കൊവിഡ് കാലത്ത് ഇന്ത്യക്കാരുടെ പോക്കറ്റ് കാലിയായ വഴികള്‍... കേട്ടാല്‍ ഞെട്ടുമോ? പണം വന്ന വഴികളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ച്ച് അവസാനവാരം തുടങ്ങിയ ലോക്ക് ഡൗണ്‍ മെയ് 31 വരെയാണ് നീണ്ടു നിന്നത്. കൃത്യമായി പറഞ്ഞാല്‍ മാര്ച്ച് 24 മുതല്‍ മെയ് 31 വരെ. അതിന് ശേഷം ഇപ്പോള്‍ അണ്‍ലോക്ക് മൂന്നാം ഘട്ടം വരെ എത്തിയിരിക്കുകയാണ് ഇന്ത്യയില്‍.

 

ലോക്ക് ഡൗണ്‍ കാലത്ത് താരതമ്യേന കുടുംബ ബജറ്റുകള്‍ എല്ലാം ചുരുങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും കുടുംബ ബജറ്റുകള്‍ താളംതെറ്റുകയും ചെയ്തു. വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങാത്ത കാലമാണെങ്കിലും എന്തിനൊക്കെയാണ് ഇന്ത്യക്കാര്‍ പണം ചെലവഴിച്ചത് എന്നൊന്ന് പരിശോധിക്കാം...

പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍

പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആണത്രെ ഈ കാലയളവില്‍ മനുഷ്യര്‍ ഏറ്റവും അധികം ശ്രദ്ധിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ആണെങ്കില്‍ ആയുര്‍വേദമാണ് ഇതിന് പേരുകേട്ടത്. അതുകൊണ്ട് തന്നെ ഈ കൊവിഡ് കാലത്ത് ഡാബര്‍ ഇന്ത്യ ലിമിറ്റഡ്, ഹിമാലയ ഡ്രഗ് കമ്പനി എന്നിവയുടെ ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് വലിയ തോതില്‍ കൂടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ച്യവനപ്രാശം കത്തിക്കയറി

ച്യവനപ്രാശം കത്തിക്കയറി

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ അത്യുത്തമം എന്നാണ് ച്യവനപ്രാശത്തെ കുറിച്ച് പറയുന്നത്. ജൂണ്‍ മാസത്തില്‍ മാത്രം ച്യവനപ്രാശ വില്‍പനയില്‍ 283 ശതമാനം വര്‍ദ്ധനയാണത്രെ ഉണ്ടായിട്ടുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കെടുത്താല്‍ ഡാബര്‍ ച്യവനപ്രാശ വില്‍പനയില്‍ 700 ശതമാനം വര്‍ദ്ധനയാണത്രെ ഉണ്ടായത്.

പതഞ്ജലിക്കും സുവര്‍ണകാലം

പതഞ്ജലിക്കും സുവര്‍ണകാലം

യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിയ്ക്കും ഇത് സുവര്‍ണകാലം ആയിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്‌ള മാസങ്ങളില്‍ വില്‍പന കുതിച്ചു. കൊറോണ കിറ്റ് എന്ന പേരില്‍ ഇവര്‍ പുറത്തിറക്കിയ കിറ്റിനും വലിയ ഡിമാന്‍ഡ് ആയിരുന്നു. എന്തായാലും ആ കിറ്റ് വില്‍പന സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവപ്പിച്ചു.

ഇന്‍സ്റ്റന്റ് ഭക്ഷണം

ഇന്‍സ്റ്റന്റ് ഭക്ഷണം

കൊവിഡ് കാലത്ത് ഏറ്റവും അധികം പണം ചെലവാക്കപ്പെട്ട മറ്റൊന്ന് ഇന്‍സ്റ്റന്റ് ഭക്ഷണങ്ങള്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് മുതലേ പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ ഡിമാന്‍ഡ് കുതിച്ചുയര്‍ന്നിരുന്നു. മാഗി നൂഡില്‍സിന്റെ വില്‍പന 10.7 ശതമാനം ആണ് വര്‍ദ്ധിച്ചത്. കിറ്റ് കാറ്റ്, മഞ്ച് എന്നീ ചോക്ലേറ്റുകളുടെ വില്‍പനയും ഇക്കാലയളവില്‍ കൂടിയിട്ടുണ്ട്.

