മാന്ദ്യകാലത്തെ ഉയർന്ന പണപ്പെരുപ്പം സാധാരണക്കാരായ നിങ്ങളെ എങ്ങനെ ബാധിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുകയാണെങ്കിലും അടിയന്തര ശ്രദ്ധ ആവശ്യമുള്ള നിരവധി പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവയിലൊന്ന് സ്ഥിരമായി ഉയരുന്ന ചില്ലറ പണപ്പെരുപ്പമാണ്. പ്രത്യേകിച്ചും രാജ്യം ഔദ്യോഗികമായി മാന്ദ്യത്തിലേക്ക് കടക്കുമ്പോൾ. ഒക്ടോബറിലെ ചില്ലറ പണപ്പെരുപ്പം 7.61 ശതമാനമായി ഉയർന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സെപ്റ്റംബറിൽ ഇത് 7.27 ശതമാനമായിരുന്നു. 2019 ഒക്ടോബറിൽ ചില്ലറ പണപ്പെരുപ്പം 4.62 ശതമാനമായിരുന്നു.

ഒക്ടോബറിലെ പണപ്പെരുപ്പം

ഒക്ടോബറിലെ പണപ്പെരുപ്പം

പണപ്പെരുപ്പം 7 ശതമാനത്തിന് മുകളിലായി തുടരുന്ന രണ്ടാമത്തെ മാസമാണ് ഒക്ടോബർ. റിസർവ് ബാങ്കിന്റെ ലക്ഷ്യമായ 2-6 ശതമാനത്തിന് മുകളിലാണ് ഇത്. ചില്ലറ പണപ്പെരുപ്പം ആർ‌ബി‌ഐയുടെ ലക്ഷ്യത്തെക്കാൾ ഏഴ് മാസത്തിലേറെയായി ഉയരത്തിലാണ്. നവംബറിൽ പണപ്പെരുപ്പം 7 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് പുതിയ റോയിട്ടേഴ്‌സ് റിപ്പോ‍‍ർട്ട് വ്യക്തമാക്കുന്നു.

ഓഗസ്റ്റിൽ വ്യാവസായിക ഉത്പാദനം 8% ചുരുങ്ങി, സെപ്റ്റംബറിലെ ചില്ലറ പണപ്പെരുപ്പം 7.34% ഉയർന്നുഓഗസ്റ്റിൽ വ്യാവസായിക ഉത്പാദനം 8% ചുരുങ്ങി, സെപ്റ്റംബറിലെ ചില്ലറ പണപ്പെരുപ്പം 7.34% ഉയർന്നു

ഉയർന്ന പണപ്പെരുപ്പം നിങ്ങളെ എങ്ങനെ ബാധിക്കുന്നു?

ഉയർന്ന പണപ്പെരുപ്പം നിങ്ങളെ എങ്ങനെ ബാധിക്കുന്നു?

ഉയർന്ന പണപ്പെരുപ്പം ഉയർന്ന സാമ്പത്തിക പ്രവർത്തനത്തിന്റെ അടയാളമാണെങ്കിലും വാങ്ങൽ ആവശ്യകതയെ ഇത് പ്രതികൂലമായി ബാധിക്കും. ചില്ലറ പണപ്പെരുപ്പം ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ജീവനക്കാർ ദിവസേന വാങ്ങുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ചില്ലറ വിലയിലെ മാറ്റങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടുന്നു.

നവംബറില്‍ നേട്ടം കൊയ്ത് മാരുതി സുസുക്കി, കാര്‍ നിര്‍മാണത്തില്‍ വന്‍ വര്‍ധന, ഒന്നരലക്ഷം കടന്നുനവംബറില്‍ നേട്ടം കൊയ്ത് മാരുതി സുസുക്കി, കാര്‍ നിര്‍മാണത്തില്‍ വന്‍ വര്‍ധന, ഒന്നരലക്ഷം കടന്നു

വില വ‍ർദ്ധനവ്

വില വ‍ർദ്ധനവ്

ലളിതമായി പറഞ്ഞാൽ, ഭക്ഷണം, ഇന്ധനം, വസ്ത്രം, വൈദ്യുതി എന്നിവയുൾപ്പെടെ ദൈനംദിന വസ്തുക്കൾക്ക് നിങ്ങൾ നൽകുന്ന തുകയുടെ അളവാണ് ചില്ലറ പണപ്പെരുപ്പം. വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവശ്യവസ്തുക്കളായ പച്ചക്കറികൾ, പഴങ്ങൾ, മാംസം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില കുത്തനെ ഉയ‍ർന്നു കൊണ്ടിരിക്കുകയാണ്. വൈദ്യുതി, ഇന്ധനം എന്നിവയുടെയും വിലയും ഉയർന്ന നിലയിലാണ്.

