ക്രെഡിറ്റ് കാര്‍ഡ് മൊറട്ടോറിയം വിപുലീകരണം: അറിയണം ഈ കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പ മൊറട്ടോറിയം കാലയളവ് 2020 ഓഗസ്റ്റ് 31 വരെ(മൂന്ന് മാസത്തേക്ക്) അടുത്തിടെ റിസര്‍വ് ബാങ്ക് നീട്ടിയിരുന്നു. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ പോലുള്ള ടേം ലോണുകള്‍ക്ക് മാത്രമല്ല, ഇത് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയ്ക്കും ബാധകമാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വായ്പാ തവണകളും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയും സംബന്ധിച്ച മൊറട്ടോറിയം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ലഭ്യമാണ്. ഈ വിപുലീകരണത്തോടെ, 2020 ജൂണ്‍ ഒന്ന് മുതല്‍ 2020 ഓഗസ്റ്റ് 31 വരെ പേയ്‌മെന്റ് കാര്‍ഡ് കുടിശ്ശികയ്ക്കായി മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നവര്‍ക്കും കേന്ദ്ര ബാങ്ക് അനുമതി നല്‍കി. കാര്‍ഡ് കുടിശ്ശിക ഉള്‍പ്പടെയുള്ള എല്ലാ ടേം വായ്പകളിലും, വായ്പാ മൊറട്ടോറിയം സൗകര്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടുന്നതോടെ, വായ്പക്കാര്‍ക്ക് 2020 മാര്‍ച്ച് ഒന്നിനും ഓഗസ്റ്റ് 31 -നും ഇടയില്‍ കുടിശ്ശിക ലഭിക്കുന്നതിന് ആറ് മാസത്തെ ഇഎംഐ അവധി ലഭിക്കും.

മൊറട്ടോറിയം നിങ്ങളുടെ ധനകാര്യത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഉദാഹരണം:

ഇടപാട് തീയതി: മാര്‍ച്ച് 1, 2020

ഇടപാട് തുക: 10,000 രൂപ

ആകെ അടയ്‌ക്കേണ്ട തുക: 10,000

അവസാന തീയതി: മാര്‍ച്ച് 26, 2020

പണമടയ്ക്കാത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ പ്രതിമാസം 3.5 ശതമാനം പലിശനിരക്ക് കണക്കാക്കുന്നു.

യഥാര്‍ഥ ബില്‍ പേയ്‌മെന്റ്

1. മൊറട്ടോറിയം ഇല്ലാതെ

1. മൊറട്ടോറിയം ഇല്ലാതെ

നിങ്ങള്‍ ഒരു മൊറട്ടോറിയം തിരഞ്ഞെടുക്കുകയും കൃത്യസമയത്ത് ബില്‍ അടയ്ക്കുകയും ചെയ്യുമ്പോള്‍, നിശ്ചിത തീയതിക്ക് മുമ്പായി നിങ്ങള്‍ ബില്‍ അടയ്ക്കുന്നതിനാലും പലിശ ഈടാക്കില്ല. ഈ സാഹചര്യത്തില്‍ സിസ്റ്റം ഈടാക്കുന്ന പലിശ ഒഴിവാക്കും, കൂടാതെ നിങ്ങള്‍ അധിക പലിശയും നല്‍കേണ്ടതില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നതിന് ഉപയോക്താക്കള്‍ക്ക് സാധാരണയായി ബില്‍/ സ്‌റ്റേറ്റ്‌മെന്റ് ഇഷ്യൂ ചെയ്യുന്ന തീയതിയില്‍ നിന്ന് ഏകദേശം 20 ദിവസത്തെ ക്രെഡിറ്റ് കാലയളവ് ലഭിക്കും.

 2. മൊറട്ടോറിയത്തിനൊപ്പം

2. മൊറട്ടോറിയത്തിനൊപ്പം

നിങ്ങള്‍ മൊറട്ടോറിയം തിരഞ്ഞെടുക്കുകയാണെങ്കില്‍ സെപ്റ്റംബര്‍ വരെ ഇടപാട് നടക്കില്ല. എന്നിരുന്നാലും, കുടിശ്ശികയുള്ള തുകയില്‍ പലിശ തുടരും. പണമടയ്ക്കാത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലിന് പ്രതിമാസം 3.5 ശതമാനം പലിശ നിരക്ക് കണക്കാക്കുന്നുവെങ്കില്‍, മാര്‍ച്ച് 6 വരെ ആറ് ദിവസത്തേക്ക് ഈടാക്കുന്ന പലിശ ഏകദേശം 69 രൂപ, ഏപ്രില്‍ 6 വരെ 356 രൂപ, ജൂണ്‍ 6 വരെ 345 രൂപ, ജൂലൈയിലും ഓഗസ്റ്റിലും 356 രൂപ. ആറ് മാസത്തിന് ശേഷം അടക്കേണ്ട ആകെ തുക 12,187 രൂപയായിരിക്കും.

മൊറട്ടോറിയം എങ്ങനെ നിങ്ങളെ ബാധിക്കും?

മൊറട്ടോറിയം എങ്ങനെ നിങ്ങളെ ബാധിക്കും?

കൊറോണ വൈറസുമായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ മൂലമുണ്ടായ പണ പ്രതിസന്ധി നേരിടുന്ന വായ്പക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതിനാണ് റിസര്‍വ് ബാങ്ക് ഈ വിപുലീകരണം വാഗ്ദാനം ചെയ്തത്. എങ്കിലും, മൊറട്ടോറിയം തിരഞ്ഞെടുക്കുന്നതിലൂടെ, 6 മാസത്തെ മൊറട്ടോറിയം കാലയളവില്‍ പലിശ അടയ്ക്കാത്ത കുടിശ്ശിക തുടരുമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഈ ആറ് മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടം അല്ലെങ്കില്‍ ശമ്പള വെട്ടിക്കുറവ് എന്നിവ കാരണം വായ്പ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണെങ്കില്‍ മാത്രമെ നിങ്ങള്‍ മൊറട്ടോറിയം തിരഞ്ഞെടുക്കാവൂ എന്നാണ് ഇതിനര്‍ഥം. മാസ തവണകള്‍ അടയ്ക്കാന്‍ നിങ്ങളുടെ പക്കല്‍ പണമുണ്ടെങ്കില്‍, ഈ മൊറട്ടോറിയം നിങ്ങള്‍ തിരഞ്ഞെടുക്കരുതെന്ന് നിര്‍ദേശിക്കുന്നു. ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശനിരക്ക് സാധാരണയായി ഉയര്‍ന്നതാണ്, അതിനാല്‍ ഈ ആശ്വാസ നടപടി അതീവ ജാഗ്രതയോടെ ഉപയോഗിക്കേണ്ടതുണ്ട്, ആവശ്യമെങ്കില്‍ മാത്രം.

English summary

ക്രെഡിറ്റ് കാര്‍ഡ് മൊറട്ടോറിയം വിപുലീകരണം: അറിയണം ഈ കാര്യങ്ങള്‍

how opting for moratorium extension on credit card dues will impact you
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X