്യയിലെ കോടിക്കണക്കിന് ജനസംഖ്യയാണ് നിലവിൽ കമ്പനിയുടെ പ്രാഥമിക പരിഗണനയായി നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

English summary

How Much Does Oxford Covid Vaccine Cost? How Much For 1 Dose In India? | ഓക്സ്ഫോ‍‍‍ർഡ് കൊവിഡ് വാക്സിന്റെ വില എത്ര? ഇന്ത്യയിൽ ഒരു ഡോസിന് എത്ര രൂപ നൽകണം?

The CoviShield vaccine, developed by the Serum Institute and the University of Oxford, is expected to sell for Rs 500 to Rs 600 a dose in the private market. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X