പച്ചക്കറി വില

പച്ചക്കറി വില

സെപ്റ്റംബറിൽ 20 ശതമാനത്തിലധികം വർദ്ധിച്ചതിന് ശേഷം ഒക്ടോബറിൽ പച്ചക്കറി വില 22.5 ശതമാനത്തിലധികം ഉയർന്നുവെന്നത് എടുത്തുപറയേണ്ടതാണ്. പയർവർഗ്ഗങ്ങൾ, മത്സ്യം, മാംസം എന്നിവയുടെ വിലയും 18 ശതമാനത്തിലധികം വർദ്ധിച്ചു. ഇതിനർത്ഥം ദരിദ്ര, ഇടത്തരം വരുമാനക്കാരുടെ പ്രധാന ചെലവുകളായ ഭക്ഷ്യവസ്തുക്കൾക്കായി ഉപയോക്താക്കൾ ഇപ്പോൾ കൂടുതൽ പണം നൽകേണ്ടി വരുന്നു.

ഇന്ധനം, വൈദ്യുതി

ഇന്ധനം, വൈദ്യുതി

ഒക്ടോബർ, സെപ്റ്റംബർ മാസങ്ങളിൽ ഇന്ധന, വൈദ്യുതി വിലക്കയറ്റം രണ്ട് ശതമാനത്തിലധികം ഉയർന്നു. ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവ് അഞ്ച് ശതമാനത്തിലധികം ഉയർന്നു. ഒക്ടോബറിലെ പ്രധാന പണപ്പെരുപ്പം 5.5 മുതൽ 5.8 ശതമാനം വരെയാണ്.

തുറമുഖങ്ങളിലും വന്‍ നഷ്ടം. കാര്‍ഗോ ട്രാഫിക്ക് കുത്തനെ താഴേക്ക്, 12 തുറമുഖങ്ങള്‍ 8 മാസമായി പ്രതിസന്ധിതുറമുഖങ്ങളിലും വന്‍ നഷ്ടം. കാര്‍ഗോ ട്രാഫിക്ക് കുത്തനെ താഴേക്ക്, 12 തുറമുഖങ്ങള്‍ 8 മാസമായി പ്രതിസന്ധി

കുറഞ്ഞ സമ്പാദ്യം

കുറഞ്ഞ സമ്പാദ്യം

ഉയർന്ന തോതിലുള്ള പണപ്പെരുപ്പം സാമ്പത്തിക വളർച്ചയെ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു. എന്നാൽ മാന്ദ്യത്തിന്റെ ഘട്ടത്തിൽ, തൊഴിലവസരങ്ങൾ പരിമിതമാകുമ്പോൾ, വരുമാനം വർദ്ധിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. തൊഴിലവസരങ്ങൾ പരിമിതവും സേവനമേഖലയിൽ നിന്നുള്ള പലരും താഴ്ന്ന വരുമാനത്തിൽ ജീവിക്കുന്നവരുമായതിനാൽ, ഭക്ഷണം, ഊർജ്ജം, മറ്റ് അവശ്യവസ്തുക്കൾ, സേവനങ്ങൾ എന്നിവയ്ക്കുള്ള ഉയർന്ന ചെലവ് ദീർഘകാല വളർച്ചയ്ക്ക് വലിയ ഭീഷണിയായി മാറിയേക്കാം.

English summary

How Will High Inflation During The Recession Affect Ordinary People? | മാന്ദ്യകാലത്തെ ഉയർന്ന പണപ്പെരുപ്പം സാധാരണക്കാരായ നിങ്ങളെ എങ്ങനെ ബാധിക്കും?

Although India's economy is recovering, there are still a number of issues that need urgent attention. Read in malayalam.
Story first published: Thursday, December 10, 2020, 14:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X