എച്ച്ഡിഎഫ്സി ബാങ്കിൽ അക്കൌണ്ടുള്ളവർക്ക് ബംബർ ഓഫറുകൾ നേടാം, എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാ ബാങ്കിംഗ് സേവനങ്ങൾക്കും പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്ത് എച്ച്ഡി‌എഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്കായി 'ഫെസ്റ്റിവൽ ട്രീറ്റ്' ആരംഭിച്ചു. ചെറുകിട ഉപഭോക്താക്കൾക്കും ബിസിനസ് ഉപഭോക്താക്കൾക്കും വായ്പകളുടെ പ്രോസസ്സിംഗ് ഫീസ്, ഇഎംഐകൾ, ക്യാഷ്ബാക്കുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിങ്ങനെ നിരവധി ഓഫറുകളാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരത്തിലധികം വ്യാപാരികളെ ഉൾപ്പെടുത്തിക്കൊണ്ടാകും കാഷ് ബാക്ക് ഉൾപ്പെടെയുള്ള ഓഫറുകൾ ലഭ്യമാക്കുകയെന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ ആദിത്യ പുരി വ്യക്തമാക്കിയിരുന്നു.

 

വായ്പകൾക്ക്

വായ്പകൾക്ക്

വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, ബിസിനസ് വായ്പകൾ എന്നിവയ്ക്കുള്ള പ്രോസസ്സിംഗ് ഫീസിൽ 50 ശതമാനം കിഴിവ് ബാങ്ക് വാഗ്ദാനം ചെയ്യും. ഇരുചക്ര വാഹന വായ്പകൾക്ക് സീറോ പ്രോസസ്സിംഗ് ഫീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻ-സ്റ്റോർ, ഓൺ-ലൈൻ വാങ്ങലുകൾക്ക് കിഴിവുകൾ, ക്യാഷ്ബാക്കുകൾ, അധിക റിവാർഡ് പോയിന്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി എച്ച്ഡിഎഫ്സി ബാങ്ക് റീട്ടെയിൽ ബ്രാൻഡുകളുമായി സഹകരിച്ചിട്ടുണ്ട്.

എച്ച്ഡിഎഫ്സി ബാങ്കിലെ 843 കോടി രൂപയുടെ ഓഹരികൾ വിറ്റ് ആദിത്യ പുരി

ഓൺലൈൻ ഷോപ്പിംഗ്

ഓൺലൈൻ ഷോപ്പിംഗ്

ഓൺലൈൻ മേജർമാരായ ആമസോൺ, ടാറ്റാക്ലിക്, മിന്ത്ര, പെപ്പർഫ്രൈ, സ്വിഗ്ഗി, ഗ്രോഫേഴ്സ് എന്നിവ എച്ച്ഡിഎഫ്സിയുമായി ചേർന്ന് പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രമുഖ റീട്ടെയിൽ, ഉപഭോക്തൃ ബ്രാൻഡുകളായ ലൈഫ് സ്റ്റൈൽ, ബാറ്റ, മോണ്ടെ കാർലോ എന്നിവയും ബാങ്കുമായി സഹകരിച്ചിട്ടുണ്ട്. വിജയ് സെയിൽസ്, കോഹിനൂർ, ജിആർടി തുടങ്ങിയ സ്ഥാപനങ്ങൾ വിവിധ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ചാൽ അഞ്ച് ശതമാനം മുതൽ 15 ശതമാനം വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യും.

രാജ്യത്ത് എല്ലായിടത്തും

രാജ്യത്ത് എല്ലായിടത്തും

അർദ്ധനഗര, ഗ്രാമപ്രദേശങ്ങളിലെ 53 ശതമാനം ശാഖകളുള്ള ബാങ്ക് ഈ ഓഫർ രാജ്യത്ത് എല്ലായിടത്തും ഒരുപോലെ എത്തിക്കാനാണ് പദ്ധതിയിടുന്നത്. പ്രാദേശിക തലത്തിൽ 2000 ലധികം ഓഫറുകൾ ലഭ്യമാക്കുമെന്നാണ് വിവരം.

ഐ‌പി‌എൽ 2020: കാഴ്ചക്കാരെ ലക്ഷ്യമിട്ട് പുതിയ റീച്ചാർജ് പ്ലാനുകളുമായി റിലയൻസ് ജിയോ

ഇലക്ട്രോണിക് ഉപകരണങ്ങൾ

ഇലക്ട്രോണിക് ഉപകരണങ്ങൾ

ഏറ്റവും പുതിയ ലോഞ്ചുകൾ ഉൾപ്പെടെയുള്ള എല്ലാ ആപ്പിൾ ഉൽ‌പ്പന്നങ്ങളിലും എച്ച്ഡി‌എഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് 7000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. അധിക ചെലവില്ലാതെതന്നെ പ്രമുഖ ബ്രാൻഡുകളായ സാംസങ്, എൽജി, സോണി, ഗോദ്റേജ്, പാനസോണിക് എന്നിവയുടെ ഉത്പന്നങ്ങൾ പ്രതിമാസ തിരിച്ചടവിൽ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും.

എല്ലാ വരിക്കാർക്കും എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളിലും ‘അൺലിമിറ്റഡ് ഡാറ്റ'ഓഫറുമായി എയർടെൽ

English summary

How to avail bumper offers for HDFC Bank account holders? | എച്ച്ഡിഎഫ്സി ബാങ്കിൽ അക്കൌണ്ടുള്ളവർക്ക് ബംബർ ഓഫറുകൾ നേടാം, എങ്ങനെ?

HDFC Bank has launched 'Festival Treat' for its customers by offering special offers for all banking services. Read in malayalam.
Story first published: Saturday, October 3, 2020, 17:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X