പുത്തന്‍ നികുതി വ്യവസ്ഥയില്‍ എന്‍പിഎസ് നികുതി ആനുകൂല്യം എങ്ങനെ നേടാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020-21 സാമ്പത്തിക വര്‍ഷത്തില്‍ താഴ്ന്ന നികുതി നിരക്കുകളിലേക്കോ പുതിയ നികുതി സ്ലാബിലേക്കോ മാറണമെങ്കില്‍ 80 C വകുപ്പുള്‍പ്പടെയുള്ള പല കിഴിവുകളും നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നേക്കാം. എന്നാല്‍, ചില കിഴിവുകള്‍ നിങ്ങള്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാനുള്ള സൗകര്യവും പുത്തന്‍ നികുതി സ്ലാബിലുണ്ട്. 80 CCD(2) വകുപ്പ് പ്രകാരം തൊഴിലുടമ, ജീവനക്കാരന്റെ ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുക പുതിയ നികുതി സമ്പ്രദായത്തിലും തുടര്‍ന്നുപോരുന്നതാണ്.

വകുപ്പ് 80 CCD -യിലെ ഉപവകുപ്പ് (2), വകുപ്പ് 80JJAA പ്രകാരമുള്ള കിഴിവുകളും ജീവനക്കാര്‍ക്ക് ക്ലെയിം ചെയ്യാന്‍ സാധിക്കുമെന്ന് സാമ്പത്തിക ബില്ലില്‍ പറയുന്നു. 2004 ജനുവരി ഒന്നിന് ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്ന എല്ലാവര്‍ക്കും (സായുധസേനകള്‍ക്ക് ബാധകല്ല) എന്‍പിഎസ് അക്കൗണ്ട് നിര്‍ബന്ധമാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരവും പദ്ധതിയില്‍ ചേരാം. തൊഴില്‍ദാതാവ് നിങ്ങളുടെ എന്‍പിഎസ് അക്കൗണ്ടിലേക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് പരമാവധി 10 ശതമാനം (ബേസിക് + ഡിഎ) കുറയ്ക്കുന്നതാണ്.

വീട് വില്‍ക്കാന്‍ ഒരുങ്ങുകയാണോ? — ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍വീട് വില്‍ക്കാന്‍ ഒരുങ്ങുകയാണോ? — ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

പുത്തന്‍ നികുതി വ്യവസ്ഥയില്‍ എന്‍പിഎസ് നികുതി ആനുകൂല്യം എങ്ങനെ നേടാം?

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കാവട്ടെ ഈ പരിധി 14 ശതമാനമാണ്. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ അനുവദിച്ചാല്‍ ഇപ്രകാരം നികുതി ഈടാക്കുന്നത് തെരഞ്ഞെടുക്കാന്‍ ശമ്പളഘടനയില്‍ മാറ്റം വരുത്താവുന്നതാണ്. 2020 ബജറ്റില്‍ പ്രഖ്യാപിച്ച പുത്തന്‍ നികുതി വ്യവസ്ഥയില്‍ ഏഴ് തരത്തിലുള്ള നികുതി സ്ലാബുകളാണുള്ളത്. 2.5 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ബാധകമല്ല, 2.5 തൊട്ട് 5 ലക്ഷം രൂപവരെ 5 ശതമാനം നികുതി, 5-7 ലക്ഷം രൂപവരെ 10 ശതമാനം, 7.5-10 ലക്ഷം രൂപവരെ 15 ശതമാനം, 10-12.5 ലക്ഷം രൂപവരെയുള്ളവര്‍ക്ക് 20 ശതമാനം, 12.5-15 ലക്ഷം രൂപവരെ 25 ശതമാനം, വാര്‍ഷിക വരുമാനം 15 ലക്ഷം രൂപയില്‍ കൂടിയാല്‍ 30 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. നിങ്ങള്‍ പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുകയാണെങ്കില്‍ 80 CCD (1B) പ്രകാരം ഈടാക്കുന്ന 50,000 രൂപ ക്ലെയിം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. നിലവിലെ നികുതി വ്യവസ്ഥയില്‍പ്പെട്ട, എന്‍പിഎസ് ടെയര്‍ 1 അക്കൗണ്ടുകള്‍ക്കുള്ള നിക്ഷേപമാണിത്.

എന്തുകൊണ്ട് തുടക്കക്കാര്‍ക്ക് സ്വര്‍ണവായ്പ യോജിക്കുന്നു — ആറ് കാരണങ്ങള്‍എന്തുകൊണ്ട് തുടക്കക്കാര്‍ക്ക് സ്വര്‍ണവായ്പ യോജിക്കുന്നു — ആറ് കാരണങ്ങള്‍

7.5 ലക്ഷം രൂപയില്‍ കൂടുതല്‍ എന്‍പിഎസ് അക്കൗണ്ടിലേക്ക് തൊഴില്‍ദാതാവിന്റെ വിഹിതമായി ലഭിക്കുന്നവരുടെ സൂപ്പര്‍ആനുവേഷന്‍ ഫണ്ടും ഇപിഎഫും നികുതി ബാധകമായിരിക്കും എന്നതാണ് 2020 ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. നിലവിലെ വ്യവസ്ഥയില്‍ ഒരു ജീവനക്കാരന്റെ ശമ്പളത്തിന്റെ 12 ശതമാനത്തില്‍ കൂടുതല്‍ തുക തൊഴില്‍ദാതാവിന്റെ വിഹിതമായി ലഭിച്ചാല്‍ അത് നികുതി ബാധകമാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് 14 ശതമാനവും മറ്റുള്ളവരില്‍ നിന്ന് 10 ശതമാനവും എന്‍പിഎസ് ഈടാക്കുന്നുണ്ട്.

English summary

പുത്തന്‍ നികുതി വ്യവസ്ഥയില്‍ എന്‍പിഎസ് നികുതി ആനുകൂല്യം എങ്ങനെ നേടാം? | ow to claim nps tax benefit under new income tax regime

ow to claim nps tax benefit under new income tax regime
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X