ബിസ്‌കറ്റുകള്‍

ബിസ്‌കറ്റുകള്‍

കൊവിഡ് കാലത്തിന് മുമ്പ് രാജ്യം സാമ്പത്തിക മാന്ദ്യത്തെ കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. പാര്‍ലെയുടെ അഞ്ച് രൂപ ബിസ്‌കറ്റ് വില്‍പന പോലും ഇടിഞ്ഞു എന്നതായിരുന്നു വലിയ ചര്‍ച്ച. എന്നാല്‍ കൊവിഡ് കാലത്ത് ബിസ്‌കറ്റുകളുടെ വിപണിയും വലിയ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. മറ്റ് സ്‌നാക്‌സുകള്‍ക്കും ഡിമാന്‍ഡ് കൂടി.

ആപ്പുകളും പണം പിടുങ്ങി

ആപ്പുകളും പണം പിടുങ്ങി

ലോക്ക് ഡൗണിന് ശേഷവും രാജ്യം സാധാരണ നിലയില്‍ ആയില്ല. അതുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസവും ഓണ്‍ലൈനില്‍ ആയി. ഇതിനായി ആപ്പുകള്‍ക്കും മറ്റുമായി വലിയ തുകകള്‍ ചെലവഴിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബൈജൂസ് ആപ്പ് ഉപയോഗിക്കുന്ന പുതിയ ആളുകളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട് എന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നുണ്ട്.

വര്‍ക്ക് ഫ്രം ഹോം

വര്‍ക്ക് ഫ്രം ഹോം

പല കമ്പനികളും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ആണ് പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ലാപ് ടോപ്പുകള്‍ക്കും അനുബന്ധ സാമഗ്രികള്‍ക്കും ചെലവ് കൂടിയിട്ടുണ്ട്. മാര്‍ച്ച് മുതലുള്ള കണക്കെടുത്താല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ മാത്രം ലാപ് ടോപ്പ് വില്‍പന ഏതാണ്ട് ഇരട്ടിയായി കൂടിയിട്ടുണ്ടത്രെ.

വിനോദത്തിനും പണം

വിനോദത്തിനും പണം

വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ എന്ത് വിനോദം എന്ന് ചിന്തിക്കണ്ട. വീട്ടില്‍ തന്നെ ഇരുന്ന് സിനിമയും വെ്ബ് സീരിസും കാണാന്‍ ഈ സമയത്താണ് ഇന്ത്യക്കാര്‍ ഏറ്റവും അധികം പണം ചെലവഴിച്ചിട്ടുള്ളത്. നെറ്റ് ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയവയുടെ സബ്‌സ്‌ക്രിപ്ഷന്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നെറ്റ് ഫ്‌ലിക്‌സില്‍ മാത്രം പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 35 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടത്രെ. ഡൗണ്‍ലോഡുകള്‍ 45 ശതമാനവും വര്‍ദ്ധിച്ചു.

പണമായി മാറിയ സ്വര്‍ണം

പണമായി മാറിയ സ്വര്‍ണം

ഈ കാലഘട്ടത്തില്‍ മനുഷ്യര്‍ക്ക് ഏറ്റവും ഉപകാരപ്പെട്ടത് സ്വര്‍ണമാണെന്നാണ് നിരീക്ഷണം. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പലരും സ്വര്‍ണം പണയം വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരുപക്ഷേ, വാങ്ങിയതിനേക്കാള്‍ എത്രയോ ഉയര്‍ന്ന തുകയാണ് ഇപ്പോള്‍ സ്വര്‍ണപ്പണയത്തിന് ലഭിക്കുന്നത്. സ്വര്‍ണവില കുതിച്ചുയര്‍ന്നതും റിസര്‍വ്വ് ബാങ്കിന്റെ പുതിയ നടപടിയും ആണിതിന് കാരണം.

 ചെലവിന് ഒരു കുറവുമില്ല

ചെലവിന് ഒരു കുറവുമില്ല

കൊവിഡ് കാലമാണ്, പ്രതിസന്ധിക്കാലമാണ് എന്നൊക്കെ പറയാമെന്നേ ഉള്ളൂ. ആളുകള്‍ ചെലവാക്കുന്ന പണത്തിന്റെ കാര്യത്തില്‍ വലിയ കുറവുകളൊന്നും വന്നിട്ടില്ലെന്നാണ് സൂചന. എന്തിന് പറയുന്നു, ഈ കാലയളവില്‍ വീട്ടുസാധനങ്ങളുടെ വില്‍പന പോലും കുതിച്ചുയര്‍ന്നതായാണ് കണക്കുകള്‍.

English summary

How people spend money during this Covid19 period in India? | കൊവിഡ് കാലത്ത് ഇന്ത്യക്കാരുടെ പോക്കറ്റ് കാലിയായ വഴികള്‍... കേട്ടാല്‍ ഞെട്ടുമോ? പണം വന്ന വഴികളും

How people spend money during this Covid19 period in India?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X